Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവസീം അക്രം, വഖാർ...

വസീം അക്രം, വഖാർ യൂനിസ്​ എന്നിവർക്കെതിരെ കോഹ്​ലി കളിച്ചിരുന്നെങ്കിൽ...!

text_fields
bookmark_border
kohli-and-akhtar
cancel

കറാച്ചി: ലോക ക്രിക്കറ്റിൽ ഇന്ന്​ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാകുന്ന ബാറ്റ്​സ്​മാനാണ്​ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി. സചിൻെറ റെക്കോർഡുകൾ ഭേദിക്കാൻ പോകുന്ന താരമെന്നും ഏറ്റവും അപകടകാരിയായ ബാറ്റ്​സ്​മാനെന്നും കോഹ്​ലിയെ വിശേഷിപ്പിക്കുന്നവർ കുറവല്ല. പഴയ വിഖ്യാത താരങ്ങളുമായി കോഹ്​ലിയെ താരതമ്യം ചെയ്യുന്നതിനെ എതിർക്കുന്നവരുമുണ്ട്​. എന്നാൽ കോഹ്​ലിയെ പ്രശംസിച്ചുകൊണ്ട്​ പാകിസ്​താൻെറ ഒരു കാലത്തെ തീതുപ്പുന്ന ബൗളറായ ശുഹൈബ്​ അക്​തർ രംഗത്തെത്തിയിരിക്കുകയാണ്​. 

ആസ്​ട്രേലിയൻ സ്​പിൻ മാന്ത്രികൻ ഷെയിൻ വോൺ, പാകിസ്​താൻെറ ഇതിഹാസ പേസർമാരായ വസീം അക്രം, വഖാർ യൂനിസ്​ എന്നിവർക്കെതി​രെ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി കളിച്ചിരുന്നെങ്കിൽ എന്ന്​ ആഗ്രഹിച്ചിട്ടുണ്ടെന്ന്​ ശുഹൈബ്​ അക്​തർ പറഞ്ഞു. മൂവർക്കുമെതിരെ ബാറ്റേന്താൻ വിരാട്​ കോഹ്​ലിക്ക്​ അവസരം ലഭിച്ചിരുന്നുവെങ്കിൽ അത്​ അദ്ദേഹം തന്നെ നന്നായി ആസ്വദിച്ചേനെ എന്നും അക്​തർ അഭിപ്രായപ്പെട്ടു. ഇ.എസ്​.പി.എൻ ക്രിക്ക്​ ഇൻഫോക്ക്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

44കാരനായ അക്​തർ അഭിമുഖത്തിലുടനീളം കോഹ്​ലിയെയും അദ്ദേഹത്തിൻെറ പ്രതിഭയെയും പുകഴ്​ത്തി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു കളിച്ചിരുന്നെങ്കിൽ ഏറ്റവും നല്ല സുഹൃത്തുക്കളായി മാറുമായിരുന്നു. ഞങ്ങൾ പഞ്ചാബികളാണ്​. ഞങ്ങളുടെ രണ്ടുപേരുടേയും സ്വഭാവവും രീതികളും ഏകദേശം സമമാണ്​. എന്നേക്കാൾ ഏറെ ജൂനിയറാണെങ്കിലും അദ്ദേഹത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നു. -അക്​തർ പറഞ്ഞു. 

അതേസമയം, ഞങ്ങൾ തമ്മിൽ ഒരുപാട്​ സാമ്യതകൾ ഉണ്ടെങ്കിലും ഫീൽഡിൽ ഏറ്റവും വലിയ ശത്രുക്കളാവാനേ തരമുള്ളൂവെന്നും അദ്ദേഹം വ്യക്​തമാക്കി. ഞങ്ങൾ ഫീൽഡിന്​ പുറത്ത്​ നല്ല സുഹൃത്തുക്കളായേക്കാം. എന്നാൽ ഫീൽഡിനകത്ത്​ വലിയ ശത്രുക്കളും. നിങ്ങൾ വിരാടിനെതിരെ ഫൈറ്റ്​ ചെയ്യുകയാണെങ്കിൽ അദ്ദേഹം കൂടുതൽ ഏകാഗ്രനാകും. ഞാൻ അദ്ദേഹത്തിനെതിരെ പന്തെറിയുകയാണെങ്കിൽ ആ ശ്രദ്ധ തെറ്റിക്കാനാണ്​ ശ്രമിക്കുക. എൻെറ ഏറ്റവും കഠിനമായ പേസിലൂടെ അദ്ദേഹത്തിൻെറ തല തന്നെ ഞാൻ ലക്ഷ്യംവെക്കും. എനിക്കെതിരെ ഒരു പുൾ ഷോട്ടിനോ അല്ലെങ്കിൽ ഒരു കട്ടിനോ മുതിരാനായി ഞാൻ പ്രേരിപ്പിക്കും. ഇൗ രണ്ട്​ ഷോട്ടുകളും അദ്ദേഹം കളിക്കാത്തതാണ്​ -അക്​തർ പറഞ്ഞു.

പാകിസ്​താന്​ വേണ്ടി 46 ടെസ്​റ്റ്​ മാച്ചുകൾ കളിച്ച അക്​തർ 178 വിക്കറ്റുകളാണ്​ സ്വന്തമാക്കിയത്​. 163 ഏകദിനങ്ങളിൽ നിന്നായി 247 വിക്കറ്റുകളും താരത്തിൻെറ പേരിലുണ്ട്​. 15 ടി20 മാച്ചുകൾ മാത്രം കളിച്ച പാക്​ ഇതിഹാസ ബൗളർ 19 വിക്കറ്റുകളാണ്​ നേടിയത്​. 2011ലാണ്​ അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoaib akhtarVirat Kohli
News Summary - Wish Virat Kohli Had Played Against Wasim Akram And Waqar Younis-sports news
Next Story