ചാമ്പ്യൻസ് ലീഗ്; പി.എസ്.ജിയുടെ വിജയാഘോഷത്തിനിടെ സംഘർഷം, രണ്ട് പേർ മരിച്ചു,559 പേർ അറസ്റ്റിൽ
text_fieldsപാരീസ്: പി.എസ്.ജി ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ പാരീസിൽ വൻ സംഘർഷം. ആഹ്ലാദ പ്രകടനമാണ് സംഘർഷത്തിലേക്ക് നയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. 192 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 550 പേരെ അറസ്റ്റ് ചെയ്തു. നഗരത്തിൽ വൻ ആഘോഷപ്രകടനങ്ങളാണ് നടന്നത്. അത് പിന്നീട് കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗ് ഫൈനൽ വലിയ സ്‌ക്രീനുകളിൽ കാണാനായി ഏകദേശം 50,000 പേർ അവിടെ ഒത്തുകൂടി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സമാധാനം നിലനിർത്താൻ പി.എസ്.ജി താരങ്ങൾ ആഹ്വാനം ചെയ്തിട്ടും ആരാധകർ അത് ശ്രദ്ധിച്ചില്ല. പകരം നഗരത്തിലുടനീളം അക്രമവും തീവെപ്പും പൊട്ടിപുറപ്പെട്ടു.
ആരാധകർ അക്രമാസക്തരായതിനാൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ വ്യക്തമാണ്. കാറുകൾ കത്തിക്കുകയും ബസ് ഷെൽട്ടറുകൾ ഉൾപ്പെടെയുള്ള നഗര അടിസ്ഥാന സൗകര്യങ്ങളെ പൂർണമായും നശിപ്പിച്ചു. ആയിരത്തോളം ആളുകൾ പ്രദേശത്തെ ഷോപ്പുകള്‍ കൊള്ളയടിച്ചു. പൊലീസ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും ആക്രമിച്ചു. മ്യൂണിക്കിൽ നടന്ന ഫൈനലിൽ അഞ്ചു ഗോളിനാണ് പി.എസ്.ജി ഇന്റർ മിലാനെ തോൽപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

