ലോക കിരീടമണിഞ്ഞപ്പോഴും ഫിഫ പുരസ്കാരം വാങ്ങിയപ്പോഴും കളത്തിൽ ജയിക്കുേമ്പാഴു ം തോൽക്കുേമ്പാഴും റൊണാൾഡീന്യോക്ക് ഒരു മുഖം മാത്രമായിരുന്നു. നീണ്ടമുടി കുലുക്കി, വലിയ പല്ലുകൾ കാണിച്ചുള്ള നിഷ്കളങ്കമായ തുറന്ന ചിരി. കരിയറിെൻറ ഉയർച്ചതാഴ്ചയിലും ഇപ്പോൾ ജീവിതത്തിലെ ഏറ്റവും ദുർഘടസമയത്ത് കൈയാമമണിഞ്ഞ് നടന്നുനീങ്ങുേമ്പാഴും മുഖത്തെ കാഴ്ചകൾക്ക് മാറ്റമില്ല. പക്ഷേ, ഫുട്ബാൾ ആരാധക മനസ്സിലെ ആ വിഗ്രഹം ഇന്നൊരു ദുരന്ത ചിത്രമാവുകയാണ്.
പ്രതിഭകൊണ്ട് ലോകം കീഴടക്കിയ താരം വാരിക്കൂട്ടിയ ശതകോടികളുടെ കണക്കുകളെല്ലാം ഇന്ന് കെട്ടുകഥയാവുന്നു. 1996ൽ തുടങ്ങി 2015 വരെ നീണ്ട കരിയറിൽ തൊട്ടതെല്ലാം പൊന്നാക്കിയ താരം ബ്രസീലിൽ ഇന്ന് പാപ്പരായ അവസ്ഥയിലാണ്. വ്യാജ പാസ്പോർട്ട് കേസിൽ പരഗ്വേയിൽ തടവിലാക്കപ്പെട്ട് നാലുദിവസം പിന്നിട്ടിട്ടും ആത്മാർഥമായ ഒരു ഇടപെടലിന് മാതൃരാജ്യം തയാറായിട്ടില്ല. താരബിംബം എന്തുകൊണ്ട് ഇങ്ങനെയായി എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകം കൂടുതലായും പരതിയത്.
താരം പാപ്പരാണ്
റൊണാൾഡീന്യോക്കും സഹോദരനും മാനേജറുമായ റോബർട്ടോ അസീസിനുമെതിരെ നിരവധി കേസുകളാണ് ബ്രസീലിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. രണ്ടുവർഷം മുേമ്പ അദ്ദേഹം പാപ്പരായി മാറിയെന്ന് ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കണക്കില്ലാത്ത പണം ഒഴുകിയെത്തിയിരുന്ന സ്പാനിഷ് ബാങ്ക് അക്കൗണ്ടിൽ നിലവിലുള്ളത് 90 ലക്ഷം ഡോളറിൽ കുറഞ്ഞ തുക മാത്രം. എന്നാൽ, വിവിധ കേസുകളിലായി അതിലധികം പിഴ ചുമത്തിയിട്ടുണ്ട്.
പരിസ്ഥിതി ലോല മേഖലയിലെ നിർമാണം നടത്തിയതിന് പിഴയായി വിധിച്ചത് 20 ലക്ഷം പൗണ്ട്. വിവിധ ബാങ്കുകൾ വായ്പയായി കിട്ടാനുള്ള 78 ലക്ഷം പൗണ്ടിലേറെ വരുന്ന തുകക്കായി നിയമനടപടി തുടരുന്നു. 57 റിയൽ എസ്റ്റേറ്റ് വസ്തുക്കൾ ബ്രസീൽ നിയമവകുപ്പ് പിടിച്ചെടുത്തിരിക്കുകയാണ്. മൂന്നു കാറുകൾ, അമൂല്യ കലാശേഖരം എന്നിവയും സർക്കാർ മരവിപ്പിച്ചു. പുറമെ രാജ്യം വിടരുതെന്ന ഉത്തരവും നിലനിൽക്കുന്നു. ഇതിനിടെയാണ് പരഗ്വേ പാസ്പോർട്ടിൽ രാജ്യം വിടാൻ ശ്രമിച്ചത്. അതാവട്ടെ, ജയിലഴികൾക്കുള്ളിലുമെത്തിച്ചു.