യു.എസ് ഓപൺ മിക്സഡ് ഡബ്ൾസിൽ ആന്ദ്രേ വാവസോറിയും സാറാ എറാനിയും ചാമ്പ്യൻമാർ
text_fieldsയു.എസ് ഓപൺ മിക്സഡ് ഡബ്ൾസ് കിരീടവുമായി സാറാ എറാനിയും ആന്ദ്രേ വാവസോറിയും
യു.എസ് ഓപൺ 2025 ടെന്നീസ് ടൂർണമെന്റിന്റെ മിക്സഡ് ഡബ്ൾസ് കിരീടം സാറാ എറാനിയും ആന്ദ്രേ വാവസോറിയും നിലനിർത്തി. ബുധനാഴ്ച നടന്ന ഫൈനൽ മൽസരത്തിൽ സിൻസിനാറ്റി ഓപ്പൺ ചാമ്പ്യനായ ഇഗ സ്വിയാറ്റക്കിനെയും കാസ്പർ റൂഡിനെയുമാണ് ഇറ്റാലിയൻ സഖ്യം പരാജയപ്പെടുത്തിയത്.
ഇതാദ്യമായാണ് സിംഗിൾസ് മൽസരങ്ങൾക്ക് മുമ്പ് മിക്സഡ് ഡബ്ൾസ് മൽസരങ്ങൾ നടക്കുന്നത്. ഇത്തവണ മൽസരത്തിലെ പോയന്റ് കണക്കാക്കുന്നതിലും പരിഷ്‍കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മൂന്നു സെറ്റുകളിൽ ഇരുടീമുകൾ ഓരോ സെറ്റുകൾ നേടി മൽസരം തുല്യനിലയിലായാൽ പിന്നെ ടൈബ്രേക്കറിന് പകരം തുടർച്ചയായ പത്ത് പോയൻറ് മൽസരമാണ് വിജയിയെ നിശ്ചയിക്കുക.
തിങ്കളാഴ്ച നടന്ന സിൻസിനാറ്റി ഓപണിൽ രണ്ടുമണിക്കൂർ നീണ്ട മൽസരത്തിൽ പാഓലിനിയെ തോൽപിച്ചെത്തിയ സ്വിയാറ്റെക് ന്യൂയോർക്കിൽ നോർവേയുടെ കാസ്പർ റൂഡുമായി ചേർന്ന് ശക്തമായ കളി കാഴ്ചവെച്ചെങ്കിലും എറാനി വാവസോറി ചാമ്പ്യൻ സഖ്യത്തിന് മുന്നിൽ വെല്ലുവിളിയായില്ല.
സിൻസിനാറ്റി ഓപൺ പുരുഷ കിരീട ജേതാവും ലോക രണ്ടാം നമ്പർ താരവുമായ കാർലോസ് അൽകാരസും ബ്രിട്ടീഷ് താരമായ എമ്മ റാഡുകാനു സഖ്യവും നൊവാക് ദ്യോകോവിച്, ഓൾഗ ഡാനിലോവിച്ചും ചൊവ്വാഴ്ച തോറ്റുപുറത്തായിരുന്നു.
രണ്ടുവർഷമായി ടെന്നീസ് കോർട്ടുകളിൽ മികച്ച ഫോമിൽ തുടരുന്ന മിക്സഡ് ഡബ്ൾസ് ടീമാണ് എറാനി, വാവസോറി ടീം. ഈ വർഷത്തെ ഫ്രഞ്ച് ഓപൺ മിക്സഡ് ഡബ്ൾസ് കിരീടം നേടിയതും ഇറ്റാലിയൻ ടീമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

