Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightആദിൽ റാശിദ് ഹജ്ജിന്;...

ആദിൽ റാശിദ് ഹജ്ജിന്; ഇന്ത്യൻ പരമ്പരക്കുണ്ടാകില്ല

text_fields
bookmark_border
ആദിൽ റാശിദ് ഹജ്ജിന്; ഇന്ത്യൻ പരമ്പരക്കുണ്ടാകില്ല
cancel
Listen to this Article

ലണ്ടൻ: ഹജ്ജ് ചെയ്യാൻ ശനിയാഴ്ചയോടെ മക്കയിലേക്കു തിരിക്കുന്നതിനാൽ അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിൽ ഇംഗ്ലീഷ് താരം ആദിൽ റാശിദ് കളിക്കില്ല. മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി20 മത്സരങ്ങളു​മടങ്ങിയ പരമ്പര ജൂലൈ ഏഴു മുതൽ 17 വരെ തീയതികളിലാണ്. ഇംഗ്ലീഷ് പരമ്പരക്കു പുറമെ യോർക് ഷയർ ട്വന്റി20 ബ്ലാസ്റ്റ് തുടർ മത്സരങ്ങളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാകില്ല.

'കുറച്ചായി ഹജ്ജു ചെയ്യാൻ മനസ്സു പറയുന്നു. പലപ്പോഴും സമയം ശരിയായിക്കിട്ടാറില്ല. ഇത്തവണ അത് ചെയ്യാമെന്ന് വെച്ചു. വിഷയം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായും യോർക് ഷയർ അധികൃതരുമായും സംസാരിച്ചു. അവർ പിന്തുണ നൽകി'- ആദിൽ റാശിദ് പറഞ്ഞു. ഭാര്യക്കൊപ്പമാണ് താരം ഹജ്ജ് യാത്രക്ക് പുറപ്പെടുന്നത്.

ഏറ്റവുമൊടുവിൽ നെതർലൻഡ്സ് പര്യടനം നടത്തിയ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു 34കാരനായ ആദിൽ റാശിദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandAdil Rashidcricket
News Summary - Adil Rashid to miss white-ball series against India for Hajj pilgrimage
Next Story