Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightകാറോട്ടമത്സരത്തിനിടെ...

കാറോട്ടമത്സരത്തിനിടെ അപകടം; റേസർ കെ.ഇ കുമാറിന് ദാരുണാന്ത്യം

text_fields
bookmark_border
കാറോട്ടമത്സരത്തിനിടെ അപകടം; റേസർ കെ.ഇ കുമാറിന് ദാരുണാന്ത്യം
cancel

ചെന്നൈ: മദ്രാസ് ഇന്റർനാഷനൽ സർക്യൂട്ടിൽ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ പ്രമുഖ റേസർ കെ.ഇ. കുമാറിന് ദാരുണാന്ത്യം.

ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യ-മദ്രാസ് മോട്ടോഴ്സ് സ്പോർട്സ് ക്ലബ് സലൂൺ കാർ റേസിങ് ചാമ്പ്യൻഷിപ് രണ്ടാം റൗണ്ടിനിടെ ഞായറാഴ്ച രാവിലെയാണ് സംഭവം. 59കാരനായ കുമാറിന്റെ കാർ നിയന്ത്രണംവിട്ട് ട്രാക്കിൽനിന്ന് തെന്നി മറ്റൊരു കാറിൽ തട്ടി പുറത്തേക്കു പോവുകയും മതിലിലിടിച്ച് തകരുകയുമായിരുന്നു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മദ്രാസ് മോട്ടോഴ്സ് സ്പോർട്സ് ക്ലബ് ആജീവനാന്ത അംഗമായ കുമാറിനോടുള്ള ആദരാർഥം ഇന്നലത്തെ മത്സരങ്ങൾ നിർത്തിവെച്ചു.

Show Full Article
TAGS:racer KE Kumar 
News Summary - Accident during car race; KE Kumar died
Next Story