You are here

ഇനിയും ടീമായി മാറാതെ ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് സാധ്യതകൾ ഇനി  കടലാസിൽ മാത്രം

കൊച്ചി: പരിക്കാണ് പ്രശ്നമെന്ന് പറഞ്ഞ് കാത്തിരുന്നിട്ടും ബ്ലാസ്റ്റേഴ്സി​​​െൻറ വിധിയിൽ വലിയ മാറ്റമൊന്നുമുണ്ടാവുന്നില്ലെന്ന് വീണ്ടും തെളിഞ്ഞു. പത്തു മത്സരം കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സ് വീണ്ടും വീണ്ടും തങ്ങൾ ഒരു ടീമായിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നോർത്ത് ഈസ്റ്റിനെതിരായ മത്സരം അതി​​​െൻറ തെളിവാണ്. ജയിക്കാൻ ഇനിയും പഠിച്ചിട്ടില്ലാത്ത ഒരു സംഘമെന്ന പേരിലാവും ഈ സീസണിലും മഞ്ഞപ്പട അറിയപ്പെടുക. പ്ലേ ഓഫ് നഷ്ടപ്പെടാതിരിക്കാൻ അവസാന പ്രതീക്ഷയും കളഞ്ഞു കുളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി ആദ്യ നാലിലെത്തുകയെന്നത് സാങ്കേതികം മാത്രമാണ്. അത്തരമൊരു അത്ഭുതം പക്ഷേ, ഈ ടീമിൽ നിന്ന് പ്രതീക്ഷിക്കാനും വയ്യ.  

പരിക്കുമാറി കോച്ചി​​​െൻറ വിശ്വസ്ഥ താരങ്ങളെല്ലാം എത്തിയിട്ടും നിർണായക മത്സരങ്ങളിലൊന്നും ബ്ലാസ്റ്റേഴ്സ് ശരാശരിക്ക് അടുത്തുപോലും എത്തിയിട്ടില്ല. നോർത്ത് ഇൗസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോറിയുടെ പ്ലാനുകളെല്ലാം തെറ്റിയെന്നുവേണം വിലയിരുത്താൻ. ആദ്യ പകുതി കഴിയുന്നതിനു മുമ്പ് തന്നെ സഹൽ അബ്ദുസ്സമദിനെ തിരിച്ചുവിളിച്ചത് അതി​​​െൻറ അടയാളമായിരുന്നു. ഫോമിലുണ്ടായിരുന്ന റാഫേൽ മെസ്സി ബൗളിയെ തിരിച്ചുവിളിച്ചായിരുന്നു കോച്ച്, ടൂർണ​​​െൻറി​​​െൻറ ആദ്യ ഘട്ടങ്ങളിൽ പരീക്ഷിച്ച 4-2-3-1 ശൈലിയിലേക്ക് ടീമിനെ ഒരുക്കിയത്. കുറുകിയ പാസുകളിൽ എതിർ പ്രതിരോധം കീറിമുറിക്കുകയെന്ന സ്പാനിഷ്-കറ്റാലൻ ശൈലി പക്ഷേ, മധ്യനിരയിലെ ക്രിയേറ്റീവ് ഫുട്ബാളറുടെ അഭാവകം കാരണം നടക്കുന്നില്ല.

 
 


സഹലിനെയും സെർജിയോ സിഡോൻചയെയും മുസ്തഫ നിങ്ങിനെയുമെല്ലാം നിയോഗിച്ച് കോച്ച് പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിക്കുന്നില്ല. മാരിയോ അർക്വസിന് പരിക്കേറ്റതാണ് തിരിച്ചടികൾക്കെല്ലാം കാരണമെന്ന കോച്ചി​​​െൻറ വാദവും ഇനി ചെലവാകില്ല. ചെന്നൈക്കെതിരായ മത്സരത്തിലും നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലും സ്പാനിഷ് താരം തിരിച്ചുവന്നെങ്കിലും മത്സര ഫലത്തിൽ മാറ്റമുണ്ടാക്കാനാവുന്നില്ല. നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ കളി അവസാനിച്ചത് തന്നെ ഭാഗ്യം കൊണ്ടാണ്. ബ്ലാസ്റ്റേഴ്സി​​​െൻറ പ്രതിരോധ വീഴ്ച്ചയിലും മിസ് പാസിങ്ങിലും വീണുകിട്ടിയ ഒന്നിലധികം അവസരങ്ങൾ അസമാവോ ഗ്യാനും കൂട്ടരും കളഞ്ഞു കുളിച്ചതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടത്.


മധ്യനിരയിൽ നിന്നും വിങ്ങിൽ നിന്നും കാര്യമായ നീക്കങ്ങളൊന്നും മത്സരത്തിൽ ഉണ്ടായിട്ടില്ല. പതിവുപോലെ പന്തിൽ ആധിപത്യം കണിച്ചെങ്കിലും അത് നേട്ടമാക്കി മാറ്റുവാനും കഴിയുന്നില്ല. 65ശതമാനം പന്തടക്കമുണ്ടായെങ്കിലും പോസ്റ്റിലേക്ക് പന്ത് എത്തിയത് മൂന്ന് തവണ മാത്രമാണ്. ബോക്സിന് അടുത്തു നിന്നു പോലും ലോങ് റെയ്ഞ്ചറിന് താരങ്ങൾ ശ്രമിക്കുന്നില്ല. മാരിയോ അർക്വസും ഓഗ്ബച്ചെയുമാണ് ശരാശരിക്കു മുകളിൽ പ്രകടനം കാഴ്ച്ചെവച്ചത്. കൗണ്ടർ അറ്റാക്കിന് അവസരങ്ങൾ നിരവധിയുണ്ടായെങ്കിലും മധ്യവര പിന്നിടുേമ്പാഴേക്ക് മുനയൊടിയുന്നു. ആദ്യ ആറിലെത്തി സൂപ്പർ കപ്പിന് യോഗ്യത നേടുകയെന്നതാവും ഇനി കോച്ചി​​​െൻറ മുഖ്യലക്ഷ്യം.

 

Loading...
COMMENTS