സിൻസിനാറ്റി ഓപ്പണിൽ കന്നിക്കിരീടം നേടി അൽകാരസ്; സിന്നർ മൽസരത്തിനിടെ പിൻമാറി
text_fieldsസിൻസിനാറ്റി ഓപൺ കിരീടവുമായി കാർലോസ് അൽകാരസ്
ലോക രണ്ടാം നമ്പർതാരം കാർലോസ് അൽകാരസ് സിൻസിനാറ്റി ഓപൺ 2025 ടെന്നിസ് കിരീട വിജയിയായി. ആദ്യമായാണ് അൽകാരസ് സിൻസിനാറ്റി ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്.
കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റിൽ ആദ്യ സെറ്റിൽ 5-0 ന് അൽകാരസ് മുന്നിട്ട് നിൽക്കെ ലോക ഒന്നാം നമ്പർ താരം സിന്നർ മൽസരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. കളി തുടങ്ങിയതു മുതൽ സിന്നർ ക്ഷീണിതനായാണ് കാണപ്പെട്ടത്. തുടക്കത്തിലേ ഡബ്ൾ ഫോൾട്ടുകളും സ്വതസിദ്ധമായ തന്റെ ബാക് ഹാൻഡുകളും കണ്ടെത്തുന്നതിൽ സിന്നർ പരാജയപ്പെടുകയായിരുന്നു. മറുവശത്ത് വർധിത വീര്യത്തോടെയായിരുന്നു സ്പാനിഷ് താരം അൽകാരസിെൻറ പ്രകടനം.
ഇതോടെ ഇരുതാരങ്ങളുടെയും നേരിട്ടുള്ള മൽസരത്തിലെ വിജയങ്ങൾ അൽകാരസ് 9 സിന്നർ 5 എന്ന നിലയിലായി. തിങ്കളാഴ്ച നടന്ന ൈഫനൽ കാണികൾ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത് കാരണം ഫ്രഞ്ച് ഓപ്പണിൽ യാനിക് സിന്നറെ തോൽപിച്ച് അൽകാരസ് കിരീടമണിഞ്ഞു. തുടർന്ന് വിംബിൾഡണിൽ സിന്നർ അൽകാരസിനെ നിഷ്പ്രഭമാക്കി കിരീടമണിയുകയായിരുന്നു. മൂന്നാം ഫൈനലിലും ഇരുവരുമെത്തുമ്പോൾ കായികലോകം ഉറ്റുനോക്കുന്ന മൽസരമായിരുന്നു.
പക്ഷേ, കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ സുഖമില്ലായിരുന്നെന്നും രാത്രിയോടെ ശരിയാകുമെന്നുകരുതിയെങ്കിലും മൽസരം തുടരാനാവാത്ത വിധം ക്ഷീണിതനായതിനാലാണ് പിൻവാങ്ങിയതെന്നും, യു.എസ് ഓപണിനായി വിശ്രമം അനിവാര്യമാണെന്നും മൽസരശേഷം സിന്നർ തന്റെ ആരാധകരോട് പറഞ്ഞു. യു.എസ് ഓപണിനായി അൽകാരസിനും ടീമിനും ആശംസകളുമറിയിച്ചു. അടുത്ത ഞായറാഴ്ച ന്യൂയോർക്കിലാണ് യു.എസ് ഓപൺ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

