ഐ.ടി.എഫ് നാഷനൽ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം
text_fieldsബംഗളൂരു: 38-ാമത് നാഷണൽ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. ഡിസംബർ 26 മുതൽ 30 വരെ ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയ ത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കർണാടക ഒന്നും ഡൽഹി രണ്ടും സ്ഥാനങ്ങൾ നേടി. 20 സ്വർണം, 23 വെള്ളി, 24 വെങ്കല മെഡലുകൾ നേടിയാണ് കേരളം മൂന്നാം സ്ഥാനം നേടിയത്.
ഗ്രാൻഡ് മാസ്റ്റർ രാജേന്ദ്രൻ ബാലൻ, ഏഷ്യൻ തൈക്വോണ്ടോ ഡിസിപ്ലിനറി കമ്മിറ്റി ചെയർമാൻ മാസ്റ്റർ അബ്ദുറഹിമാൻ മംഗലശ്ശേരി, മാസ്റ്റർ രചന ചൗരസ്യ തുടങ്ങിയവർ നേതൃത്വം നൽകി. യുനൈറ്റഡ് തൈക്വോണ്ടോ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി എസ്.പി ജോസി ചെറിയാൻ, ട്രഷറർ ഭാസ്കരൻ, പരിശീലകരായ സാബും രാജേഷ്, അക്ഷയ് രാജ് തുടങ്ങിയവർ കേരള ടീമിന് നേതൃത്വം നൽകി.
ബംഗളൂരുവിൽ നടന്ന നാഷണൽ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ തുൾസിൽ സ്വർണവും സ്പാറിങ്ങിൽ വെള്ളി മെഡലും നേടിയ ഫാഹിം ഫയാസ് എൻ. കോഴിക്കോട് ദേവഗിരി കോളേജിൽ ബി.ബി.എ ഹോണേർസ് രണ്ടാം വർഷ വിദ്യാർഥിയാണ്
നാഷനൽ മത്സരത്തിലെ സ്വർണ മെഡൽ ജേതാക്കൾ 2024 ൽ ബംഗളൂരുവിൽ നടക്കുന്ന ഏഷ്യൻ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

