Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകിതപ്പറിയാതെ കായിക...

കിതപ്പറിയാതെ കായിക ലോകം

text_fields
bookmark_border
sports
cancel

​ലോക കായിക ഭൂപടത്തിൽ ഇന്ത്യ കൂടുതൽ കരുത്തോടെ കാലുറപ്പിക്കുന്നതി​​​​​​​​​​​െൻറ പ്രത്യാശാനിർഭരമായ സൂചനകൾ നൽകിയാണ്​ 2017 പടിയിറങ്ങ​ുന്നത്​. സമീപകാലത്തായി ക്രിക്കറ്റിൽ മാത്രം ഒതുങ്ങിയിരുന്ന പെരുമ ഫുട്​ബാളിലും ഷട്ടിലിലും എത്തിപ്പിടിക്കുന്ന ഇന്ത്യയെയാണ്​ കഴിഞ്ഞ വർഷം കണ്ടത്​. ലോക കായിക ഭൂപടത്തിലും സംഭവങ്ങളുടെ ബാഹുല്യമായിരുന്നു പിന്നിട്ട വർഷത്തിൽ. 

rohit-sharma-virat-kohli

നേട്ടങ്ങളുടെ ക്രിക്കറ്റ്​ പിച്ച്​
വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയെ തകർത്തു ഇംഗ്ലണ്ടായിരുന്നു സ്വന്തമാക്കിയത്. ഭാഗ്യക്കേടിൽ തട്ടി കപ്പ് കൈവിട്ടെങ്കിലും മിഥാലി രാജ് നയിച്ച ഇന്ത്യൻ വനിതകളുടെ പ്രകടനം ക്രിക്കറ്റ്​ ലോകത്തി​​​​​​​​​​​െൻറ പ്രശംസ പിടിച്ചുപറ്റി. ക്രിക്കറ്റ് ലോകത്ത് ഇന്ത്യൻ പുരുഷ ടീം ഉയരങ്ങൾ കീഴടക്കിയ വർഷമാണ് കടന്നുപോകുന്നത്. വിരാട് കോഹ്ലിക്ക് കീഴിൽ നീലക്കുപ്പായത്തിൽ കളിക്കുന്നവരെല്ലാം ഒന്നിനൊന്നു മികച്ചവർ. ശുഭകരമായ ഭാവിയാണ് ഇന്ത്യൻ ക്രിക്കറ്റിനെന്ന് ഉറപ്പിക്കുന്നതായിരുന്നു പോയവർഷത്തെ പ്രകടനങ്ങൾ. 

വിരാട് കോഹ്ലി, രോഹിത് ശർമ്മ, ചേത്വേശ്വർ പൂജാര, അശ്വിൻ, ജഡേജ എന്നിവർക്ക് വ്യക്തിപരമായി തിളങ്ങാൻ പറ്റിയ വർഷമായിരുന്നു ഇത്. പുണെയെ ഒരു റൺസിന് തോൽപിച്ച് മുംബൈയെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയും ഏകദിനത്തിലെ ഡബിൾ സെഞ്ച്വറികളിൽ റെക്കോർഡ് നേട്ടം കൈവരിച്ചതും 35 പ​ന്തി​ൽ 100 അടിച്ചെടുത്തും രോഹിത് ശർമ്മ 2017 തൻെറ വർഷമാക്കി. അതീവ ഫോമിലായിരുന്ന ക്യാപ്റ്റൻ വി​രാ​ട്​ കോ​ഹ്​​ലി വി​സ്​​ഡ​ൻ ക്രി​ക്ക​റ്റ​റായി തെരഞ്ഞടുക്കപ്പെട്ടത് പോയവർഷമാണ്. ഇ​ന്ത്യ​യെ​ 180 റ​ൺ​സിന് തോൽപിച്ച് ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി കി​രീ​ടം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പാ​കി​സ്​​താ​ൻ സ്വന്തമാക്കിയപ്പോൾ ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി. 

kohli-kumble-shastri

കും​െ​ബ്ല ബൗ​ൾ​ഡ്​
ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള ഭിന്നത കോച്ച് അനിൽകുംബ്ലെക്ക് പുറത്തേക്കുള്ള വഴി തുറന്നതും പോയ വർഷമായിരുന്നു. ഭിന്നത മൂർഛിച്ച് കുംബ്ലെയില്ലാതെ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് പോയി. പുതിയ പരീശീലക സ്ഥാനത്തേക്ക് രവിശാസ്​ത്രി എത്തിയപ്പോൾ അത് കോഹ്​ലിയുടെ​ വിജയവും ഗാം​ഗു​ലിയുടെ പരാജയവുമായി വിലയിരുത്തപ്പെട്ടു. കോച്ചാവാൻ അപേക്ഷ നൽകിയ സെവാഗ് അപമാനിക്കപ്പെടുകയും ചെയ്തു. കോഹ്ലിയുമായി ഒത്തുപോകാൻ സാധിക്കാത്തത് രാജിക്കിടയാക്കിയെന്ന്- കുംബ്ലെ തന്നെ പിന്നീട് വ്യക്തമാക്കി. ക്രിക്കറ്റിനെ ജനകീയമാക്കാനായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലീഗ് എന്നിവക്ക് ഐ.സി.സി അംഗീകാരം നൽകിയതും ബി.സി.സി.ഐയും ഐ.സി.സിയും തമ്മിൽ വരുമാനം വീതം വെക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായതും പിന്നീട് ഒത്തുതീർപ്പിലെത്തുന്നതും 2017ൽ കണ്ടു. ചിരവൈരികളായ ഇംഗ്ലണ്ടിനെ തുരത്തി ആഷസ്​ പരമ്പര ആസ്​ട്രേലിയ സ്വന്തമാക്കി.

pu-chithra

നീതി നിഷേധിക്കപ്പെട്ട ശ്രീശാന്തും ചിത്രയും
ബി.സി.സി.ഐക്ക് കനത്ത തിരിച്ചടി നൽകി ശ്രീശാന്തിൻെറ ആജീവനാന്ത വിലക്ക്​ കേരളാ ഹൈകോടതി നീക്കിയതും ക്രി​ക്ക​റ്റിലേക്ക് ശ്രീ തിരിച്ചുവരവ് പ്രഖ്യാപിച്ചതും വാർത്തയായി. അച്ചടക്കനടപടിയിൽ അമിതാവേശം വേണ്ടെന്ന്​  ബി.സി.സി.​െഎക്ക്​ ഹൈകോടതി താക്കീത് നൽകുകയും ശ്രീ​ശാ​ന്ത് ന​മ്മു​ടെ പ​യ്യ​നെന്ന് കെ.​സി.​എ ​പിന്തുണക്കുകയും ചെയ്തെങ്കിലും ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് ശ്രീശാന്തിന്​​ വീണ്ടും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.  വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിക്കുമെന്ന് ശ്രീശാന്തിന് പറയേണ്ട അവസ്ഥയുണ്ടായി. 

sreesanth

മലയാളി അത്​ലറ്റ്​ പി.യു ചിത്രക്ക്​  അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ ടിക്കറ്റ് നിഷേധിച്ചത് വൻ വിവാദമായി.ചിത്രയെ  പ​െങ്കടുപ്പിക്കണെന്ന് ഹൈകോടതി  ഉത്തരവുണ്ടാവുകയും അ​ത്​​ല​റ്റി​ക് ഫെഡറേഷനും പി.ടി ഉഷയുമടക്കമുള്ളവർ പ്രതിസ്ഥാനത്താവുകയും ചെയ്തു. ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സ​ി​ൽ സ്വ​ർ​ണം നേടിയായിരുന്നു ഒടുവിൽ ചി​ത്ര​യു​ടെ പ്ര​തി​കാ​രംപ​രി​ശീ​ല​ക​ സ്ഥാനത്തെത്തിയ ഡേ​വ് വാ​ട്ട്മോ​റിന് കീഴിൽ ചരിത്രജയങ്ങൾ സ്വന്തമാക്കി കേ​ര​ള ക്രി​ക്ക​റ്റ് ടീം  യശസ്സ് ഉയർത്തി. രഞ്​ജിയിൽ ചരിത്ര വിജയവുമായി കേരളം ക്വാർട്ടറിലെത്തി.

ഇന്ത്യ- ന്യൂസിലൻഡ് പരമ്പരയിലെ അവസാന ട്വൻറി20ക്ക് ആതിഥ്യം വഹിച്ച്​ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അരങ്ങേറ്റം കുറിച്ചു. ബി.സി.സി.​െഎയുടെ 50ാം ക്രിക്കറ്റ്​ വേദിയാണ് സ്പോ​ർ​ട്സ് ഹ​ബ്ബ്. ശ്രീ​ല​ങ്ക​ക്കെതിരായ ട്വ​ന്‍റി-20 പരമ്പരയിൽ മ​ല​യാ​ളി താ​രം ബേ​സി​ല്‍ തമ്പിയെ ഇന്ത്യന്‍ ടീമി​ലേക്ക് വിളിച്ചെങ്കിലും കളിക്കാനിറക്കിയില്ല. 

neymar-psg

നെയ്മറിൻെറ കൂടുമാറ്റം; ക്രിസ്റ്റ്യാനോയുടെ വർഷം
എം.എസ്.എൻ എന്ന ബാഴ്സ ബ്രാൻഡിനെ ഇല്ലാതാക്കി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പെട്ടൊന്നൊരുനാൾ പി.എസ്.ജിയിലേക്ക് ട്രാ​ൻ​സ്​​ഫ​ർ വാങ്ങിയത് കായികലോകത്തെ ശരിക്കും ഞെട്ടിച്ചു. റെക്കോർഡ് തുകക്ക് പി.​എ​സ്.​ജി​യു​മാ​യി അ​ഞ്ചു വ​ർ​ഷ ക​രാ​ർ ഒപ്പിട്ട സൂപ്പർതാരവും ബാഴ്സ അധികൃതരുമായി വാക്ക് തർക്കവും ഉണ്ടായി. മെസ്സിയുള്ളിടത്തോളം ബാഴ്സയിൽ രണ്ടാം സ്ഥാനമാണുള്ളതെന്ന് തിരിച്ചറിഞ്ഞ് പാരീസിലെത്തിയ നെയ്മറിന് കവാനിയടക്കമുള്ളവരിൽ നിന്ന് പ്രതീക്ഷിച്ച സ്വീകരണമല്ല ലഭിച്ചത്. എംബാപ്പെയും നെയ്മറിന് പിറകെ പാരീസിലെത്തിയിരുന്നു. ലാലീഗ കിരീടത്തിന് പുറമേ യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​നലിൽ യുവൻറസിനെ വധിച്ച് (4-1) സിദാനും സംഘവും ഒരിക്കൽ കൂടി കരുത്ത് കാട്ടിയതും പോയ വർഷമാണ്. യൂറോപ്പിലെ മികച്ചതാരത്തിനുള്ള പുരസ്കാരത്തിനും ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡിനും ബാലൺ ഡി ഒാർ പുരസ്കാരത്തിനും ക്രിസ്​റ്റ്യാനോ അർഹനായി. 

cristiano-ronaldo-2017

എ​ഫ്.​എ ക​പ്പ്​ കി​രീ​ടം നേടിയ ആ​ഴ്​​സ​ന​ൽ  യു​നൈ​റ്റ​ഡി​നെ മ​റി​ക​ട​ന്ന്​ കൂ​ടു​ത​ൽ കി​രീ​ടം ചൂ​ടി​യ​വ​രെ​ന്ന റെ​ക്കോ​ഡും സ്വന്തമാക്കി മോ​ണ​കോ ഫ്ര​ഞ്ച്​ ജേ​താ​ക്ക​ളായപ്പോൾ കോ​പ ഇ​റ്റാ​ലി​യ യു​വ​ൻ​റ​സി​ന്​ തന്നെയായിരുന്നു. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം ചെ​ൽ​സി നേടിയപ്പോൾ ഫ്ര​ഞ്ച്​ ലീ​ഗിൽ പി.എസ്​.ജിയും  ജ​ർ​മ​നി​യി​ൽ ബ​യേ​ൺ 27ാം ബുണ്ടസ്​ ലിഗ കിരീടം സ്വന്തമാക്കി. പ്രീമിയർ ലീഗിൽ പുതിയ സീസണിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സി​റ്റി​യെ ത​ള​ക്കാ​നാവാതെ വ​മ്പ​ന്മാ​ർ വിയർക്കുകയാണ്. അതിനിടെ പെപിൻെറ കരാർ മൂന്നുവർഷം കൂടി സിറ്റി നീട്ടി.പുതിയ സീസണിൽ ലാലിഗയിൽ ബാഴ്സ കിരീടം ഉറപ്പിച്ച മട്ടാണ്.

അതേസമയം സ്പെയിനിൽ നിന്നും കാ​റ്റ​ലോ​ണി​യ​ക്ക്​ സ്വാ​ത​​ന്ത്ര്യം കി​ട്ടി​യാ​ൽ ലാ ​ലി​ഗ വി​ടു​മെ​ന്ന്​ ബാ​ഴ്​​സ പ്ര​സി​ഡ​ൻ​റ് ജോ​​സ​​ഫ്​ മ​​രി​​യ ബ​​ർ​േ​​ട്ടാ​​മിയും  സ്​​​പെ​​യി​​ൻ ടീ​​മി​​ൽ നി​​ന്നും വി​​ര​​മി​​ക്കാ​​ൻ സ​​ന്ന​​ദ്ധമെന്ന്​ -പി​​ക്വെയും വരെ വെളിപ്പെടുത്തി. കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​യാ​ൽ ബാ​ഴ്​​സ​ലോ​ണ ഇം​ഗ്ല​ണ്ടി​ലോ ഫ്രാ​ൻ​സി​ലോ ക​ളി​ക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 
ഇന്ത്യൻ ഫുട്ബാൾ ലീഗായ െഎ ​ലീ​ഗ്​ കി​രീ​ട​ത്തി​ൽ ​െഎ​സോളാണ് മു​ത്തമിട്ടത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കെട്ടിഘോഷിച്ച് പഴയ മാഞ്ചസ്റ്റർ പടയെ കളത്തിലിറക്കിയ കേരളാ ബ്ലാസ്റ്റേഴ്സ് ടൂർണമ​​​​​​​​​​െൻറിൽ ഇതുവരെ പച്ചതൊട്ടിട്ടില്ല.

usain-bolt

ക​ണ്ണീ​രി​​​​​​​​​​​​​​​​െൻറ ന​ന​വോടെ ബോൾട്ടിൻെറ മടക്കം
വേ​ഗ​മാ​ന​കങ്ങ​ളെ ഒാ​ടി​ത്തോ​ൽ​പി​ച്ച്​ ഭൂ​മി കീ​ഴ​ട​ക്കി​യ പൊ​ൻ​കാ​ലി​നു​ട​മ ബോൾട്ടിനെ തൻെറ കരിയറിലെ അവസാന മത്സരത്തിൽ കാത്ത് വെച്ചത് അപ്രതീക്ഷിതമായ വിടവാങ്ങലായിരുന്നു. അവസാന മൽസരത്തിൽ സ്വർണവുമായി വിട വാങ്ങാമെന്ന ഉസൈൻ ബോൾട്ടി​​​​​​​​​​​​​​​​െൻറ സ്വപ്​നങ്ങൾ പൊലിഞ്ഞു. ലോക അത്ലറ്റിക്ക് മീറ്റിൽ  4X100 മീറ്റർ റിലേയിൽ അവസാന ലാപ്പിലോടിയ ബോൾട്ടിന്​ പേശിവലിവിനെ തുടർന്ന്​ മൽസരം പൂർത്തിയാക്കാനായില്ല. 50 മീറ്റർ ഒാട്ടം പൂർത്തിയാക്കിയുടൻ പേശിവലിവിനെ തുടർന്ന്​ വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടി ട്രാക്കിലേക്കു വീണത് നൊമ്പരത്തോടെയാണ് കായികലോകം കണ്ടത്. പിന്നീട്​ മൽസരത്തി​​​​​​​​​​​​​​​​െൻറ ജയപരാജയങ്ങൾക്കുമപ്പുറം ​സ്​റ്റേഡിയത്തിലെ മുഴുവൻ കണ്ണുകളും ഉസൈൻ ബോൾട്ട്​ എന്ന വേഗരാജാവിലായിരുന്നു. സ്​​പ്രി​ൻ​റ്​ ട്രാ​ക്കി​നെ വേ​ഗം​കൊ​ണ്ട്​ വി​സ്​​മ​യി​പ്പി​ച്ച അ​തി​ശ​യ​ക്കാ​ര​​​​​​​​​​​​​​​​െൻറ സ്വ​പ്​​ന​സ​മാ​ന ക​രി​യ​റി​ന്​ ല​ണ്ട​നി​ലെ ഒ​ളി​മ്പി​ക്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ണ്ണീ​രി​​​​​​​​​​​​​​​​െൻറ ന​ന​വും ആ​ദ​ര​വി​​നാ​ൽ അ​ഭി​മാ​ന​വു​മാ​യി തി​ര​ശ്ശീ​ല വീ​ണു. ഡ​യ​മ​ണ്ട്​ ലീ​ഗി​ലെ സ്വ​ർ​ണ​​നേ​ട്ട​ത്തോ​ടെ ഇതിഹാസതാരം മു​ഹ​മ്മ​ദ്​ ഫ​റയും ട്രാ​ക്കി​നോ​ട്​ വി​ട​പ​റ​ഞ്ഞു.
 

ബഫൺ, കക്കാ, റോബൻ
 


പടിയിറക്കങ്ങൾ
റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലിയുടെ ജിയാൻ ലൂയി ബഫണും ഹോളണ്ട് താരം ആര്യൻ റോബനും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത് കായികലോകത്തി​​​​​​​​​​​െൻറ നൊമ്പരങ്ങളായി. ബ്രസീലിയൻ താരം കക്ക, ആന്ദ്രേ പിര്‍ലോ, ഫി​ലി​പ്​​ ലാ​ം, സാ​ബി അ​ലോ​ൺ​സോ, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരും കളി മതിയാക്കിയത് ഈ വർഷമാണ്. മാഞ്ചസ്റ്ററിൻെറ സ്വന്തം വെയ്ൻ റൂണി എവർട്ടണിലേക്കും റയലിനോട് വിട പറഞ്ഞ് െപ​െ​പ തു​ർ​ക്കി ക്ല​ബി​ലേക്കും വിടവാങ്ങിയതും പോയ വർഷം തന്നെ. കിങ്സ് കപ്പ് വിജയത്തോടെ എ​ൻ​റി​ക്വെ ബാഴ്സയോട് വിട വാങ്ങുകയും വാ​ൽ​വ​ർ​ഡേ പുതിയ കോ​ച്ചാവുകയും ചെയ്തു. മൂന്നു പതിറ്റാണ്ടു വമ്പന്മാര്‍ക്ക് തന്ത്രം മെനഞ്ഞ ലൂയി വാന്‍ഗാല്‍ പരിശീലക വേഷമഴിച്ചു. പി.​എ​സ്.​ജി​യോ​ട്​  തോ​റ്റതിന് കോച്ച് ആ​ഞ്ച​ലോ​ട്ടിയെ ബ​യേ​ൺ പുറത്താക്കുന്നതിനും 2017 വർഷം സാക്ഷിയായി. തോ​ൽ​വി​ക​ൾ തു​ട​ർക്കഥയായപ്പോൾ ചാമ്പ്യൻ  കോ​ച്ച്​ ഷേ​ക്​​സ്​​പി​യ​റെ ലെ​സ്​​റ്റ​ർ സി​റ്റിയും പു​റ​ത്താ​ക്കി. 
 

nehra


ക്രിക്കറ്റിൽ ക​രീ​ബി​യ​ൻ മ​ണ്ണി​ൽ  പാ​കി​സ്​​താ​ന്​ ആ​ദ്യ  പ​ര​മ്പ​ര ജ​യം നൽകി ച​രി​ത്രം കു​റി​ച്ച്​ മി​സ്​​ബ​ാഹുൽ ഹഖും യൂ​നു​സ് ഖാനും പ​ടി​യി​റ​ങ്ങി. ജെ.​പി. ഡു​മി​നി ടെ​സ്​​റ്റ്​ മ​തി​യാ​ക്കിയപ്പോൾ ആ​സ്​​േ​ട്ര​ലി​യ​ൻ ഒാ​ൾ റൗ​ണ്ട​ർ ജോ​ൺ ഹേ​സ്​​റ്റി​ങ്സ്​​ ഏ​ക​ദി​നം മ​തി​യാ​ക്കി. ഇന്ത്യയുടെ ആശിഷ്​ നെഹ്​റ മികച്ച പ്രകടനത്തോടെ സ്വന്തം കാണികൾക്ക് മുന്നിൽ കളമൊഴിഞ്ഞു. അതേസമയം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് യുവതാരം സഫർ അൻസാരിയെന്ന 25കാരൻ സ്പിന്നർ വിരമിച്ചു. ദേശീയ ടീമിൽ ഇടംനേടി ആറു മാസം തികയുന്നതിനു മുമ്പ്​ ഉന്നത പഠനത്തിനായാണ് ക്രിക്കറ്റ് ഉപേക്ഷിച്ചത്.
 


സ്ലൊ​യേ​ൻ സ്​​റ്റീ​വ​ൻ​സ്: കോർട്ടിലെ റാണി
ടെന്നീസ് ലോകത്ത് വീനസിനെ കീഴടക്കി മു​ഗു​രു​സ വിം​ബ്​​ൾ​ഡ​ൺ കിരീടം നേടിയപ്പോൾ വാവ്റിങ്കയെ തകർത്തു പത്താം ഫ്രഞ്ച് ഒാപൺ കിരീടനേട്ടവുമായി നദാൽ ഏവരെയും വിസ്മയിപ്പിച്ചു. കെവിന്‍ ആ‍ന്‍ഡേഴ്സണെ തോല്‍പിച്ച് യു.എസ് ഓപ്പണിലും നദാൽ ജേതാവായി. ഫ്രഞ്ച് ഒാപണിൽ ലാ​ത്​​വി​യുടെ ജെ​ലീ​ന ഒ​സ്​​റ്റാ​പെ​േ​ങ്കാ ജേതാവായതിനേക്കാൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു സീഡില്ലാ താരമായി യു.എസ്​ ഒാപ്പണിനെത്തി കിരീടത്തോടെ മടങ്ങിയ സ്ലൊ​യേ​ൻ സ്​​റ്റീ​വ​ൻ​സിൻെറ കഥ. 15 മാ​സ​ത്തെ വി​ല​ക്കി​നു​ശേ​ഷം മരിയ ഷ​​റ​പോ​വ കോ​ർ​ട്ടി​ൽ തിരികെയെത്തിയതും പോയ വർഷമായിരുന്നു. ലയണൽ മെ​സ്സിയുടെ മി​ന്നു​കെ​ട്ടും ഇറ്റലിയിൽ വെച്ച് നടന്ന ‘വിരുഷ്ക’ വിവാഹവും കായിക ലോകം ആഘോഷമാക്കി. ക്രി​സ്​​റ്റ്യാ​നോക്ക് ഇരട്ടകൾ പിറന്നതും സെറീന വില്യംസും അ​ല​ക്സി​സ് ഒ​ഹാ​നി​യനും വിവാഹിതരായതും വാർത്തൾ സൃഷ്ടിച്ചു.പോയ വർഷത്തെ ഏറ്റവും മികച്ച അത്​ലറ്റിനുള്ള പുരസ്​കാരം മുതാസ്​ ഇൗസ ബർഷിമിനും നഫീസതു തിയാമുമാണ് സ്വന്തമാക്കിയത്.
 


ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ വി​വാ​ഹി​ത​രാ​യ ബോ​ളി​വു​ഡ്​ താ​രം അ​നു​ഷ്​​ക ശ​ർ​മ​യും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും
 

വരുന്നത് ഇറ്റലിയില്ലാത്ത ഫുട്ബോള്‍ ലോകകപ്പ്
റഷ്യൻ ലോകകപ്പിലേക്കുള്ള കാൽവെയ്പിലാണ് കായികലോകം പുതുവർഷത്തെ വരവേൽക്കുന്നത്. 2018ല്‍ ഇറ്റലിയില്ലാത്ത ഫുട്ബോള്‍ ലോകകപ്പാണ് റഷ്യയിൽ നടക്കുന്ന്. ഒമ്പതിൽ ഒ​മ്പ​തും ജ​യി​ച്ച് ജർമനിയും തോ​ൽ​വിയറിയാത്ത ഇം​ഗ്ലീ​ഷ്​ പ​ട​യും റ​ഷ്യ​ൻ ലോ​ക​ക​പ്പിന് യോഗ്യത നേടിപ്പോൾ ഹോളണ്ടിന് ലോകകപ്പിന് യോഗ്യത നേടാനായില്ല. പോർച്ചുഗലും ഫ്രാൻസും പ​തി​റ്റാ​ണ്ടി​നു​ശേ​ഷം  സൗ​ദിയും 27 വർഷത്തിനുശേഷം ഇൗജിപ്​തും​​ ലോകകപ്പിന്​ എത്തും. മരണപോരാട്ടത്തില്‍ മെസ്സിയുടെ ഹാട്രിക്കിലാണ് ഇക്വഡോറിനെ തോല്‍പ്പിച്ച്‌ അര്‍ജന്റീന ലോകകപ്പിനെത്തുന്നത്.ഉദ്​ഘാടന മൽസരത്തിൽ റഷ്യക്ക് സൗ​ദിഅറേബ്യയാണ് എതിരാളികൾ. തോൽവിക്ക് പിന്നാലെ ഇറ്റലി കോച്ച്​ ജിയാൻ വെൻഡൂറയെ പുറത്താക്കുകയും ഫുട്​ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ രാജിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ ഫിഫ കൗമാര ലോകകപ്പിൽ സ്പെയിനിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ജേതാക്കളായി. കെ.പി. രാഹുൽ എന്ന മലയാളി താരവും ഇന്ത്യൻ അണ്ടർ 17 ടീമിലുണ്ടായിരുന്നു. അണ്ടർ 20 ഫുട്​ബാളും ഇംഗ്ലണ്ടായിരുന്നു​ ലോക ജേതാക്കൾ.
 


വിയോഗങ്ങൾ

  • മു​ൻ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ താ​രം സാ​േ​ൻ​റാ മി​ത്ര 
  • കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റൻ മണി
  • മുൻ ഇന്ത്യൻ ഫുട്​ബാൾ താരം അഹ്​മദ്​ ഖാൻ 
  • ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തൽ താരം ഷംസേർ ഖാൻ 
  • വോളിബോള്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ അച്യുതക്കുറുപ്പ്
  • തുർക്കി ഭാരോദ്വഹന ഇതിഹാസം സുലൈമാൻ ഒഗ്​ലു
  • മുൻ വിമ്പിൾഡൺ ചാമ്പ്യൻ യാന നവോത്ന 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsyear endermalayalam newssports news2017
News Summary - Year Ender sports-Sports news
Next Story