You are here

ഇ​ന്ത്യ​യു​ടെ ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ച പ​ര​മ്പ​ര; ആശങ്കയോ​ടെ ഒാ​സീ​സ്

  • മൂന്ന്​ തവണ സെഞ്ച്വറി തികച്ച്​ രഹാനെ-രോഹിത്​ ഒാപണിങ്​ കൂട്ടുകെട്ട്​

  • സ്​പിൻ ത്രയമായി ച​​ഹ​​ൽ, കു​​ൽ​​ദീ​​പ്​,അ​​ക്​​​സ​​ർ പ​േ​​ട്ട​​ൽ

23:33 PM
02/10/2017
ഒാസീസിനെതിരായ പരമ്പരയിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം ട്രോഫിയുമായി
ന്യൂ​ഡ​ൽ​ഹി: 2019 ലോ​ക​ക​പ്പി​​​െൻറ ട്ര​യ​ൽ റ​ൺ എ​ന്നു​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ പ​രി​സ​മാ​പ്​​തി​കു​റി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ സ​ർ​വ​വും ശു​ഭം. ലോ​ക ചാ​മ്പ്യ​ന്മാ​ർ​ക്കെ​തി​രെ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ളു​മാ​യാ​ണ്​ ലോ​ക​മാ​മാ​ങ്ക​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​ൻ ടീം ​ഒ​രു​പ​ടി​കൂ​ടി അ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഇ​ത്ര​യേ​റെ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ ഇ​ന്ത്യ​ൻ ടീം ​ഒാ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. മ​റു​വ​ശ​ത്ത്​ ആ​സ്​​ട്രേ​ലി​യ​യാ​വ​െ​ട്ട, ആ​ശ​ങ്ക​യും നി​രാ​ശ​യും ബാ​ക്കി​യാ​ക്കി​യാ​ണ്​ പ​ര​മ്പ​ര അ​വ​സാ​നി​പ്പി​ച്ച​ത്. 

ഒാ​പ​ണി​ങ്​ മു​ത​ൽ എ​ട്ടാം ന​മ്പ​ർ വ​രെ​യു​ള്ള ബാ​റ്റ്​​സ്​​മാ​ന്മാ​ർ ക​ഴി​വ്​ തെ​ളി​യി​ക്കാ​ൻ മ​ത്സ​രി​ച്ച പ​ര​മ്പ​ര​യാ​ണ്​ ക​ഴി​ഞ്ഞു​​പോ​യ​ത്. ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ഇ​ന്ത്യ​ക്ക്​ ല​ഭി​ച്ച ഏ​റ്റ​വും സ്​​ഥി​ര​ത​യു​ള്ള ഒാ​പ​ണി​ങ്​ സം​ഘ​മാ​ണ്​ ത​ങ്ങ​ളെ​ന്ന്​ രോ​ഹി​ത്​-​ര​ഹാ​നെ-​ശി​ഖ​ർ ധ​വാ​ൻ കൂ​ട്ടു​കെ​ട്ടു​ക​ൾ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ക​ണ​ക്കു​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ണ്. ഇൗ ​വ​ർ​ഷം ഇ​ന്ത്യ ക​ളി​ച്ച 28 ഇ​ന്നി​ങ്​​സു​ക​ളി​ൽ എ​ട്ടി​ലും ഒാ​പ​ണ​ർ​മാ​ർ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​െ​ട്ടാ​രു​ക്കി. 2007ലും 2002​ലും ഇ​ന്ത്യ​ത​ന്നെ കു​റി​ച്ച ഏ​ഴു​ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടി​​​െൻറ ​െറ​ക്കോ​ഡാ​ണ്​ തി​രു​ത്തി​യെ​ഴു​തി​യ​ത്. ഇൗ ​വ​ർ​ഷം തി​ക​ച്ച എ​ട്ടു സെ​ഞ്ച്വ​റി​യി​ൽ മൂ​ന്നും ക​ഴി​ഞ്ഞ പ​ര​മ്പ​ര​യി​ലാ​യി​രു​ന്നു. ആ​ദ്യ ര​ണ്ട്​ ഏ​ക​ദി​ന​ത്തി​ലും ഒാ​പ​ണ​ർ​മാ​ർ പ​ത​റി​യെ​ങ്കി​ലും അ​വ​സാ​ന മൂ​ന്ന​ു​ ക​ളി​യി​ലും രോ​ഹി​ത്​-​ര​ഹാ​നെ സ​ഖ്യം സെ​ഞ്ച്വ​റി കൂ​െ​ട്ടാ​രു​ക്കി. മൂ​ന്നാം ന​മ്പ​റി​ലി​റ​ങ്ങി​യ കോ​ഹ്​​ലി മു​ത​ൽ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ, കേ​ദാ​ർ ജാ​ദ​വ്, എം.​എ​സ്. ധോ​ണി വ​രെ​യു​ള്ള​വ​ർ സ്​​ഥി​ര​ത​യാ​യ ​​​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. മ​നീ​ഷ്​ പാ​ണ്ഡെ മാ​ത്ര​മാ​ണ്​ ഇ​തി​ന്​ അ​പ​വാ​ദം. പ​ാ​ണ്ഡെ​യെ സൈ​ഡ്​ ബെ​ഞ്ചി​ലി​രു​ത്തി​യാ​ലും ശി​ഖ​ർ ധ​വാ​ൻ, ലോ​കേ​ഷ്​ രാ​ഹു​ൽ തു​ട​ങ്ങി​യ​വ​രു​ടെ നി​ര കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ക്ക്​ ആ​ശ​ങ്ക​യു​ടെ കാ​ര്യ​മേ​യി​ല്ല. ഇ​ർ​ഫാ​ൻ പ​ത്താ​നു​ശേ​ഷം പേ​സ്​ ബൗ​ളി​ങ്​ ഒാ​ൾ​റൗ​ണ്ട​റെ തി​ര​ഞ്ഞ ഇ​ന്ത്യ​ക്ക്​ കി​ട്ടി​യ നി​ധി​യാ​ണ്​ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ. 
 

ഒാ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ സ്​​പി​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ക​രു​ത്ത്. യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്​, അ​ക്​​സ​ർ പ​േ​ട്ട​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന്​ 18 ഒാ​സീ​സ്​ വി​ക്ക​റ്റാ​ണ്​ വീ​ഴ്​​ത്തി​യ​ത്. മ​റു​വ​ശ​ത്ത്​ ഒാ​സീ​സ്​ സ്​​പി​ന്ന​ർ​മാ​ർ​ക്ക്​ ആ​റ്​ വി​ക്ക​റ്റെ​ടു​ക്കാ​​നേ ക​ഴി​ഞ്ഞു​ള്ളൂ. അ​ശ്വി​നും ജ​ദേ​ജ​യു​മി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ സ്​​പി​ൻ ഡി​പ്പാ​ർ​ട്​​​മ​​െൻറ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ഇ​വ​ർ തെ​ളി​യി​ച്ച​ത്​ ഇൗ ​പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ്. പേ​സ്​ ബൗ​ളി​ങ്ങി​ൽ മു​ഹ​മ്മ​ദ്​ ഷ​മി​ക്ക്​ ഒ​രു മ​ത്സ​ര​ത്തി​ൽ അ​വ​സ​രം ന​ൽ​കി​യെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല. 

ന​ല്ല നി​ല​യി​ൽ​നി​ന്ന്​ ത​ക​ർ​ന്ന​ടി​യു​ന്ന സ്വ​ഭാ​വ​മി​ല്ലാ​ത്ത ടീ​മാ​യി​രു​ന്നു ആ​സ്​​ട്രേ​ലി​യ. ഇൗ ​പ​ര​മ്പ​ര​യി​ലെ നാ​ലു​ മ​ത്സ​ര​ങ്ങ​ളി​ലും ഒാ​സീ​സ്​ ത​ക​ർ​ന്ന​ത്​ വേ​ഗ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ 138ന്​ ​നാ​ല്​ എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ്​ 202ന്​ ​പു​റ​ത്താ​യ​ത്. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​രു വി​ക്ക​റ്റി​ന്​ 224 എ​ന്ന നി​ല​യി​ൽ​നി​ന്ന്​ ആ​റി​ന്​ 293ലെ​ത്തി. നാ​ലാ​മ​ത്തെ ക​ളി​യി​ൽ ഒാ​പ​ണ​ർ​മാ​ർ 231 റ​ൺ​സി​​​െൻറ കൂ​ട്ടു​കെ​െ​ട്ടാ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, 370 റ​​ൺ​സെ​ങ്കി​ലു​മെ​ടു​ക്കു​മെ​ന്ന്​ ക​രു​തി​യ ഒാ​സീ​സ്​ ഇ​ന്നി​ങ്​​സ്​ 334ൽ ​അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നാ​ലി​ന്​ 205 എ​ന്ന നി​ല​യി​ൽ​നി​ന്ന്​ ഒ​മ്പ​തി​ന്​ 242 എ​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി. ഒാ​സീ​സ്​ ബൗ​ള​ർ​മാ​രു​ടേ​തും നി​രാ​ശ​യു​ള​വാ​ക്കു​ന്ന ​പ്ര​ക​ട​ന​മാ​യി​രു​ന്നു. 
 
COMMENTS