Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightറൺമല കയറുമോ...

റൺമല കയറുമോ ഒാസീസ്​...?

text_fields
bookmark_border
റൺമല കയറുമോ ഒാസീസ്​...?
cancel
camera_alt????????? ????? ????? ??????? ??????????????? ????

സിഡ്​നി: ഇന്ത്യ - ഒാസീസ്​ ടെസ്​റ്റ്​ മണ്ഡലകാലം അവസാനിക്കാൻ ഇനിയും മൂന്നു ദിവസമുണ്ട്​. ഒാസീസി​​െൻറ കൈയിൽ രണ്ടി ന്നിങ്​സും 20 വിക്കറ്റും. ഇന്ത്യ ഉയർത്തിയ റൺമല എങ്ങനെ ചവിട്ടിക്കയറുമെന്ന ആശങ്കയുണ്ട്​ ഒാസീസ്​ ക്രിക്കറ്റ്​ ടീ മിന്​. എന്തായാലും അത്യദ്​ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പരമ്പര ഇന്ത്യക്കു തന്നെ സ്വന്തമെന്ന നിലയിലാണ്​ രണ്ടാം ദ ിവസത്തെ കളി അവസാനിക്കുമ്പോൾ കാര്യങ്ങളുടെ കിടപ്പ്​.

നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 303 റൺസുമായി രണ്ടാം ദിനം കള ി പുനരാംരംഭിച്ച ഇന്ത്യ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 622 എന്ന കൂറ്റൻ സ്​കോറിൽ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്​തു. ഏഴ്​ റൺ സിന്​ ഡബിൾ സെഞ്ച്വറി നഷ്​ടമായ ചേതേശ്വർ പൂജാരയുടെ ഇന്നിങ്​സും ആസ്​ട്രേലിയൻ മണ്ണിൽ സെഞ്ച്വറി തികയ്​ക്കുന്ന ആദ ്യത്തെ ഇന്ത്യൻ വിക്കറ്റ്​ കീപ്പർ എന്ന റെക്കോർഡ്​ സ്വന്തമാക്കിയ ഋഷഭ്​ പന്തി​​െൻറ ഉജ്വല ബാറ്റിങും വാലറ്റത്ത്​ തകർത്താടിയ രവീന്ദ്ര ജദേജയും ചേർന്നാണ്​ ഇന്ത്യയെ വൻമല കടത്തിയത്​.

നാലിന്​ 303 എന്ന സ്​കോറിൽ രണ്ടാം ദിനം പുനരാരംഭിക്കുമ്പോൾ 130 റൺസായിരുന്നു പൂജാരയുടെ സ്​കോർ. 39 റൺസുമായി ഹനുമ വിഹാരിയുടെ കൂട്ടുമുണ്ടായിരുന്നു. മൂന്നു റൺസുകൂടിയേ വിഹാരിക്ക്​ ആയുസ്സുണ്ടായിരുന്നുള്ളു. നഥാൻ ലിയോണിന്‍െറ പന്തിൽ മാർനസ്​ ലാബുഷാഗ്​നെ പിടിച്ച്​ വിഹാരി പുറത്താകുമ്പോൾ അഞ്ചാം വിക്കറ്റിൽ ഇരുവരും 101 റൺസ്​ കൂട്ടിചേർത്തിരുന്നു.

ചേതേശ്വർ പൂജാരയുടെ ബാറ്റിങ്​

പിന്നീട്​ പൂജാരയ്​ക്ക്​ കൂട്ടുകിട്ടിയത്​ ഋഷഭ്​ പന്തിനെ. കൂസലില്ലാതെ ഒാസീസ്​ ബൗളിങിനെ നേരിട്ട പന്ത്​ കസറി. അതിനിടയിൽ ഡബിൾ സെഞ്ച്വറി തികയ്​ക്കുമെന്ന്​ കരുതിയ നിമിഷമാണ്​ 193ൽ പൂജാര ലിയോണി​ന്‍െറ പന്തിൽ റി​േട്ടൺ ക്യാച്ച്​ നൽകി പുറത്തായത്​. 373 പന്തുകൾ നേരിട്ട പൂജാര 22 ബൗണ്ടറി സഹിതമാണ്​ 193 റൺസ്​ എടുത്തത്​.

പക്ഷേ, വരാനുള്ള വെടിക്കെട്ട്​ വഴിയിൽ തങ്ങില്ലെന്ന മട്ടിലായിരുന്നു പന്തിന്​ കൂ​െട്ടത്തിയ രവീന്ദ്ര ജദേജ. വേഗത്തിൽ സ്​കോർ ഉയർത്തി രണ്ടാം ദിനം തന്നെ ഒാസീസിനെ ബാറ്റിങ്ങിനിറക്കുകയാണ്​ ക്യാപ്​റ്റ​ന്‍െറ ലക്ഷ്യമെന്ന്​ വ്യക്​താമക്കുന്ന വിധം ഇരുവരും ബാറ്റ്​ വീശി.

മൂന്നാം ടെസ്റ്റിനിടയിൽ തന്‍െറ കുഞ്ഞിനെ നോക്കാൻ ക്ഷണിച്ച ഒാസീസ്​ ക്യാപ്​റ്റൻ ടിം പെയ്​നെയുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു പന്തി​ന്‍െറ സെഞ്ച്വറി. കഴിഞ്ഞ ദിവസം ടീമംഗങ്ങൾക്ക്​ ആസ്​ട്രേലിയൻ മന്ത്രി നൽകിയ സ്വീകരണത്തിൽ ടിം പെയിനി​ന്‍െറ കുഞ്ഞിനെ എടുത്ത്​ പകരം വീട്ടിയ പന്ത്​ ഇക്കുറി ബാറ്റുകൊണ്ടും മറുപടി പറഞ്ഞു. സെഞ്ച്വറിയിലും നിർത്താൻ ഭാവമില്ലാതെ പന്ത്​ 150ഉം കഴിഞ്ഞ്​ മുന്നോട്ട്​ കുതിച്ചു. ജദേജ കൂടി സെഞ്ച്വറി നേടിയാൽ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു കോഹ്​ലി. അതിനിടയിൽ നഥാൻ ലിയോണിനെ ആഞ്ഞടിക്കാനുള്ള ജദേജയുടെ ശ്രമം പാളി. സ്​കോർ 81ൽ ജദേജയുടെ കുറ്റി തെറിച്ചതോടെ കോഹ്​ലി ഇന്നിങ്​സ്​ ഡിക്ലയർ ചെയ്​തു.

തുടർന്ന്​ ബാറ്റിങ്ങിനിറങ്ങിയ ഒാസീസ്​ 10 ഒാവറിൽ നഷ്​ടങ്ങളൊന്നും വരുത്താതെ 24 റൺസെടുത്തു. മാർകസ്​ ഹാരിസും (19) ഉസ്​മാൻ ഖ്വാജയുമാണ്​ ക്രീസിലുള്ളത്​.
നാല്​ വിക്കറ്റുകൾ വീഴ്​ത്തിയ നഥാൻ ലിയോണി​ന്‍െറ പ്രകടനം ഇന്ത്യക്ക്​ പ്രതീക്ഷയാണ്​ നൽകുന്നത്​. പിച്ച്​ സ്​പിന്നിന്​ അനുകൂലമായി മാറുന്ന സാഹചര്യം മുന്നിൽ കണ്ടാണ്​ ഇന്ത്യ ഒരു പേസ്​ ബൗളറെ കുറച്ച്​ സ്​പെഷലിസ്​റ്റ്​ സ്​പിന്നറായ കുൽദീപ്​ യാദവിനെ കൂടി ടീമിൽ ഉൾപ്പെടുത്തിയത്​. പാർട്ട്​ ടൈം സ്​പിന്നറായി ഹനുമ വിഹാരിയുടെ പിന്തുണയും കൂടിയാകുമ്പോൾ അടുത്ത ദിവസങ്ങൾ ഒാസീസിനു മുന്നിൽ കനത്ത വെല്ലുവിളിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket newsindia vs australia 2018Sydney Test
News Summary - Will Ausies overcome the huge score rais by india - Cricket story
Next Story