Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightട്രാ​ക്കി​ലും മാ​യം;...

ട്രാ​ക്കി​ലും മാ​യം; ഇ​ന്ത്യ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളി​ൽ 90 ശ​ത​മാ​ന​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യെ​ന്ന് എ‍.​എ​ഫ്.​ഐ

text_fields
bookmark_border
ട്രാ​ക്കി​ലും മാ​യം; ഇ​ന്ത്യ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളി​ൽ 90 ശ​ത​മാ​ന​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യെ​ന്ന് എ‍.​എ​ഫ്.​ഐ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളി​ൽ 90 ശ​ത​മാ​ന​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യാ​ണെ​ന്ന് അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ്ടെ​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ട്രാ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ലും നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു. എ.​എ​ഫ്.​ഐ വ​ക്താ​വ് ഡോ. ​ആ​ദി​ൽ സു​മ​രി​വാ​ല ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പോ​ളി​യു​റീ​ന് പ​ക​രം ട​യ​ർ റ​ബ​ർ പോ​ളി​യു​റീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, പ​ല​യി​ട​ങ്ങ​ളി​ലും ഇ​തി​ന് പ​ക​രം വി​ല​കു​റ​ഞ്ഞ ട​യ​ർ റ​ബ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് എ.​എ​ഫ്.​ഐ ക​ണ്ടെ​ത്തി. റ​ബ​റി​ന് മു​ക​ളി​ൽ ചു​വ​ന്ന പെ​യി​ന്റ് മാ​ത്രം അ​ടി​ക്കു​ന്ന​വ​രു​മു​ണ്ട്.

ഇ​ത് ട്രാ​ക്കു​ക​ൾ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ശി​ക്കാ​ൻ കാ​ര​ണ​മാ​കും. ട്രാ​ക്കി​ന്റെ ക​നം, സി​ന്ത​റ്റി​ക് ത​രി​ക​ളു​ടെ വി​ന്യാ​സം, കൃ​ത്യ​മാ​യ അ​ള​വു​ക​ൾ എ​ന്നി​വ​യി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. നി​ല​വാ​ര​മി​ല്ലാ​ത്ത ട്രാ​ക്കു​ക​ൾ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സു​മ​രി​വാ​ല വ്യ​ക്ത​മാ​ക്കി. "ഞാ​ൻ ആ ​ട്രാ​ക്കു​ക​ളു​ടെ പേ​ര് പ​റ​യു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ടോ​ക്കി​യോ​യി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക്‌​സു​മാ​യി ഞ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​വ​ർ ഞ​ങ്ങ​ൾ​ക്ക് ചി​ല ക​ണ​ക്കു​ക​ൾ കാ​ണി​ച്ചു​ത​ന്നു, അ​ത് തി​ക​ച്ചും ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു"-​അ​ദ്ദേ​ഹം തു​ട​ർ​ന്നു. ട്രാ​ക്ക് പൊ​ട്ടി​പ്പൊ​ളി​യു​ന്ന​തും കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഉ​പ​രി​ത​ലം പ​രു​ക്ക​നാ​കു​ന്ന​ത് ഓ​ടു​മ്പോ​ൾ വീ​ഴു​ന്ന​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാം. 10 വ​ർ​ഷം വ​രെ ഈ​ടു​നി​ൽ​ക്കേ​ണ്ട ട്രാ​ക്കു​ക​ൾ മോ​ശം നി​ർ​മാ​ണം കാ​ര​ണം ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്നു.

സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​നി നേ​രി​ട്ട് വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക്സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​നി​മു​ത​ൽ ഇ​ന്ത്യ​യി​ലെ ട്രാ​ക്കു​ക​ൾ​ക്ക് എ.​എ​ഫ്.​ഐ നേ​രി​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കും. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള അം​ഗീ​കൃ​ത ക​രാ​റു​കാ​രെ നി​ശ്ച​യി​ക്കാ​നും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അം​ഗീ​കൃ​ത ആ​ഗോ​ള ക​രാ​റു​കാ​രു​ടെ പ​ട്ടി​ക ഫെ​ഡ​റേ​ഷ​ൻ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ട്രാ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലും അ​ള​ക്കു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാ​നും ഫെ​ഡ​റേ​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്നു. അ​തേ​സ​മ​യം, അ​ത്‌​ല​റ്റു​ക​ൾ സ്വ​കാ​ര്യ സ്പോ​ൺ​സ​ർ​മാ​രു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് എ.​എ​ഫ്.​ഐ​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം മൂ​ന്ന് മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മേ ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian sportssynthetic trackAthletic federation of indiaSports News
News Summary - 90% of Synthetic Tracks in India Below Standard, Reveals AFI; Federation to Direct Certification.
Next Story