ടി20 ലോകകപ്പ് ഇൗ വർഷം നടക്കില്ല -പീറ്റേഴ്സൺ
text_fieldsലണ്ടൻ: ഇൗ വർഷാവസാനം ആസ്ട്രേലിയയിൽ നടത്താനിരുന്ന െഎ.സി.സി ടി20 ലോകകപ്പ് നിലവിലെ സാഹചര്യത്തിൽ സംഭവിക്കാനിടയില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ. സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് താരം ലോകകപ്പിെൻറ ഭാവി സംബന്ധിച്ച് മനസുതുറന്നത്. ഇംഗ്ലീഷ് കൗണ്ടി മത്സരങ്ങളും ഇൗ വർഷം നടക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിക്കുന്നതിനെ താരം പിന്തുണച്ചു.
എല്ലാം നേരെയാവുകയും എല്ലാവരും സുരക്ഷിതമാവുകയും ചെയ്യുേമ്പാൾ മാത്രമേ കായിക മത്സരങ്ങൾ സംഭവിക്കാൻ പാടുള്ളൂ. ആസ്ട്രേലിയൻ സർക്കാരാണ് ടി20 ലോകകപ്പുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ലോകത്തിെൻറ എല്ലാ ഭാഗത്തുനിന്നും താരങ്ങൾ ആസ്ട്രേലിയയിലേക്ക് വരുന്നത് അവർക്ക് സ്വീകാര്യമാകുമോ..? നിലവിലെ സാഹചര്യത്തിൽ ആസ്ട്രേലിയയിലേക്ക് പോവുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം.
സ്വന്തം രാജ്യത്തേക്ക് വരുന്ന വിദേശികളെ പരിശോധിക്കുന്നതിൽ ഏറ്റവും ശ്രദ്ധിക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. ലോകത്ത് മറ്റേത് രാജ്യത്തേക്കാളും അവർ അതിന് പ്രാധാന്യം കൽപ്പിക്കുന്നു. അതിമനോഹര രാജ്യമായ ആസ്ട്രേലിയയുടെ ബോർഡ് ഒാഫ് കൺട്രോൾ സിസ്റ്റവും കരുത്തുറ്റതാണ്. അവർ തീർച്ചയായും മുൻഗണന കൊടുക്കുക രാജ്യത്തിെൻറ സുരക്ഷക്കായിരിക്കും. അതുകൊണ്ട്, ട്വി20 ഇൗ വർഷം നടക്കുന്നതിന് ഒരു സാധ്യതയും കാണുന്നില്ല. -പീറ്റേഴ്സൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
