Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതീക്ഷിച്ച ഉയര്‍ച്ചയില്ല

text_fields
bookmark_border
  • രണ്ടാംദിനം ഒളിമ്പ്യന്‍ മേഴ്സി കുട്ടന്‍ വിലയിരുത്തുന്നു
പ്രതീക്ഷിച്ച ഉയര്‍ച്ചയില്ല
cancel

59ാമത് മേളയുടെ ഒന്നാം ദിനം നല്‍കിയ പ്രതീക്ഷകള്‍ രണ്ടാം ദിനത്തില്‍ വിലപ്പോയില്ല. ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ രീതിയില്‍ കുട്ടികളുടെ പ്രകടനം ഉയര്‍ന്നില്ല. പോരെന്നുതന്നെ പറയാം. മീറ്റ് റെക്കോഡുകള്‍ പിറന്നെങ്കിലും നിലവാരം പിന്നോട്ടുപോയി. റെക്കോഡോടെ സ്വര്‍ണം നേടിയ ജിസ്ന മാത്യുവാണ് ദിവസത്തില്‍ തിളങ്ങിയ ഏക താരം. സ്പ്രിന്‍റ് ഇനത്തില്‍ തങ്ങളുടെ മികച്ച ദിനത്തിലല്ലായിരുന്നു താരങ്ങള്‍. മറ്റ് ഇനങ്ങള്‍ നോക്കിയാലും എടുത്തുപറയാവുന്ന പെര്‍ഫോമന്‍സ് ആയിരുന്നില്ല സ്വര്‍ണ-റെക്കോഡ് ജേതാക്കളുടേതുപോലും. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.70 മീറ്റര്‍ താണ്ടിയിട്ടുള്ള താരമാണ് മരിയ ജെയ്സണ്‍. പക്ഷേ, ഇന്നലെ ചാടിയത് 3.42 മീറ്റര്‍ മാത്രം. ഇതിലും മികച്ച പ്രകടനം മരിയയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെ മറ്റ് ഇനങ്ങളും.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സീനിയര്‍ വിഭാഗം 100 മീറ്ററില്‍ മോശമല്ലാത്ത മത്സരം കാണാനായി. മൂന്നാം ദിവസത്തില്‍ നിരവധി ഫൈനലുകളാണ് നടക്കാനിരിക്കുന്നത്. മികച്ച പ്രകടനങ്ങളും താരങ്ങളുടെ നിലവാരവും അതുകൊണ്ടുതന്നെ ഉയരുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story