ഒളിമ്പിക് ദീപശിഖ പ്രയാണം 12 മുതൽ; റിലേയിൽ കുട്ടികളില്ല
text_fieldsടോക്യോ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഒളിമ്പിക് ദീപശിഖ പ്രയാണത്തിൽനി ന്ന് വിദ്യാർഥികളെ ഒഴിവാക്കി. മാർച്ച് 12ന് ഗ്രീസിലെ ഒളിമ്പിയയിൽ ആരംഭിക്കുന്ന ദീപ ശിഖ പ്രയാണത്തിൽ പങ്കെടുക്കേണ്ട 340 കുട്ടികളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ടോേക്യ ാ ഒളിമ്പിക്സ് തലവൻ യോഷിറോ മോറി അറിയിച്ചു.
അതേസമയം, മറ്റു ചടങ്ങുകളിലും നടപടി ക്രമങ്ങളിലും മാറ്റമില്ല. മാർച്ച് 12നാണ് പുരാതന ഒളിമ്പിക്സ് വേദിയായ ഒളിമ്പിയയിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിക്കുന്നത്. ഒരാഴ്ചക്കുശേഷം മാർച്ച് 19ന് ആതൻസിൽ ഗ്രീസിലെ പ്രയാണം അവസാനിപ്പിച്ച് ജപ്പാനിലെത്തും. ഒളിമ്പിക്സ് ദീപം ഏറ്റുവാങ്ങുന്ന ചടങ്ങിനായി ജപ്പാനിൽനിന്നുള 140 വിദ്യാർഥികളെ ഗ്രീസിലേക്ക് അയക്കാനായിരുന്നു തീരുമാനം.
കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കി. 19ന് ജപ്പാനിൽ എത്തുേമ്പാൾ സ്വീകരണ സംഘത്തിലെ 200 കുട്ടികളെയും ഒഴിവാക്കി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച ടോർച്ച് റിലേയിൽ മാറ്റമൊന്നുമില്ല.
മാർച്ച് 19ന് ആതിഥേയ മണ്ണിൽ പര്യടനം തുടങ്ങുന്ന ദീപശിഖ ജൂലൈ 24ന് സമാപിക്കും. ജപ്പാനിലെ 44 നഗരങ്ങളിലൂടെ സഞ്ചരിച്ച് 20,000 കി.മീ താണ്ടിയാവും 111ാം ദിനത്തിൽ ടോക്യോവിലെത്തുക. ഒളിമ്പിക്സ് സംബന്ധിച്ച് ആശങ്കയൊന്നുമില്ലെന്ന് യോഷിറോ മോറി അറിയിച്ചു. മാറ്റിവെക്കേണ്ട സാഹചര്യമില്ല. നിലവിലെ സ്ഥിതിഗതികൾ തരണംചെയ്യാൻ ലോകം ഒന്നിച്ച് പോരാടുകയാണ്. അതിൽ അന്തിമ വിജയം കാണുമെന്നുറപ്പുണ്ട് -അദ്ദേഹം പറഞ്ഞു.