വിരാട് കോഹ് ലിക്ക് ലോക റെക്കോഡ്
text_fieldsമെല്‍ബണ്‍: ആസ്ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഇന്ത്യാ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ് ലിക്ക് ലോക റെക്കോഡ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 7000 റണ്‍സെടുത്താണ് കോഹ് ലി റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. 161 ഇന്നിങ്സില്‍ 7000 റണ്‍സ് നേടിയ കോഹ് ലി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എ.ബി ഡിവില്ലിയേഴ്സിന്‍്റെ റെക്കോഡാണ് മറികടന്നത്.
പത്താമത്തെ ഓവറില്‍ ലെഗ് സ്റ്റംമ്പിനു നേരെ വന്ന ജെയിംസ് ഫോക്നറിന്‍്റെ പന്ത് അതിര്‍ത്തി കടത്തിയാണ് കോഹ് ലി അതുല്യ നേട്ടം എത്തിപ്പിടിച്ചത്. ഡിവില്ലിയേഴ്സ് 172 കളിയില്‍ 166 ഇന്നിങ്സുകളിലാണ് റെക്കോഡ് നേട്ടത്തിനുടമയായതെങ്കില്‍ 169 കളികളിലായാണ് കോഹ് ലി ഈ അതുല്യ നേട്ടത്തിനഹര്‍ഹനായത്.
ബ്രയാന്‍ ലാറ, സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് ഇതില്‍ കോഹ് ലി പിന്തള്ളിയിരിക്കുന്നത്.