Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_right2019 ലോകകപ്പ്​...

2019 ലോകകപ്പ്​ പ്രതീക്ഷകൾ ടീം ഇന്ത്യ കളഞ്ഞുകുളിച്ചത്​ എങ്ങനെ ? വെളിപ്പെടുത്തി ടോം മൂഡി

text_fields
bookmark_border
2019 ലോകകപ്പ്​ പ്രതീക്ഷകൾ ടീം ഇന്ത്യ കളഞ്ഞുകുളിച്ചത്​ എങ്ങനെ ? വെളിപ്പെടുത്തി ടോം മൂഡി
cancel

സിഡ്‌നി: കരുത്തുകൊണ്ട്​ 2019 ഏകദിന ലോകകപ്പിൽ എല്ലാവരും കിരീട സാധ്യത കൽപ്പിച്ച ടീമായിരുന്നു വിരാട്​കോഹ്​ലി നയിച്ച ഇന്ത്യ. മികച്ച പ്രകടനത്തോടെ ആദ്യ റൗണ്ടുകളിൽ ഞെട്ടിച്ച ടീം സെമിയില്‍ ന്യൂസീലന്‍ഡിനോട്​ പൊരുതിത്തോറ്റ്​ പുറത്താവുന്ന കാഴ്​ചയായിരുന്നു. തുടർച്ചയായി വമ്പൻ പരമ്പരകളിൽ തോൽവിയേറ്റുവാങ്ങിയ ടീമിനെതിരെ ആരാധകരും ക്രിക്കറ്റ്​ പണ്ഡിറ്റുമാരും തിരിഞ്ഞ സമയമായിരുന്നു അത്​. ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ഇന്ത്യക്ക് പിഴച്ചത്​ എവിടെയാണെന്ന്​ വിശദീകരിച്ചിരിക്കുകയാണ്​ മുന്‍ ഓസീസ് ഒാൾറൗണ്ടറും പരിശീലകനുമായ ടോം മൂഡി. ക്രിക്​ബസ്സിന്​ വേണ്ടി ഹർഷ ഭോഗ്​ലെയുമായി സംസാരിക്കവേയാണ്​ അദ്ദേഹം വെളിപ്പെടുത്തിയത്​.

പറയുന്നത്​ അവർക്ക്​ ഇഷ്​ടപ്പെട്ടാലും ഇല്ലെങ്കിലും ലോകകപ്പിൽ ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളി സ്വന്തം കഴിവിലുള്ള അമിത പ്രതീക്ഷയാണെന്ന്​ ടോം മൂഡി പറഞ്ഞു. അതാണ്​ ടീമിന്​ തിരിച്ചടിയായത്. മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്​ ഇന്ത്യന്‍ താരങ്ങൾക്കുള്ള പ്രതിഭയെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ഏകദിന ലോകകപ്പില്‍ അത് ടീമിന്​ ഒരു ബാധ്യതയായി മാറി. ടൂര്‍ണമ​​െൻറില്‍ മികച്ച രീതിയില്‍ മുന്നേറുന്ന സമയത്തും നാലാം നമ്പറിൽ ആരെന്ന സംശയം ഇന്ത്യയെ അലട്ടുകയായിരുന്നു. നാലാം നമ്പറിലെ ചില തിരഞ്ഞെടുപ്പുകള്‍ ടീമിനെ മൊത്തമായി തന്നെ ബാധിച്ചു. -ടോം മൂഡി വ്യക്​മാക്കി.

tom-moody

നിങ്ങൾ ഒരു പ്രധാന ടൂർണമ​​െൻറിന്​ വരികയാണെങ്കിൽ പുറത്തുനടക്കുന്ന സംഭവങ്ങൾ ഒന്നുംതന്നെ നിങ്ങളുടെ ചിന്തകളെയോ പ്രവർത്തനങ്ങളെയോ ബാധിക്കാതെ നോക്കണം. മാധ്യമങ്ങൾ എന്തു പറയുന്നു എന്നതല്ല, നിങ്ങൾക്ക്​ വ്യക്​തമായി അറിയാം ഏത്​ ദിശയിലാണ്​ സഞ്ചരിക്കുന്നതെന്ന്​. അതുകൊണ്ട്​ സ്ഥിരത പുലർത്താൻ ശ്രദ്ധിക്കുക. അത്തരത്തിലേക്ക്​ പോകാതിരുന്നാൽ, കളിക്കാർക്കും അത്​ തിരിച്ചറിയാൻ സാധിക്കും. അത്​ അവരുടെ ​പ്രകടനത്തെ ബാധിക്കുകയും ചെയ്യുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇനി തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം ഒരു ​െഎ.സി.സി ടൂർണമ​​െൻറിലെ കിരീടനേട്ടമാണെന്ന്​​ ഇന്ത്യൻ നായകൻ വിരാട്​കോഹ്​ലിയും പരിശീലകൻ രവി ശാസ്​ത്രിയും പറഞ്ഞിരുന്നു. ടി-20 ലോകകപ്പ്​ എന്ന്​ സംഘടിപ്പിച്ചാലും അത്​ നേടുന്നതിലായിരിക്കും ടീമി​​​െൻറ ശ്രദ്ധയെന്നും ഇരുവരും വ്യക്​തമാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tom Moody2019 World Cupindia vs Newzealnad
News Summary - Tom Moody reveals how India ‘sabotaged their hopes’ of winning 2019 ICC World Cup
Next Story