Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightചെന്നൈയുടെ...

ചെന്നൈയുടെ വിജയങ്ങൾക്കും ബാംഗ്ലൂരിൻെറ പരാജയങ്ങൾക്കും കാരണം വ്യക്തമാക്കി ദ്രാവിഡ്

text_fields
bookmark_border
csk-vs-rcb
cancel

ബെംഗളൂരു: 2016 റണ്ണേഴ്‌സ്- അപ്പ് ആയെന്ന നേട്ടമൊഴിച്ചു നിർത്തിയാൽ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം നടത്തി യ ടീം ആയിരിക്കും വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ.

എല്ലാ സീസണുകളിലും കോടികൾ മുടക്കി വമ് പൻ താരങ്ങളെ ടീമിൽ എത്തിച്ചിട്ടും ഒരിക്കല്‍പോലും കിരീടം നേടാനാകാത്ത ടീമാണവർ. അതേസമയം, മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ മികച്ച വിജയ ശരാശരിയു ള്ള ടീമും.

ഐ.പി.എല്ലിൽ ചെന്നൈയുടെ തുടർവിജയങ്ങളുടെയും ആര്‍.സി.ബിയുടെ പരാജയ പാരമ്പരകളുടെയും കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ രാഹുല്‍ ദ്രാവിഡ്.

ലേലത്തിൽ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ആര്‍.സി.ബിക്ക് നിരന്തരം പിഴക്കുന്നുവെന്നാണ് അവരുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡി​​​െൻറ അഭിപ്രായം. ടിം വിഗ്മോര്‍- ഫ്രെഡ്ഡി വില്‍ഡെ എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കിയ പുസ്‌കത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. ‘‘ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ആര്‍.സി.ബി ഒരിക്കലും മികവ് പുലര്‍ത്തിയിട്ടില്ല. അവര്‍ക്ക് ഇതുവരെ സന്തുലിതമായ ഒരു ടീമിനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. യുവരാജ് സിങ്ങിന് വേണ്ടി 15 കോടി രൂപ ചിലവഴിച്ച ടീമിന് ഒടുവിൽ ഡെത്ത് ബൗളറെ സ്വന്തമാക്കാൻ പണം ഇല്ലാതായി.

ഇതൊക്കെയാണ് അവരെ പിന്നോട്ടടിപ്പിക്കുന്നത്. വിദേശ താരങ്ങൾ ആവശ്യത്തിലധികം ആര്‍.സി.ബി നിരയിലുണ്ട്. എന്നാല്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം ടീമിൽ ഇപ്പോഴും നിഴലിക്കുന്നുണ്ട്’’. -ദ്രാവിഡ് പറഞ്ഞു.

ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുമ്പോഴുള്ള സ്ഥിരതയാണ് ചെന്നൈയുടെ വിജയത്തിൻെറ രഹസ്യമെന്ന് ദ്രാവിഡ് പറയുന്നു. ടീമി​​​െൻറ സ്ഥിര സാന്നിധ്യമായ ധോണി, റെയ്ന, ബ്രാവോ എന്നിവർ സി.എസ്.കെയുടെ വളർച്ചക്ക്​ വഴി വെക്കുന്നു. മികച്ച വിദേശ താരങ്ങൾ എല്ലാ സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവും.

ബൗളിങ് നിരയാണ് ചെന്നൈയുടെ മറ്റൊരു ശക്തി. ഇതിലൂടെ എല്ലായ്പ്പോഴും എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കാന്‍ അവർക്ക് കഴിയുന്നു. ഇതെല്ലാം ചെന്നൈയുടെ വിജയങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട​ുന്ന​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonirahul dravidVirat KohliIPL 2020csk vs rcb
News Summary - Why CSK Are More Successful Than RCB - Rahul Dravid-sports news
Next Story