You are here

സ​ചി​നോ, കോ​ഹ്​​ലി​യോ ആ​രാ​ണ്​ കേ​മ​ൻ?

  • വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ഏ​ക​ദി​ന പോ​രാ​ട്ടം 200 ക​ട​ന്ന വേ​ള​യി​ൽ ഒ​രു താ​ര​ത​മ്യം

സ​ചി​ൻ ടെ​ണ്ടു​ൽ​ക​റോ, അ​തോ വി​രാ​ട്​ കോ​ഹ്​​ലി​യോ. ആ​രാ​ണ്​ കേ​മ​ൻ?. പെ​ലെ-​മ​റ​ഡോ​ണ, ല​യ​ണ​ൽ മെ​സ്സി- ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ താ​ര​ത​മ്യ​ങ്ങ​ൾ പോ​ലെ ഒ​റ്റ​വാ​ക്കി​ൽ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യം. കാ​യി​ക​ലോ​ക​ത്തി​ന്​ ഉ​ത്ത​ര​മി​ല്ലാ​കാ​ല​ത്തോ​ളം ഇൗ ​ചോ​ദ്യം ആ​വ​ർ​ത്തി​ക്ക​പ്പെ​ടും. ര​ണ്ടു കാ​ല​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണെ​ങ്കി​ലും സ​ചി​​ൻ ടെ​ണ്ടു​ൽ​ക​ർ കു​റി​ച്ചി​ട്ട വ​ഴി​ക​ളെ അ​തി​വേ​ഗ​ത്തി​ൽ പി​ന്തു​ട​രു​ന്ന തി​ര​ക്കി​ലാ​ണ്​ വി​രാ​ട്​ കോ​ഹ്​​ലി. ക്രീ​സി​ലെ മാ​സ്​​റ്റ​ർ ബ്ലാ​സ്​​റ്റ​ർ കു​റി​ച്ചി​​ട്ട റെ​ക്കോ​ഡു​ക​ളെ​ല്ലാം വി​രാ​ട്​ ഒാ​രോ ചു​വ​ടി​ലും മാ​യ്​​ച്ച്​ ക​ള​യു​േ​മ്പാ​ൾ ത​ന്നെ സ​ചി​ൻ സ​ചി​നാ​യും, വി​രാ​ട്​ വി​രാ​ടാ​യും തു​ട​രു​ം. അ​പ്രാ​പ്യ​മെ​ന്ന്​ ക​രു​തി​യ നേ​ട്ട​ങ്ങ​ളി​ലേ​ക്ക്​ സ​ചി​ൻ ബാ​റ്റ്​ വീ​ശി​യ​പ്പോ​ൾ അ​തൊ​ന്നും തി​രു​ത്ത​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക ലോ​ക​ത്തി​​​െൻറ വി​​ശ്വാ​സ​ങ്ങ​ൾ. പ​ക്ഷേ, സ​ചി​നേ​ക്കാ​ൾ വേ​ഗ​വും ആ​ക്ര​മ​ണോ​ത്സു​ക​ത​യും ബാ​റ്റി​ൽ ആ​വാ​ഹി​ച്ച്​ വി​രാ​ട്​ കു​തി​ക്കു​േ​മ്പാ​ൾ ആ​രാ​ധ​ക​രും വി​ശ്വാ​സം തി​രു​ത്താ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. 

200 ഏ​ക​ദി​നം ക​ട​ന്ന്, ക​രി​യ​റി​ലെ 32ാം സെ​ഞ്ച്വ​റി കൂ​ടി സ്വ​ന്തം പേ​രി​ലാ​ക്കി വി​രാ​ട്​ ന​ടു​നി​വ​ർ​ത്തു​േ​മ്പാ​ൾ മു​ന്നി​ലു​ള്ള​ത്​ സ​ചി​​ൻ കു​റി​ച്ച നാ​ഴി​ക​ക്ക​ല്ലു​ക​ൾ മാ​ത്രം. ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡ്​ പ​ര​മ്പ​ര​യി​ൽ മും​ബൈ​യി​ൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ലാ​യി​രു​ന്നു കോ​ഹ്​​ലി​യു​ടെ 200ാം ഏ​ക​ദി​നം. ഏ​തൊ​രു താ​ര​ത്തി​​​െൻറ​യും ക​രി​യ​റി​ലെ നാ​ഴി​ക​ക്ക​ല്ല്. മും​ബൈ​യി​ൽ ഇ​ന്ത്യ തോ​റ്റെ​ങ്കി​ലും 121 റ​ൺ​സെ​ടു​ത്ത്​ ശ​ത​ക​നേ​ട്ട​ത്തോ​ടെ വി​രാ​ട്​ ഇ​ര​ട്ട​സെ​ഞ്ച്വ​റി ആ​ഘോ​ഷ​മാ​ക്കി. ഇ​ന്ത്യ​ൻ നാ​യ​ക​​​െൻറ നേ​ട്ട​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ട്വീ​റ്റ്​ ചെ​യ്​​ത​ത്​ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ ത​ന്നെ​യാ​യി​രു​ന്നു. 200 ഏ​ക​ദി​നം ക​ളി​ക്കു​േ​മ്പാ​ൾ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ ബാ​റ്റി​ൽ നി​ന്നും പി​റ​ന്ന​ത്​ 18 സെ​ഞ്ച്വ​റി​യോ​ടെ 7305 റ​ൺ​സ്. ശ​രാ​ശ​രി 41.74. വി​രാ​ട്​ കോ​ഹ്​​ലി​യാ​​വ​െ​ട്ട 200ലെ​ത്തി​യ​പ്പോ​ൾ റ​ൺ​വേ​ട്ട 8888 എ​ന്ന മാ​ന്ത്രി​ക ന​മ്പ​റി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ, പു​ണെ​യി​ലും (29), കാ​ൺ​പു​രി​ലും (113) ബാ​റ്റ്​ ചെ​യ്യു​േ​മ്പാ​ഴേ​ക്കും അ​തി​വേ​ഗ​ത്തി​ൽ 9000 റ​ൺ​സ്​ എ​ന്ന നേ​ട്ട​വും മ​റി​ക​ട​ന്നു. ഇ​വ​യി​ൽ 5200 റ​ൺ​സും 18 സെ​ഞ്ച്വ​റി​ക​ളും വി​ദേ​ശ മ​ണ്ണി​ലാ​യി​രു​ന്നു​വെ​ന്ന​ത്​ ഇ​ര​ട്ടി മ​ധു​ര​മാ​വു​ന്നു. സ​ചി​നാ​വ​െ​ട്ട 130 എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ 4618 റ​ൺ​സും നേ​ടി. ഇ​വ​യി​ൽ 10 സെ​ഞ്ച്വ​റി മാ​ത്രം. 

മാച്ച് വിന്നർ
സ​ചി​നോ, കോ​ഹ്​​ലി​യോ. ക​ളി​യു​ടെ ഫ​ലം മാ​റ്റി​മ​റി​ക്കു​ന്ന ഇ​ന്നി​ങ്​​സി​നു​ട​മ ആ​രാ​ണ്. ഇ​തു ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഭി​ന്ന​ത​യു​ള്ള ചോ​ദ്യം ത​ന്നെ. സ്​​ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ങ്കി​ലും കോ​ഹ്​​ലി​ക്കാ​ണ്​ മു​ൻ​തൂ​ക്കം. ക​രി​യ​റി​​​െൻറ ആ​ദ്യ കാ​ല​ങ്ങ​ളി​ൽ സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ​യാ​യി​രു​ന്നു സ​ചി​ൻ ബാ​റ്റ്​ വീ​ശി​യ​തെ​ങ്കി​ൽ, ഇ​ക്കാ​ല​യ​ള​വി​ൽ ടീ​മി​​​െൻറ ഭാ​രം വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ചു​മ​ലി​ലാ​യി​രു​ന്നു.  200 ഏ​ക​ദി​നം പൂ​ർ​ത്തി​യാ​ക്കും മു​േ​മ്പ താ​രം നാ​യ​ക ചു​മ​ത​ല​യും ഏ​റ്റെ​ടു​ത്തു. വി​രാ​ട്​ 25 ത​വ​ണ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ചാ​യ​പ്പോ​ൾ 29 ത​വ​ണ​യാ​ണ്​ സ​ചി​ൻ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്​ പു​ര​സ്​​കാ​രം നേ​ടി​യ​ത്. മാ​ൻ ഒാ​ഫ്​ ദി ​സീ​രീ​സ്​ പ​ട്ടം സ​ചി​ന്​ അ​ഞ്ചും വി​രാ​ടി​ന്​ നാ​ലും. ക​ളി​യി​ലെ നി​യ​മ​ങ്ങ​ളും എ​തി​രാ​ളി​യു​ടെ ക​രു​ത്തും ഇ​രു​വ​രു​ടെ​യും ഇ​ന്നി​ങ്​​സു​ക​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്ന വാ​ദ​വു​മു​ണ്ട്. ഒൗ​ട്ട്​ ഫീ​ൽ​ഡി​ലെ ഫീ​ൽ​ഡി​ങ്​ നി​യ​ന്ത്ര​ണം, അ​മ്പ​യ​ർ റി​വ്യൂ, നോ​ബാ​ളി​ന്​ ഫ്രീ​ഹി​റ്റ്​ തു​ട​ങ്ങി​യ ബാ​റ്റ്​​സ്​​മാ​നെ തു​ണ​ക്കു​ന്ന നൂ​ത​ന നി​യ​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത കാ​ല​ത്താ​യി​രു​ന്നു സ​ചി​​​െൻറ ഇ​ന്നി​ങ്​​സു​ക​ൾ. വ​സിം അ​ക്രം, വ​ഖാ​ർ യൂ​നു​സ്​ മു​ത​ൽ ​ശു​െ​എ​ബ്​ അ​ക്​​ത​ർ, ഗ്ലെ​ൻ മ​ക്​​ഗ്രാ​ത്​ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര ബൗ​ള​ർ​മാ​ർ​ക്കെ​തി​രെ​യു​മാ​യി​രു​ന്നു മാ​സ്​​റ്റ​ർ ബ്ലാ​സ്​​റ്റ​ർ നാ​ഴി​ക​ക്ക​ല്ലു​ക​ൾ. ഇ​തെ​ല്ലാം സ​ചി​​​െൻറ മാ​റ്റ്​ കൂ​ട്ടു​ന്നു. 

സ​ചി​നെ മ​റി​ക​ട​ക്കു​മോ?
സ​ചി​ൻ ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റു​േ​മ്പാ​ൾ പ്രാ​യം 16. വി​രാ​ടി​​​െൻറ അ​ര​ങ്ങേ​റ്റ പ്രാ​യം 20. ഒ​മ്പ​തു വ​ർ​ഷ​ത്തെ ക​രി​യ​റി​നു​ള്ളി​ലാ​ണ്​ ഇ​രു​വ​രും 200 ഏ​ക​ദി​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ​ഫോ​മും സ്​​ഥി​ര​ത​യും പ്ര​തി​ഭ​യും വി​രാ​ട്​ നി​ല​നി​ർ​ത്തു​േ​മ്പാ​ഴും പ്രാ​യ​മാ​ണ്​ മു​ന്നി​ലെ വെ​ല്ലു​വി​ളി. മാ​റു​ന്ന ക​ളി​യി​ൽ ഇ​തേ മി​ക​വ്​ നി​ല​നി​ർ​ത്തി​യാ​ൽ സ​ചി​​ൻ പ​ടു​ത്തു​യ​ർ​ത്തി​യ നാ​ഴി​ക​ക്ക​ല്ലു​ക​ളെ​ല്ലാം വി​രാ​ടി​​​െൻറ ജൈ​ത്ര​യാ​ത്ര​യി​ൽ മ​ങ്ങും എ​ന്നു​റ​പ്പ്. ഹാ​ഷിം ആം​ല, എ​ബി ഡി​വി​ല്ല്യേ​ഴ്​​സ്​ തു​ട​ങ്ങി​യ സ​മ​കാ​ലി​ക​രെ ബ​ഹു​ദൂ​രം പി​ന്ത​ള്ളി​യ കോ​ഹ്​​ലി ഒാ​രോ ചു​വ​ടി​ലും മാ​യ്​​ക്കു​ന്ന​ത്​ സ​ചി​​​െൻറ നേ​ട്ട​ങ്ങ​ളെ​യാ​ണ്. 

200ൽ ​സ​ചി​നും കോ​ഹ്​​ലി​യും

സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ 
വ​യ​സ്സ്​: 25 
വ​ർ​ഷം: 1998 
മ​ത്സ​രം: 200 
ഇ​ന്നി​ങ്​​സ്​ 193 
റ​ൺ​സ്​: 7305 
ശ​രാ​ശ​രി: 41.74% 
സ്​​ട്രൈ​ക്​ റേ​റ്റ്​: 85.61 
ഉ​യ​ർ​ന്ന സ്​​കോ​ർ: 143 
50s: 43  100s: 18 
മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്​: 29 
മാ​ൻ ഒാ​ഫ്​ ദി ​സീ​രീ​സ്​: 5 
ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം 
1989 ഡി​സം.18     
(ഇ​ന്ത്യ - പാ​കി​സ്​​താ​ൻ)


വി​രാ​ട്​ കോ​ഹ്​​ലി
 വ​യ​സ്സ്​: 28
 വ​ർ​ഷം: 2017
 മ​ത്സ​രം: 200
 ഇ​ന്നി​ങ്​​സ്​: 192
 റ​ൺ​സ്​: 8888
 ശ​രാ​ശ​രി: 55.55%
 സ്​​ട്രൈ​ക്​ റേ​റ്റ്​: 91.54
 ഉ​യ​ർ​ന്ന സ്​​കോ​ർ: 183
 100s: 31  50s: 45
 മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്​: 25
 മാ​ൻ ഒാ​ഫ്​ ദി ​സീ​രീ​സ്​: 4
 ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം
2008 ആ​ഗ​സ്​​റ്റ്​ 18
(ഇ​ന്ത്യ -ശ്രീ​ല​ങ്ക)

 
COMMENTS