റഷ്യയിലെ വൻവീഴ്​ചകൾ

താരപ്പകിട്ടുമായി റഷ്യയിൽ വിമാനമിറങ്ങിയവരിൽ പലരും. പക്ഷേ, കളിമൈതാനിയിൽ വട്ടപ്പൂജ്യമായി. രാജ്യത്തി​െൻറ ഭാരവും ടീമി​െൻറ സ്വപ്​നവും പേറിയവർ നിറംമങ്ങിയപ്പോൾ പ്രതീക്ഷകളെല്ലാം തുടക്കത്തിലേ പാളി

മിന്നിത്തിളങ്ങാനെത്തി ചെറുവെട്ടംപോലും നൽകാതെ വിശ്വപോരാട്ടങ്ങളിൽ മരവിച്ചുനിന്ന ഒരു പറ്റം താരക്കൂട്ടം ഇക്കുറിയുമുണ്ട്​. റഷ്യൻ ശീതക്കാറ്റിൽ സ്വതഃസിദ്ധമായ പ്രകടനം ആവർത്തിക്കാതെ പോയവരും നിരാശജനകമായ പ്രകടനം നടത്തിയവരും ഏറെ. കളിക്കളത്തിൽ വാണവർക്കൊപ്പം വീണു​േപായവരെക്കൂടി ഒാർക്കാതെ റഷ്യൻ ​േലാകകപ്പി​​െൻറ ചരിത്രം പൂർത്തിയാകുകയില്ല.

വിസ്​മയിപ്പിക്കാതെ ലയണൽ മെസ്സി
കഴിഞ്ഞതവണ കൈവിട്ട വിശ്വകിരീടം ഉയർത്താൻ ഇളംനീല വരകളുള്ള അർജ​ൻറീന ജഴ്​സിയിൽ ലയണൽ മെസ്സിയെത്തിയ​േപ്പാൾ ലോകം മുഴുവൻ അയാൾക്കൊപ്പമുണ്ടായിരുന്നു. മെസ്സിയെന്ന ഇതിഹാസത്തിന്​​ പൂർണനാകാൻ ലോകകിരീടം കൂടി വേണമെന്നതിൽ എതിരാളികൾ വരെ യോജിപ്പിലെത്തിയിരുന്നു. പക്ഷേ, ത​​െൻറ സ്വതഃസിദ്ധമായ പ്രതിഭപോലും പുറത്തെടുക്കാനാവാതെ തലതാഴ്​ത്തിനിന്ന മെസ്സിയെയാണ്​ റഷ്യ കണ്ടത്​. ആദ്യ മത്സരത്തിൽ ​െഎസ്​ലൻഡ്​ പ്രതിരോധത്തിൽ മരവിച്ചുനിന്ന മെസ്സി നിർണായക പെനാൽറ്റിയും പാഴാക്കി. രണ്ടാം മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ തീർത്തും നിറം മങ്ങി മൈതാനത്തിൽ കാഴ്​ചക്കാരനായി. മൂന്നാം മത്സരത്തിൽ ത​​െൻറ ​പ്രതിഭയുടെ ​ൈകയൊപ്പ്​ നിറഞ്ഞ ഗോളുമായി നൈജീരിയക്കെതിരെ ചെറു മിന്നലാട്ടം. പ്രീക്വാർട്ടറിൽ  തനിക്കുമുന്നിൽ പൂട്ടിട്ടുനിന്ന  ഫ്രഞ്ച് ​പ്രതിരോധഭടൻ കാ​േൻറയെ മറികടക്കാനാകാതെ നട്ടം തിരിഞ്ഞ മെസ്സി ഗോളുകൾക്ക്​ വഴിയൊരുക്കിയെങ്കിലും ഫ്രാൻസിനെ മറികടക്കാൻ അത്​ മതിയായിരുന്നില്ല. 
 

ഗബ്രിയേലുമായില്ല, ജീസസുമായില്ല
റഷ്യയിൽ ​ബ്രസീലിയൻ ഫുട്​ബാൾ ഉയിർത്തെഴുന്നേൽക്കുമെന്ന്​ വിശ്വസിച്ചവരാ​ണേറെയും. മികച്ച ലൈനപ്പുമായെത്തിയ ബ്രസീലി​​െൻറ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിനായിരിക്കും​ മുഖ്യപ​െങ്കന്നും വിലയിരുത്തലുകളുണ്ടായിരുന്നു. യോഗ്യത റൗണ്ടിൽ ബ്രസീലിനായി ഏഴുഗോളുകളുമായി ടോപ്പ്​​സ്​കോററായ 21കാര​​െൻറ  നിറം മങ്ങിയ പ്രകടനങ്ങൾക്കാണ്​ ആദ്യമത്സരം മുതൽ റഷ്യ സാക്ഷ്യം വഹിച്ചത്​. എങ്കിലും കോച്ച്​ ടിറ്റേ ജീസസിൽ പൂർണ വിശ്വാസമർപ്പിച്ചിരുന്നു. എന്നാൽ നിർണായകഗോളുകളുമായി വിജയം സമ്മാനിക്കുന്ന ഗബ്രിയേൽ മാലാഖയോ ഉയിർത്തെഴുന്നേൽപി​​െൻറ ജീസസോ ആയില്ല.

നിരാശപ്പെടുത്തി ഡേവിഡ് ഡിഗിയ
മാഞ്ചസ്​റ്റർ യുനൈറ്റഡി​​െൻറ ചെങ്കുപ്പായത്തിൽ പ്രീമിയർലീഗിൽ ഉജ്ജ്വലപ്രകടനമായിരുന്നു കുറച്ച്​ സീസണുകളായി ഡേവിഡ്​ ഡിഗിയ നടത്തിയത്​. പ്രീമിയർ ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്​കാരം നേടിയ അസാധ്യ മെയ്​വഴക്കമുള്ള ഡിഗിയയെ ലോകത്തെ മികച്ച ഗോൾകീപ്പർ എന്ന്​ ഏവരും വിളിച്ചു തുടങ്ങിയിരുന്നു. ഗോൾകീപ്പർമാർക്ക്​ പഞ്ഞമില്ലാത്ത സ്​പാനിഷ്​ ജഴ്​സിയിൽ ഡിഗിയ എത്തിയപ്പോൾ ഏവരും സ്​പാനിഷ്​ ഗോൾമുഖം ഭദ്രമെന്ന്​ കരുതുകയും ചെയ്​തു. ഒടുവിൽ ലോകകപ്പി​​െൻറ കണക്കെടുപ്പുനടത്തു​േമ്പാൾ ഏറ്റവും നിരാശപ്പെടുത്തിയ  താരങ്ങളിൽ മുൻനിരയിലാണ്​ സ്​ഥാനം. ആദ്യമത്സരത്തിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ അപകടകരമല്ലാത്ത ഷോട്ട്​ ഡിഗിയയുടെ കൈകളിൽ നിന്നുമാണ്​ ഗോൾ പോസ്​റ്റിലേക്ക്​ ഉൗർന്നിറങ്ങിയത്​. ഇറാനെതിരെ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. മൊറോ​ക്കോ നേടിയ​ ഒരു ഗോളും ഡിഗിയയുടെ പിഴവിൽനിന്നായിരുന്നു. പ്രീക്വാർട്ടറിൽ റഷ്യക്കെതിരെ ഷൂട്ടൗട്ടിലേക്ക്​ നീണ്ട മത്സരത്തിൽ സ്​​പെയിനിനെ രക്ഷിക്കാനുമായില്ല. 
 

ശുഭവാർത്തകളൊന്നുമില്ലാതെ 
ഒാസിലും മ്യൂളറും

കഴിഞ്ഞലോകകപ്പിൽ ഏറ്റവും ആഘോഷിക്കപ്പെട്ട രണ്ടുപേരുകളായിരുന്നു മെസ്യൂത്​ ഒാസിലും തോമസ്​ മ്യൂളറും. ജർമൻ ടാങ്കി​​െൻറ പ്രധാന ഇന്ധനമായ രണ്ടുപേരുടെയും കരുത്തിൽ ജർമനി ഇക്കുറിയും മുന്നേറുമെന്നായിരുന്നു പ്രവചനങ്ങളെല്ലാം. പ്രതീക്ഷകളെല്ലാം അസ്​ഥാനത്തായി. ഒാസിലും മ്യൂളറും റഷ്യയിൽ നിന്നും മടങ്ങിയത്​ ഒരു ശുഭവാർത്തകളുമില്ലാതെയാണ്​. മാനുവൽ നോയർ, ​തിമോ വെർണർ​, സാമി ഖദീര, ​െജറോം ​േബാട്ടങ്​ തുടങ്ങിയവരെല്ലാം നിറംമങ്ങിയ ടൂർണമ​െൻറിൽ ജർമൻ നിരയുടെ പരാജയം രണ്ടുപേരിലേക്ക്​ ഒതുക്കാൻ ​​ശ്രമിക്കുന്നത് അനീതിയാകുമെങ്കിലും ഒാസിലിൽ നിന്നും മ്യൂളറിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നതാണ്​ സത്യം. ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒാസിൽ കളിക്കളത്തിൽ മുന്നേറ്റങ്ങളൊന്നും സൃഷ്​ടിക്കാനാവാതെ മരവിച്ചുനിന്നു. നിർണായക മത്സരത്തിലുൾപ്പെടെ ഒാസിലിനെ കോച്ച്​ യൊആഹിം ലോയ്​വ്​ പുറത്തുനിർത്തുകയും ചെയ്​തിരുന്നു. തുർക്കി പ്രസിഡൻറ്​ ഉർദുഗാനെ സന്ദർശിച്ചതിനെ തുടർന്നുണ്ടായ​ വിവാദങ്ങൾ ഒാസിലി​​െൻറ ആത്മവിശ്വാസത്തെ തകർത്തുവെന്നു വേണം കരുതാൻ. രണ്ടുലോകകപ്പുകളിലായി പത്തുഗോളുകൾ​ നേടിയ​ മ്യൂളർക്ക്​ ഗോൾ നേട്ടം വർധിപ്പിക്കാനുമായില്ല. 

വീരനാവാതെ ലെവൻഡോവ്സ്കി
റഷ്യയിലെ അട്ടിമറി സംഘത്തിലും കറുത്തകുതിരകളുടെ ലിസ്​റ്റിലും പോളണ്ടിന്​ പലരും ഇടം നൽകിയത്​ ​േറാബർട്ട്​ ലെവൻഡോസ്​കിയെന്ന ബയേൺ മ്യൂണിക് ​താരത്തി​​െൻറ ഗോളടിമികവിൽ കണ്ണുവെച്ചായിരുന്നു. ഏറക്കുറെ അനായാസം മുന്നേറാവുന്ന ഗ്രൂപ്പിൽ നിന്നും അവസാനസ്​ഥാനക്കാരായാണ്​ പോളണ്ട്​ റഷ്യയിൽ നിന്നും മടങ്ങിയത്​. ഫിഫ റാങ്കിങ്ങിലെ എട്ടാം സ്​ഥാനക്കാരായ പോളണ്ടി​​െൻറ ദയനീയപ്രകടനത്തിൽ ഏറ്റവുമധികം ചോദ്യംചെയ്യപ്പെട്ടതും ലെവൻഡോസ്​കി തന്നെയാണ്​. സ്​ട്രൈക്കർമാർ അരങ്ങുതകർക്കുന്ന യൂറോപ്യൻ ​യോഗ്യതാ​ റൗണ്ടുകളിലെ ടോപ്​സ്​​േകാറർക്ക്​ റഷ്യയിൽ ഒരുഗോൾ പോലും കുറിക്കാനായില്ല. ഗോളിലേക്ക്​ ഒമ്പതു​ തവണ നിറയൊഴിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.  
 
സൗ​ദി​ക്കെ​തി​രാ​യ തോ​ൽ​വി​ക്ക്​ ശേ​ഷം നി​രാ​ശ​നാ​യി ത​ല​താ​ഴ്​​ത്തി മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ്​ സ​ലാ​ഹ്
 

പ്രതീക്ഷകൾ കാക്കാതെ സലാഹ്​
കാൽപന്ത്​ ഭൂപടത്തിലടയാളപ്പെടുത്താത്ത ഇൗജിപ്​തിലേക്ക്​ ഫുട്​ബാൾ ലോകത്തി​​െൻറ കണ്ണുകൾ നീളാൻ കാരണം ഒന്നേയുണ്ടായിരുന്നുള്ളൂ- മുഹമ്മദ്​ സലാഹ്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലും ചാമ്പ്യൻസ്​ ലീഗിലുമെല്ലാം തകർത്താടിയ ‘വണ്ടർബോയ്​’ മാതൃരാജ്യത്തിനായി എന്തു നൽകുമെന്ന ആകാംക്ഷയിലായിരുന്നു ഫുട്​ബാൾ ലോകം. ​ചാമ്പ്യൻസ്​ലീഗ്​ ഫൈനലിനിടെയുണ്ടായ പരിക്കിൽ നിന്നും മോചിതനായി സലാഹ്​ ഇൗജിപ്​ത്​ ജഴ്​സിയിൽ മിന്നിത്തിളങ്ങുമെന്നു തന്നെയായിരുന്നു പ്രതീക്ഷകളൊക്കെയും. കളത്തിലിറങ്ങിയ രണ്ടു​മത്സരങ്ങളിലും ഗോൾ നേടിയെങ്കിലും ഒരു മത്സരത്തിലും ടീമിനെ വിജയിപ്പിക്കാൻ സലാഹിനായില്ല. പരിക്കി​​െൻറ പിടിയിൽ നിന്നും മോചിതനായില്ലെന്ന്​ തോന്നിപ്പിക്കും വിധമുള്ള വേച്ചുവേച്ചുള്ള മുന്നേറ്റങ്ങളായിരുന്നു സലാഹിൽ നിന്നും ലോകം കണ്ടത്​. ഏറെ മുന്നേറുമെന്ന്​ പ്രവചിക്കപ്പെട്ടിരുന്ന ഇൗജിപ്​ത്​ മൂന്നുമത്സരങ്ങളും പരാജയപ്പെട്ടാണ്​ ​ മടങ്ങിയത​്​. 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top