ജില്ല ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്: ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമി ജേതാക്കൾ
text_fields1. സരോജം ആനന്ദ്, ഡിസ്കസ്ത്രോ ഒന്നാം സ്ഥാനം ( ലിയോ അത്ലറ്റിക് അക്കാദമി), 2. നോഹ സെബി ആൻറണി, 110 മീറ്റർ, 400 മീറ്റർ ഹർഡിൽസ്
ഒന്നാം സ്ഥാനം (ലിയോ അത്ലറ്റിക് അക്കാദമി )
മുഹമ്മ: ജില്ല ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 227 പോയന്റ് നേടി ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമി ജേതാക്കളായി. 89 പോയന്റ് നേടിയ ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 73 പോയന്റ് നേടി ആലപ്പുഴ ദിശ അത്ലറ്റിക്സ് മൂന്നാം സ്ഥാനവും നേടി.
ജില്ലയിലെ സ്കൂളുകളിലും ക്ലബുകളിൽ നിന്നുമായി 729 ൽ പരം കായികതാരങ്ങൾ ജില്ല മീറ്റിൽ പങ്കെടുത്തു. 21,22, 23 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജില്ല മീറ്റിൽ നിന്നാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
സമാപനസമ്മേളനത്തിൽ ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഒളിംപ്യൻ കെ.ജെ. മനോഷ് ലാൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു സമ്മാനദാനം നിർവഹിച്ചു. ഫാദർ ജോച്ചൻ ജോസഫ്, ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ. പ്രതാപൻ സ്വാഗതവും ട്രഷറർ ഡിവൈൻ നന്ദിയും പറഞ്ഞു.

