Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ​ച്ചി-​ന​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സി​ന് നാ​ളെ ഔ​ദ്യോ​ഗി​ക തു​ട​ക്കം

text_fields
bookmark_border
ഐ​ച്ചി-​ന​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സി​ന് നാ​ളെ ഔ​ദ്യോ​ഗി​ക തു​ട​ക്കം
cancel

ന​ഗോ​യ (ജ​പ്പാ​ൻ): ഉ​ദ​യ​സൂ​ര്യ​ന്റെ കി​ര​ണ​ങ്ങ​ൾ വീ​ണ്ടും വ​ൻ​ക​ര​യു​ടെ മ​ഹാ കാ​യി​ക​മേ​ള​യു​ടെ ദീ​പ​ശി​ഖ​യി​ലേ​ക്ക് വെ​ളി​ച്ചം പ​ക​രു​ന്നു. ജ​പ്പാ​ൻ മൂ​ന്നാം ത​വ​ണ ആ​തി​ഥ്യ​മ​രു​ളു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ശ​നി​യാ​ഴ്ച ഐ​ച്ചി-​ന​ഗോ​യ​യി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​വും. പ​ലോ​മ മി​സു​ഹോ സ്റ്റേ​ഡി​യ​മാ​ണ് 20ാമ​ത് ഏ​ഷ്യാ​ഡി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞെ​ങ്കി​ലും കാ​യി​ക ലോ​ക​ത്തെ സാ​ക്ഷി​യാ​ക്കി നാ​ളെ ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ദൃ​ശ്യ​വി​സ്മ​യ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഹാ​ർ​മോ​ണി​ക് ഹാ​ർ​ട്ട് ബീ​റ്റ്

‘‘ഹാ​ർ​മോ​ണി​ക് ഹാ​ർ​ട്ട് ബീ​റ്റ്’’ എ​ന്ന​താ​ണ് ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​മേ​യം. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക ഐ​ക്യ​വും സ​മാ​ധാ​ന​വും കാ​യി​ക​രം​ഗ​ത്തി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ശ​സ്ത ജാ​പ്പ​നീ​സ് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ യു​കി​ഹി​ക്കോ സു​ത്സു​മി ആ​ണ് ച​ട​ങ്ങു​ക​ളു​ടെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ. പ​ര​മ്പ​രാ​ഗ​ത ജാ​പ്പ​നീ​സ് സം​സ്കാ​ര​വും ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ദൃ​ശ്യ​വി​രു​ന്നാ​ണ് അ​ദ്ദേ​ഹം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭാ​ഗ്യ ചി​ഹ്ന​മാ​യ ‘ഹൊ​നൊ​ഹൊ​ൻ’ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

മാ​ർ​ച്ച് പാ​സ്റ്റ്

ഏ​ഷ്യ​യി​ലെ 45 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്‌​ല​റ്റു​ക​ൾ അ​ണി​നി​ര​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ക്കും. ടോ​ക്യോ ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ അ​ത്‌​ല​റ്റു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും മാ​ർ​ച്ച് പാ​സ്റ്റ് ക്ര​മീ​ക​രി​ക്കു​ക. ടോ​ക്യോ (1958ലെ ​ഒ​ന്നാം ജാ​പ്പ​നീ​സ് ഏ​ഷ്യ​ൻ ഗെ​യിം​സ് വേ​ദി), ഹി​രോ​ഷി​മ (1994ലെ ​വേ​ദി) എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ്ര​യാ​ണം ആ​രം​ഭി​ച്ച് ഐ​ച്ചി​യി​ലെ​ത്തി​യ ദീ​പ​ശി​ഖ​ക​ൾ സം​യോ​ജി​പ്പി​ച്ചാ​ണ് പ്ര​ധാ​ന സ്റ്റേ​ഡി​യ​ത്തി​ലെ തി​രി തെ​ളി​ക്കു​ക. ആ​തി​ഥേ​യ​രാ​യ ഐ​ച്ചി-​ന​ഗോ​യ പ്ര​വി​ശ്യ​ക​ളു​ടെ ത​ന​ത് നൃ​ത്ത രൂ​പ​ങ്ങ​ളും സം​ഗീ​ത​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള പ​രി​പാ​ടി​ക​ൾ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

ച​രി​ത്രം തി​രു​ത്തു​മോ?

ഐ​ച്ചി-​ന​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്കാ​യി 499 അ​ത്‌​ല​റ്റു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കാ​യി​ക മ​ന്ത്രാ​ല​യം ക​ടു​ത്ത യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ഖ്യാ​പി​ച്ച ഈ ​സം​ഘ​ത്തി​ൽ 267 പു​രു​ഷ താ​ര​ങ്ങ​ളും 232 വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 36 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ഈ ​വ​ർ​ഷം മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന​ത് അ​ത്‌​ല​റ്റി​ക്സി​ലാ​ണ്, 74. ഹോ​ക്കി​യി​ൽ 40, ക്രി​ക്ക​റ്റി​ൽ 30, ക​ബ​ഡി​യി​ൽ 24 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​ധാ​ന പ്രാ​തി​നി​ധ്യം. 2022ലെ ​ഹാ​ങ്ഷൂ ഏ​ഷ്യ​ൻ ഗെ​യിം​സി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മെ​ഡ​ൽ എ​ണ്ണം 100 ക​ട​ന്നു.

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം

1951 ന്യൂ​ഡ​ൽ​ഹി - 51 മെ​ഡ​ൽ (15 സ്വ​ർ​ണം, 16 വെ​ള്ളി, 20 വെ​ങ്ക​ലം) - ര​ണ്ടാം സ്ഥാ​നം

1954 മ​നി​ല - 17 മെ​ഡ​ൽ (5 സ്വ​ർ​ണം, 4 വെ​ള്ളി, 8 വെ​ങ്ക​ലം) - അ​ഞ്ചാം സ്ഥാ​നം

1958 ടോ​ക്യോ - 13 മെ​ഡ​ൽ (5 സ്വ​ർ​ണം, 4 വെ​ള്ളി, 4 വെ​ങ്ക​ലം) - ഏ​ഴാം സ്ഥാ​നം

1962 ജ​കാ​ർ​ത്ത - 33 മെ​ഡ​ൽ (10 സ്വ​ർ​ണം, 13 വെ​ള്ളി, 10 വെ​ങ്ക​ലം) - മൂ​ന്നാം സ്ഥാ​നം

1966 ബാ​ങ്കോ​ക് - 21 മെ​ഡ​ൽ (7 സ്വ​ർ​ണം, 3 വെ​ള്ളി, 11 വെ​ങ്ക​ലം) - അ​ഞ്ചാം സ്ഥാ​നം

1970 ബാ​ങ്കോ​ക്ക് - 25 മെ​ഡ​ൽ (6 സ്വ​ർ​ണം, 9 വെ​ള്ളി, 10 വെ​ങ്ക​ലം) - അ​ഞ്ചാം സ്ഥാ​നം

1974 തെ​ഹ്‌​റാ​ൻ - 28 മെ​ഡ​ൽ (4 സ്വ​ർ​ണം, 12 വെ​ള്ളി, 12 വെ​ങ്ക​ലം) - ഏ​ഴാം സ്ഥാ​നം

1978 ബാ​ങ്കോ​ക് - 28 മെ​ഡ​ൽ (11 സ്വ​ർ​ണം, 11 വെ​ള്ളി, 6 വെ​ങ്ക​ലം) - ആ​റാം സ്ഥാ​നം

1982 ന്യൂ​ഡ​ൽ​ഹി - 57 മെ​ഡ​ൽ (13 സ്വ​ർ​ണം, 19 വെ​ള്ളി, 25 വെ​ങ്ക​ലം) - അ​ഞ്ചാം സ്ഥാ​നം

1986 സി​യോ​ൾ - 37 മെ​ഡ​ൽ (5 സ്വ​ർ​ണം, 9 വെ​ള്ളി, 23 വെ​ങ്ക​ലം) - അ​ഞ്ചാം സ്ഥാ​നം

1990 ബെ​യ്ജി​ങ് - 23 മെ​ഡ​ൽ (1 സ്വ​ർ​ണം, 8 വെ​ള്ളി, 14 വെ​ങ്ക​ലം) - പ​തി​നൊ​ന്നാം സ്ഥാ​നം

1994 ഹി​രോ​ഷി​മ - 23 മെ​ഡ​ൽ (4 സ്വ​ർ​ണം, 3 വെ​ള്ളി, 16 വെ​ങ്ക​ലം) - എ​ട്ടാം സ്ഥാ​നം

1998 ബാ​ങ്കോ​ക് - 35 മെ​ഡ​ൽ (7 സ്വ​ർ​ണം, 11 വെ​ള്ളി, 17 വെ​ങ്ക​ലം) - ഒ​മ്പ​താം സ്ഥാ​നം

2002 ബു​സാ​ൻ - 36 മെ​ഡ​ൽ (11 സ്വ​ർ​ണം, 12 വെ​ള്ളി, 13 വെ​ങ്ക​ലം) - ഏ​ഴാം സ്ഥാ​നം

2006 ദോ​ഹ - 53 മെ​ഡ​ൽ (10 സ്വ​ർ​ണം, 17 വെ​ള്ളി, 26 വെ​ങ്ക​ലം) - എ​ട്ടാം സ്ഥാ​നം

2010 ഗ്വാ​ങ്‌​ചോ - 65 മെ​ഡ​ൽ (14 സ്വ​ർ​ണം, 17 വെ​ള്ളി, 34 വെ​ങ്ക​ലം) - ആ​റാം സ്ഥാ​നം

2014 ഇ​ഞ്ചി​യോ​ൺ - 57 മെ​ഡ​ൽ (11 സ്വ​ർ​ണം, 10 വെ​ള്ളി, 36 വെ​ങ്ക​ലം) - എ​ട്ടാം സ്ഥാ​നം

2018 ജ​കാ​ർ​ത്ത - 70 മെ​ഡ​ൽ (16 സ്വ​ർ​ണം, 23 വെ​ള്ളി, 31 വെ​ങ്ക​ലം) - എ​ട്ടാം സ്ഥാ​നം

2023 ഹാ​ങ്ഷൂ - 106 മെ​ഡ​ൽ (28 സ്വ​ർ​ണം, 38 വെ​ള്ളി, 40 വെ​ങ്ക​ലം) - നാ​ലാം സ്ഥാ​നം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 20th Asian Games Opening Ceremony Set for Aichi-Nagoya
Next Story