Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സായിൽ 554 പരിശീലകർ ഒഴിഞ്ഞുകിടക്കുന്നു

text_fields
bookmark_border
സായിൽ  554 പരിശീലകർ ഒഴിഞ്ഞുകിടക്കുന്നു
cancel

ന്യൂഡൽഹി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) 554 പരിശീലകരുടെ ഒഴിവുണ്ടെന്ന് കേന്ദ്രം. 350 ലധികം സഹ പരിശീലകരെ നിയമിക്കുന്നതിനായി ജനുവരിയിൽ റിക്രൂട്ട്മെന്റ് ആരംഭിച്ചെങ്കിലും 464 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 100ൽ അധികം ഒഴിവാണുള്ളത്.

മുഖ്യ പരിശീലകരുടെ 90 ഒഴിവുകൾ ഉൾപ്പെടെയാണ് 554 സ്ഥാനങ്ങൾ നികത്താനുള്ളതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. അഞ്ച് വർഷത്തിനിടെ പരിശീലകരുടെ പരിശീലനത്തിനും നൈപുണ്യ വികസന പരിപാടികൾക്കുമായി 8.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സായിൽ 554 പരിശീലകർ ഒഴിഞ്ഞുകിടക്കുന്നു
Next Story