ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി 28ന്
text_fieldsആലപ്പുഴ: വിവാദങ്ങൾക്കൊടുവിൽ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി 28ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ അടിയന്തര യോഗത്തിൽ സർക്കാർ തീരുമാനം മന്ത്രി പി. പ്രസാദ് അറിയിച്ചു. ജലമേളയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും അറിയിച്ചു.
ആഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. വള്ളംകളി അനിശ്ചിതമായി നീട്ടിയത് ബോട്ട് ക്ലബുകളുടെയും കരക്കാരുടെയും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്ലബുകൾ തയാറെടുപ്പ് തുടങ്ങിയ ശേഷം മാറ്റിവെച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മത്സരം നടത്താതിരുന്നാൽ ക്ലബുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമായിരുന്നു.
എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടത്തിവന്നത്. കോവിഡിലും പ്രളയകാലത്തും മാത്രമാണ് മുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.