You are here

വിദർഭൻ വീരഗാഥ

ടി.എ. ഷിഹാബ്
20:53 PM
18/02/2019
ഇറാനി ട്രോഫിയുമായി വിദർഭ താരങ്ങൾ

‘‘ കൗമാര താരങ്ങൾ പരിശീലന സമയത്തും കളിക്കളത്തിലും സൺ ഗ്ലാസോ വൈറ്റ് ക്രീമോ ഉപയോഗിക്കരുത്. ജിമ്മിൽ ഒഴികെ കൈയില്ലാത്ത ജഴ്സി ധരിക്കരുത്. കഴിവതും ഫുൾ കൈ ജഴ്സി ഉപയോഗിക്കണം’’. ആറ് വർഷം മുൻപ് വിദർഭ ക്രിക്കറ്റ് അസോസിയേഷൻ 19 വയസിൽ താഴെയുള്ള താരങ്ങൾക്ക് മുന്നിൽ വെച്ച നിബന്ധനകളാണിത്. ഇതുകേട്ട് മൂക്കത്ത് വിരൽവെച്ചവരാണേറെയും. പരുത്തി കർഷകരുടെ കണ്ണീർപാടത്ത് ക്രിക്കറ്റ് വിളയിക്കാനിറങ്ങിയ മണ്ടൻമാരുടെ തുഗ്ലക്ക് പരിഷ്കാരങ്ങളെന്നായിരുന്നു വിലയിരുത്തൽ.

ആറ് വർഷങ്ങൾക്കിപ്പുറം ആഭ്യന്തര ക്രിക്കറ്റി​​​​െൻറ അമരത്തിരുന്ന് വിദർഭ പുഞ്ചിരിക്കുേമ്പാൾ, അവർക്ക് പറയാനുള്ളത് േപാരാട്ടങ്ങളുടെയും അതിജീവനത്തി​​​​െൻറയും അച്ചടക്കത്തി​​​​െൻറയും പരിഷ്കാരങ്ങളുടെയും കഥയാണ്. ആറ് പതിറ്റാണ്ടും 61 സീസണും പിന്നിട്ട വിദർഭൻ ക്രിക്കറ്റ്, സ്പോർട്സ് പേജുകളിലെ സജീവ സാന്നിധ്യമായിട്ട് മൂന്ന് വർഷം തികയുന്നേയുള്ളു. അതിന് വിദർഭക്കാർ കടം കൊള്ളുന്നത് മൂന്ന് പേരോടാണ്. പ്രിഥ്വിരാജി​​​​െൻറ ഡയലോഗ് കടമെടുത്താൽ- ‘‘ചന്ദ്രകാന്ത് പണ്ഡിറ്റ്, വസീം ജാഫർ, പ്രശാന്ത് വൈദ്യ- ഇവർ മൂന്നുപേരുമാണ് വിദർഭയുടെ ഹീറോസ്. ഇവർ തോറ്റുപോയവരല്ല, തോറ്റിടത്തുനിന്ന് പൊരുതിക്കയറിയവരാണ്’’.   

രഞ്ജി ചാമ്പ്യന്മാരായ വിദർഭ ടീം ട്രോഫിയുമായി
 


താരപ്പകിട്ടില്ലാത്ത രാജാക്കൻമാർ
സന്തോഷിക്കാൻ ഏറെയൊന്നുമില്ലാത്തവരുടെ നാടാണ് വിദർഭ. വരൾച്ചയും ദാരിദ്ര്യവും കടക്കെണിയും മൂലം വർഷാവർഷം ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്. പത്രത്താളുകളിൽ ഇങ്ങനെ മാത്രം നിറഞ്ഞുനിന്ന വിദർഭക്ക് ഇപ്പോൾ മറ്റൊരു മേൽവിലാസം കൂടിയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ അവസാന വാക്കായ രഞ്ജി ട്രോഫി ചാമ്പ്യൻമാരെന്ന മേൽവിലാസം. ഒരു തവണയല്ല, തുടർച്ചയായ രണ്ടാം സീസണിലും കിരീടം. ഒപ്പം ഇറാനി ട്രോഫി ചാമ്പ്യൻമാരെന്ന ബോണസ് പോയൻറും. പെട്ടെന്നാരു ദിവസം ദൈവം കെട്ടിയിറക്കി കൊടുത്ത കിരീടങ്ങളല്ലിത്. കൃത്യമായി പറഞ്ഞാൽ 2009ലാണ് വിദർഭ ക്രിക്കറ്റിൽ മാറ്റങ്ങളുടെ അലയൊലി മുഴങ്ങുന്നത്. സ്വന്തമായി താരങ്ങളെ കണ്ടെത്തുന്നതിന് കൗമാര താരങ്ങൾക്കായി ക്രിക്കറ്റ് അക്കാദമി സ്ഥാപിച്ചായിരുന്നു തുടക്കം. ഇവിടെ വിരിയിച്ചെടുത്ത താരങ്ങളാണ് ഇന്ന് വിദർഭയുടെ കുന്തമുനകൾ. ആർ. സഞ്ജയ്, അക്ഷയ് വാഡ്കർ, അക്ഷയ് കർണെവർ, ആദിത്യ താക്ക്റെ എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. മുംബൈയെയും ഡൽഹിയെയും പോലെ പാരമ്പര്യത്തി​​​​െൻറ പകിട്ടില്ലെങ്കിലും, കർണാടകയെയും പഞ്ചാബിനെയും പോലെ ദേശീയ താരങ്ങളുടെ കൊഴുപ്പില്ലെങ്കിലും വിദർഭ ഇന്ന് രഞ്ജിയിലെ രാജക്കൻമാരാണ്.  

ചന്ദ്രകാന്ത് പണ്ഡിറ്റിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന വിദർഭ താരങ്ങൾ
 


വിധി മാറ്റിമറിച്ച വിവാഹ ചടങ്ങ്
വിദർഭയുടെ വിധി മാറ്റിക്കുറിച്ചത് മൂന്ന് പേരാണ്. പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, സീനിയർ താരം വസീം ജാഫർ, ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് പ്രശാന്ത് വൈദ്യ. രണ്ട് വർഷം മുൻപ് ദിലീപ് വെങ്സർക്കാരി​​​​െൻറ മകളുടെ വിവാഹദിവസമാണ് വിദർഭ ക്രിക്കറ്റി​​​​െൻറ ഭാവി മാറ്റിയെഴുതിയ തീരുമാനമുണ്ടായത്. മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ പെങ്കടുക്കാനെത്തിയ ചന്ദ്രകാന്ത് പണ്ഡിറ്റിനെ സ്വന്തം തട്ടകത്തിലേക്ക് ക്ഷണിച്ചത് പ്രശാന്ത് വൈദ്യയാണ്. മുംബൈ ടീമി​​​​െൻറ പരിശീലക സ്ഥാനത്ത് നിന്ന് പണ്ഡിറ്റിനെ പുറത്താക്കിയ സമയമായിരുന്നു ഇത്. മനം മടുത്ത പണ്ഡിറ്റ് സ്നേഹപൂർവം ക്ഷണം നിരസിച്ചു. പക്ഷേ, തുടർ തോൽവികളിൽ ഉഴലുന്ന വിദർഭയെ രക്ഷിച്ചെടുക്കാൻ പെടാപ്പാടുപെടുന്ന വൈദ്യക്ക് പണ്ഡിറ്റിനെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. ഒരേ ടീമിൽ കളിച്ചതി​​​​െൻറ സ്വാതന്ത്ര്യം മുതലെടുത്ത് വൈദ്യ പിന്നെയും പണ്ഡിറ്റി​​​​െൻറ പിന്നാലെ കൂടി. ഒടുവിൽ, സർവ സ്വാതന്ത്ര്യവും നൽകി ചന്ദ്രകാന്ത് പണ്ഡിറ്റിനെ വിദർഭയുടെ പരിശീലക സ്ഥാനത്ത് അവരോധിച്ചു. 

വ​സീം ജാ​ഫ​ർ കൃ​ഷ്​​ണ​ഗി​രിയിൽ (ഫയൽഫോട്ടാ)
 


പണ്ഡിറ്റ് എത്തുന്നതിന് ഒരു വർഷം മുൻപ് വസീം ജാഫർ ടീമിലെത്തിയിരുന്നു. വയസ്സനെന്നു മുദ്ര കുത്തി മുംബൈ ടീം ഒഴിവാക്കിയ ജാഫറാണ് പിന്നീട് വിദർഭൻ ബാറ്റിങ്ങി​​​​െൻറ നെട്ടല്ലായത്. എന്നാൽ, 2016 -17 സീസണിൽ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്ന ജാഫറിന് വിദർഭൻ ടീമിലെ സ്ഥാനം വെല്ലുവിളിയായിരുന്നു. ഒടുവിൽ, പ്രതിഫലം വാങ്ങാതെ കളിച്ചാണ് 2017-18 സീസണിലെ രഞ്ജി കിരീടം ജാഫർ വിദർഭക്ക് സമ്മാനിച്ചത്. കഴിഞ്ഞ സീസണിലും പതിവ് തെറ്റിച്ചില്ല. 1037 റൺസുമായി വിദർഭയുടെ ടോപ് സ്കോറർ പദവിയുമായാണ് ജാഫർ ത​​​​​െൻറ കരിയറിലെ പത്താം രഞ്ജി കിരീടം മാറോട് ചേർത്തത്. 

പട്ടാള ചിട്ടയിലാണ് പണ്ഡിറ്റി​​​​െൻറ പരിശീലനം. കളിക്കിടയിൽ റിലാക്സ് ചെയ്യേണ്ടവരല്ല താരങ്ങൾ എന്നാണ് അദ്ദേഹത്തി​​​​െൻറ പക്ഷം. ആദ്യ കാലങ്ങളിൽ യുവതാരങ്ങൾക്ക് പണ്ഡിറ്റിനോട് സംസാരിക്കാൻ തന്നെ ഭയമായിരുന്നു. താരങ്ങൾക്കും പരിശീലകനുമിടയിൽ ജാഫറായിരുന്നു ഇടനിലക്കാരൻ. ഏതൊരു സാഹചര്യത്തിലും കളിക്കാനുള്ള മനോവീര്യമുണ്ടാക്കിയെടുക്കാനാണ് സൺഗ്ലാസിനും വൈറ്റ് ക്രീമിനും നിരോധനമേർപെടുത്തിയത്. വയനാട്ടിലെ കൊടും തണുപ്പിലും മഹാരാഷ്ട്രയിലെ പൊരിവെയിലിലും ഒരേപോലെ കളിക്കാൻ താരങ്ങളെ പ്രാപ്തരാക്കിയത് ഇത്തരം ചിട്ടകളാണ്. അച്ചടക്കമുള്ള കുട്ടികളായി അവർ അനുസരിച്ചതി​​​​െൻറ ഫലമാണ് വിദർഭയുടെ കിരീടങ്ങൾ. ഇതിലേക്ക് നയിച്ചതാവെട്ട, പ്രശാന്ത് വൈദ്യയുടെ നിശ്ചയദാർഡ്യവും.  
 

വിദർഭ നായകൻ ഫൈസ് ഫസൽ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനൊപ്പം
 


ഒത്തൊരുമയുടെ ജയം
വിദർഭയുടെ നേട്ടം കേവലം മൂന്നു പേരിലേക്ക് മാത്രം ചുരുങ്ങേണ്ട ഒന്നല്ല. നായകൻ ഫൈസ് ഫസൽ മുതൽ വിക്കറ്റ് വേട്ടക്കാരൻ ആദിത്യ സർവാതെ വരെയുള്ളവർ തോളോടു തോൾ ചേർന്ന് പൊരുതി നേടിയ ജയമാണത്. വയനാട്ടിൽ നമ്മൾ നേരിട്ട് കണ്ടതാണത്. മല കയറിവന്നവരെ വെറുംകൈയോടെ മടക്കിയ ചരിത്രമില്ല വയനാടിന്. ഒന്നര ദിവസം കൊണ്ട് കേരളത്തെ എറിഞ്ഞിട്ട് ഫൈനൽ ടിക്കറ്റുമായാണ് വിദർഭ മടങ്ങിയത്. കഴിഞ്ഞ 22 മത്സരത്തിനിടെ വിദർഭയെ തോൽപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

ഒരു 40 വയസുകാരൻ, ഒരു കൗമാരക്കാരൻ, ഏഴ് ഫാസ്റ്റ് ബൗളർമാർ, രണ്ട് സ്പിന്നർമാർ, ആറ് ബാറ്റ്സ്മാൻമാർ. 61 സീസണി​​​​െൻറ കാത്തിരിപ്പിനൊടുവിൽ വിദർഭയെ അമരത്തെത്തിച്ചത് ഇവരൊക്കെയാണ്. റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫി മത്സരത്തിൽ ജാഫറും ഉമേഷ് യാദവുമില്ലാതെ കളത്തിലിറങ്ങിയിട്ടും കിരീടം നേടിയ വിദർഭ സ്വയം പര്യാപ്​തരായെന്ന് തെളിയിച്ച് കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ സകല കിരീടങ്ങളും വെട്ടിപ്പിടിച്ച് വിസ്മയം തീർക്കുകയാണ് വിദർഭ. 


 

Loading...
COMMENTS