ആലപ്പുഴ ജില്ല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് തുടങ്ങി
text_fieldsഅണ്ടർ 14 ഹൈജംപ് -മാത്യു എ. സാബു (ലിയോ സ്പോർട്സ് അക്കാദമി, ആലപ്പുഴ)
ചേര്‍ത്തല: ജില്ല ജൂനിയര്‍ അത്ലറ്റിക് മീറ്റ് ചേര്‍ത്തല സെൻറ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങി. ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമി 118 പോയേൻറാടെ മുന്നില്‍. ആലപ്പുഴ ദിശ സ്പോര്‍ട്സ് അക്കാദമി 94 പോയേൻറാടെ രണ്ടാം സ്ഥാനത്തുണ്ട്. സെൻറ് ജോണ്‍സ് മറ്റം (22), ദുര്‍ഗാവിലാസം അത്ലറ്റിക് ക്ലബ് ചാരമംഗലം (21) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ജില്ലയിലെ 44 ക്ലബുകളില്നിന്നായി 700 താരങ്ങളാണ് പങ്കെടുക്കുന്നത്. 21 മുതല്‍ 23 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന അത്ലറ്റിക് മീറ്റിനുള്ള ജില്ല ടീമിനെയാണ് തെരഞ്ഞെടുക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ഇന്ത്യന്‍ അത്ലറ്റിക് ചീഫ് കോച്ച് പി. രാധാകൃഷ്ണന് നായരെ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് പി.ജെ. ജോസഫ് ആദരിച്ചു.
തുടക്കം മഴയിൽ കുതിർന്ന്
ചേർത്തല: ആർത്തിരമ്പിയെത്തിയ മഴയിൽ കുതിർന്ന് ജില്ല ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ആരംഭം. മഴയിൽ ട്രാക്കും മൈതാനവും വെള്ളത്തിലായത് പല താരങ്ങളുടെയും പ്രകടനത്തെ ബാധിച്ചു. ചിലർ വെള്ളത്തിൽ വീണു. എങ്കിലും ആവേശം കുറയാതെ മത്സരങ്ങൾ നടന്നു. മഴയെത്തുടർന്ന് അരമണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ തുടങ്ങാനായത്.