Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇതിഹാസങ്ങൾ...

ഇതിഹാസങ്ങൾ അണിനിരക്കുന്ന മുംബൈ ഇന്ത്യൻസി​െൻറ ഓൾസ്​റ്റാർ ഇലവൻ

text_fields
bookmark_border
ഇതിഹാസങ്ങൾ അണിനിരക്കുന്ന മുംബൈ ഇന്ത്യൻസി​െൻറ ഓൾസ്​റ്റാർ ഇലവൻ
cancel

ക്രിക്കറ്റി​​െൻറ ഇന്നത്തെ രീതിയിലുളള ജനപ്രീതിക്ക്​ കാരണമായ ട്വൻറി20 ക്രിക്കറ്റ്​ ലീഗാണ്​ ഐ.പി.എൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്​. ക്രിക്കറ്റിൽ വിപ്ലവങ്ങൾക്ക്​ വിത്തുപാകി ബി.സി.സി.ഐ ഐ.പി.എല്ലുമായി വന്നിട്ട്​ 12 സീസൺ പിന്നിട്ടു കഴിഞ്ഞു. കോവിഡ്​ മൂലം ഈ സീസണി​​െൻറ ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും ഐ.പി.എൽ ആരവം ഇക്കുറിയുമുണ്ടാകുമെന്നാണ്​ ആരാധക പ്രതീക്ഷ. ഐ.പി.എല്ലി​​െൻറ ചരിത്രം പരിശോധിച്ചാൽ നാല്​ കിരീടങ്ങളുമായി ഏറ്റവും മികച്ച വിജയ ചരിത്രമുള്ള ടീമാണ്​ മുംബൈ ഇന്ത്യൻസ്​. ഐ.പി.എൽ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും മികച്ച ഇലവൻ തെരഞ്ഞെടുത്തിരിക്കുകയാണ്​ ഒരുദേശീയ മാധ്യമം. 

നായകൻ: രോഹിത്​ ശർമ
ആദ്യ നാല്​ സീസണിൽ ഇന്ത്യൻ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിന്​ കീഴിൽ കളത്തിലിറങ്ങിയ ടീമിന്​ കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാനില്ലായിരുന്നു. 2013ന്​ ശേഷമാണ്​ കളി മാറിയത്​. 2013ൽ മുൻ ഓസീസ്​ നായകൻ റിക്കി പോണ്ടിങ്ങി​​െൻറ ക്യാപ്​റ്റൻസിക്ക്​ കീഴിലാണ്​ മുംബൈ കളി തുടങ്ങിയത്​. എന്നാൽ പാതി വഴിയിൽ പോണ്ടിങ്​ സ്​ഥാനമൊഴിഞ്ഞതോടെ രോഹിത്​ പുതിയ നായകനായി അവരോധിക്കപ്പെട്ടു.

രോഹിത്​ ശർമ ഐ.പി.എൽ ട്രോഫിയുമായി

മുംബൈയുടെ ചരിത്രത്തിലെ അപ്രതീക്ഷിത വഴിത്തിരിവെന്ന്​ തന്നെ ആ തീരുമാനത്തെ വിശേഷിപ്പിക്കാം. കന്നി സീസണിൽ തന്നെ ടീമിന്​ കിരീടം സമ്മാനിച്ച രോഹിത്​ 2015ലും നേട്ടമാവർത്തിച്ചു. ആദ്യ മൂന്ന്​ സീസണിൽ രണ്ട്​ കിരീടങ്ങൾ. ഐ.പി.എൽ അങ്കങ്ങളിൽ അസാമാന്യ ക്യാപ്​റ്റൻസി മികവ്​ കാണിച്ച രോഹിത്​ കഴിഞ്ഞ സീസണിലേതടക്കം രണ്ട്​ ട്രോഫികൾ കൂടി ടീമി​​െൻറ അലമാരയിലെത്തിച്ചു. 

ഓപണർമാർ: സചിൻ ടെണ്ടുൽക്കർ, ക്വിൻറൺ ഡികോക്ക്​
ട്വൻറി20യെന്ന ക്രിക്കറ്റി​​െൻറ ചെറു പതിപ്പിനോട്​ വളരെ പെ​ട്ടെന്നാണ്​ സചിൻ ഇണങ്ങിചേർന്നത്​. ആദ്യ സീസണുകളിൽ മുംബൈ ജഴ്​സിയിൽ മികച്ച പ്രകടനം കാഴ്​ചവെച്ച സചിൻ 2010 സീസണിൽ മികച്ച റൺവേട്ടക്കാരനുളള ഓറഞ്ച്​ തൊപ്പി സ്വന്തമാക്കി. 2008-13 സീസണിൽ മു​ംബൈക്കായി 78 മത്സരങ്ങൾ കളിച്ച സചിൻ 119.81 പ്രഹരശേഷിയിൽ 2334 റൺസ്​ അടിച്ചുകൂട്ടി.

സചിൻ ടെണ്ടുൽക്കറി​​െൻറ ബാറ്റിങ്​ 

സനത്​ ജയസൂര്യ, ലെൻഡൽ സിമ്മൺസ്​ എന്നിവർ ഓപണിങ്​ വിക്കറ്റിൽ മുംബൈക്കായി നന്നായി കളിച്ചിരുന്നു. എങ്കിലും വെടിക്കെട്ട്​ ബാറ്റിങ്ങി​​െൻറയും മികച്ച വിക്കറ്റ്​ കീപ്പിങ്ങി​​െൻറയും മികവിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിൻറൺ ഡികോക്ക്​ ആണ്​ ടീമിലെ രണ്ടാം ഒാപണറുടെ സ്​ഥാനം നേടിയെടുത്തത്​. 2019ൽ 16 മത്സരങ്ങളിൽ നിന്ന്​ 529 റൺസ്​ അടിച്ചുകൂട്ടിയ ഡികോക്കി​​െൻറ പ്രകടനം ടീമി​​െൻറ കിരീട വിജയത്തിൽ നിർണായകമായിരുന്നു. 

നമ്പർ 3: അമ്പാട്ടി റായുഡു
ചെന്നൈ സൂപ്പർ കിങ്​സിൽ നിന്ന്​ മുഖ്യ എതിരാളികളായ മുംബൈയുടെ പാളയത്തിലെത്തിയ റായുഡു മൂന്നുതവണ ടീമിനൊപ്പം കിരീടമുയർത്തി. 114 മത്സരങ്ങളിൽ 125 റൺസ്​ പ്രഹരശേഷിയിൽ 2416 റൺസ്​ നേടിയ ഹൈദരാബാദ്​ ബാറ്റ്​സ്​മാ​​െൻറ സേവനം വിലമതിക്കാനാവാത്തതാണ്​​. 

അമ്പാട്ടി റായുഡു

മധ്യനിര: രോഹിത്​ ശർമ, സൂര്യകുമാർ യാദവ്​
മുംബൈ ബാറ്റിങ്​നിരയിൽ നാലാമനായി ഇറങ്ങുന്ന രോഹിതാണ്​ പട്ടികയിലും നാലാമൻ. 143 മത്സരങ്ങളിൽ നിന്ന്​ 3728 റൺസാണ്​ രോഹിത്തി​​െൻറ സമ്പാദ്യം. ഏറെക്കാലമായി അഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനവുമായി സീനിയർ ടീമി​​െൻറ വാതിലിൽ മുട്ടുന്ന സൂര്യകുമാർ യാദവ്​ മുംബെയുടെ ആവനാഴിയിലെ മികച്ച ഒരു അസ്​ത്രമാണ്​. കഴിഞ്ഞ സീസണിൽ 424 റൺസാണ്​​ സൂര്യകുമാർ അടിച്ചെടുത്തത്​. 

ഓൾറൗണ്ടർമാർ: ആ​േന്ദ്ര റസലും പാണ്ഡ്യ സഹോദരൻമാരും
ഇൗ സ്​ഥാനങ്ങളിലെ ഏറ്റവും മികച്ച കളിക്കാരാണ്​ ആ​ന്ദ്രേ റസലും ഹർദിക്​ പാണ്ഡ്യയും. അസാധ്യമെന്ന്​ തോന്നുന്ന ലക്ഷ്യങ്ങൾ വരെ ഇവരിലൊരാൾ ക്രീസിലുണ്ടെങ്കിൽ പ്രാപ്യമെന്ന്​ തെളിയിച്ച നിരവധി മത്സരങ്ങൾ നാം കണ്ടു. അത്യാവശ്യം ബാറ്റിങ്ങും കൈവശമുള്ള ഹർദികി​​െൻറ സഹോദരനും ഇട​ൈങ്കയ്യൻ സ്​പിന്നറുമായ ക്രുണാൽ പാണ്ഡ്യയാണ്​ മൂന്നാമത്തെ ഓൾറൗണ്ടർ. 55 മത്സരങ്ങളിൽ നിന്ന്​ 891 റൺസും 40 വിക്കറ്റുകളും ക്രുണാലി​​െൻറ നേട്ടമാണ്​.

കീറൺ പൊള്ളാഡും ഹർദിക്​ പാണ്ഡ്യയും

 സ്​പിന്നർ: ഹർഭജൻ സിങ്​
2018ൽ ചെന്നൈ സൂപ്പർ കിങ്​സിലേക്ക്​ ചുവടുമാറുന്നത്​ വരെ മുംബൈ ഇന്ത്യൻസി​​െൻറ മുഖ്യ സ്​പിന്നറായിരുന്നു ഹർഭജൻ. തുടക്കം മുതൽ ടീമി​​െൻറ ഭാഗമായിരുന്ന ഹർഭജ​​െൻറ കീഴിലാണ്​ ടീം 2011ൽ ചാമ്പ്യൻസ്​ ലീഗ്​ കിരീടം നേടിയിരുന്നത്​. 6.95 റൺസ്​ ശരാശരിയിൽ 136 മത്സരങ്ങളിൽ നിന്ന്​ ഹർഭജൻ 127 വിക്കറ്റ്​ വീഴ്​ത്തി. 

പേസർമാർ: ലസിത്​ മലിംഗ, ജസ്​പ്രീത്​ ബൂംറ
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളറെന്ന്​ നിശ്ചയമായും അവകാശപ്പെടാവുന്ന താരമാണ്​ ലസിത്​ മലിംഗ. ലങ്കൻ താരത്തി​​െൻറ ശിഷ്യനായ ബുംറയും ത​​െൻറ വ്യത്യസ്​തമായ ആക്ഷൻ കൊണ്ടും റൺസ്​ വിട്ടുകൊടുക്കുന്നതിലെ കണിശത കൊണ്ടും ആഗോള തലത്തിൽ പേരെടുത്തു. ബൂംറയുടെ കരിയർ മാറ്റിമറിച്ചത്​ ഐ.പി.എല്ലാ​െണന്ന്​ സംശയമേതുമില്ലാതെ പറയാം.

മലിംഗയും ബുംറയും
 

നിർണായക സമയങ്ങളിൽ ടീം ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കുന്ന ജോഡി നിരവധി സന്ദർഭങ്ങളിലാണ്​ ടീമിനെ തോൽവിയിൽ നിന്നും കരകയറ്റിയത്​. കഴിഞ്ഞ സീസണി​​െൻറ ഫൈനലിൽ ചെന്നൈക്കെതിരെ മലിംഗയുടെ അവസാന ഓവർ ഉദാഹരണം. മീഡിയം ​േപസർമാരായ ഹർദികിനും പൊള്ളാർഡിനുമൊപ്പം മലിംഗയും ബൂംറയും ചേരുന്ന മുംബൈ ബൗളിങ്​ ഡിപാർട്​മ​െൻറ്​ എതിർ ടീമി​​െൻറ ബാറ്റിങ്​ നിരയെ അനായാസം പിഴുതെറിയാൻ ശേഷിയുള്ളവരാണ്​.  

മുംബൈ ഇന്ത്യൻസ്​ ഓൾടൈം ഇലവൻ: സചിൻ ടെണ്ടുൽക്കർ, ക്വിൻറൺ ഡികോക്ക്​ (വിക്കറ്റ്​ കീപ്പർ), അമ്പാട്ടി റായുഡു, രോഹിത്​ ശർമ (ക്യാപ്​റ്റൻ), സൂര്യകുമാർ യാദവ്​, ഹർദിക്​ പാണ്ഡ്യ, കീറൺ പൊള്ളാർഡ്​, ഹർഭജൻ സിങ്​, ലസിത്​ മലിംഗ, ജസ്​​പ്രീത്​ ബൂംറ, ക്രുനാൽ പാണ്ഡ്യ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLsachin tendulkarmumbai indiansRohit sharmachampionsalltimebestbest eleven
News Summary - ipl team mumbai indians all time best eleven announsed- sports
Next Story