Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഅഭിജിത്തി​െൻറ...

അഭിജിത്തി​െൻറ ഒളിമ്പിക്​സ്​ സ്വപ്​നങ്ങൾ

text_fields
bookmark_border
abijith amalraj
cancel
camera_alt

അഭിജിത്​ അമൽരാജ്​

കൊ​ച്ചി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ലും മു​ട​ങ്ങാ​തെ സ്​​കേ​റ്റി​ങ്​ പ​രി​ശീ​ല​നം തു​ട​രു​ന്ന അ​ഭി​ജി​ത്​ അ​മ​ൽ​രാ​ജി​െൻറ മു​ന്നി​ൽ പ്ര​തീ​ക്ഷ​യു​ടെ വി​വി​ധ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ. ഈ ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 10വ​രെ പ​ര​ഗ്വേ​യി​ൽ​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​, അ​ടു​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സ്, 2022 വി​ൻ​റ​ർ ഒ​ളി​മ്പി​ക്​​സ്​ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഈ 20​കാ​ര​ൻ. അ​തി​നി​ടെ, അ​ർ​ജു​ന അ​വാ​ർ​ഡി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റും റോ​ള​ർ സ്​​കേ​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യും പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്തി​െ​ന നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത സ​ന്തോ​ഷ​വും പ​ങ്കി​ടു​ന്നു.

''ര​ണ്ടാ​ഴ്​​ച​യാ​യി പ്ര​മാ​ടം നേ​താ​ജി സ്​​കൂ​ളി​ലെ ഇ​ൻ​ഡോ​ർ സ്​​കേ​റ്റി​ങ്​ റി​ങ്ങി​ൽ പ​രി​ശീ​ലി​ക്കു​ന്നു. അ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പു​മു​ത​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ മ​ത്സ​രം. ര​ണ്ടു​മാ​സ​ത്തേ​ക്ക്​ കാ​ന​ഡ​യി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ പോ​കാ​ൻ ധ​ന​സ​ഹാ​യ​ത്തി​ന്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്​'' -അ​ഭി​ജി​ത്തി​െൻറ പി​താ​വ്​ പ്ര​മാ​ടം അ​ഭി​ന​ന്ദ​നം വീ​ട്ടി​ൽ ബി​ജു​രാ​ജ്​​ അ​റി​യി​ച്ചു. റ​ഷ്യ​യി​ൽ പ​രി​ച​യ​പ്പെ​ട്ട കാ​ന​ഡ​ക്കാ​ര​നാ​യ മൈ​ക്ക​ൽ ഹോ​പ​സി​െൻറ കീ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നാ​ണ്​ പോ​കു​ന്ന​ത്.

ഇ​തു​വ​രെ ഇ​റ്റാ​ലി​യ​ൻ കോ​ച്ച്​ ലൂ​ക്ക ഡി ​അ​ലി​സേ​ര​യാ​യി​രു​ന്നു കോ​ച്ച്. 2022 ഏ​ഷ്യ​ൻ ഗെ​യിം​സ്​ ല​ക്ഷ്യ​മാ​ക്കി തീ​വ്ര​പ​രി​ശീ​ല​നം നേ​ടാ​നാ​ണ്​ ശ്ര​മം. 22 ല​ക്ഷം രൂ​പ​യോ​ള​മാ​ണ്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2021ൽ ​ച​ണ്ഡി​ഗ​ഢി​ൽ ന​ട​ന്ന ദേ​ശീ​യ റോ​ള​ർ സ്​​കേ​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ച ര​ണ്ട്​ ഇ​ന​ത്തി​ലും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. പി​താ​വ്​ ബി​ജു​രാ​ജി​െൻറ​യും അ​മ്മ സു​ജ​യു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളാ​ണ്​ നേ​ട്ട​ങ്ങ​ൾ​ക്കു​പി​ന്നി​ൽ.

Show Full Article
TAGS:Olympic Abhijith 
News Summary - Abhijith's Olympic dreams
Next Story