13 അത്ലറ്റുകൾക്ക് ഒഡിഷ സർക്കാർ വക 10 ലക്ഷം വീതം
text_fieldsഭുവനേശ്വർ: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ 13 അത്ലറ്റുകൾക്ക് ഒഡിഷ സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. താരങ്ങളുടെ പരിശീലനത്തിനും തയാറെടുപ്പിനും പങ്കാളിത്തത്തിനും പിന്തുണയായാണ് നീക്കം. ജാവലിൻത്രോയിൽ കിഷോർ ജെന, തുഴച്ചിലിൽ അൻഷിക ഭാരതി, റിതു കൗഡി, സൊണാലി സ്വയിൻ, ജൂ-ജിറ്റ്സുവിൽ അനുപമ സ്വയിൻ, കനോയി-കയാക്കിങ്ങിൽ നേഹ ദേവി ലെയ്ചോണ്ടം, ഫുട്ബാളിൽ പ്യാരി സാക്സ, ഹോക്കിയിൽ ദീപ് ഗ്രേസ് എക്ക, അമിത് രോഹിദാസ്, റഗ്ബിയിൽ ദുമുനി മാർണ്ടി, തരുലത നായിക്, മാമാ നായിക്, ഹുപി മജ്ഹി എന്നിവരാണ് പങ്കെടുക്കുന്നത്. ഗെയിംസിൽ താരങ്ങൾക്ക് മികവ് പുറത്തെടുക്കുന്നതിന് പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹനം അവരെ പ്രാപ്തരാക്കുമെന്നും മുഖ്യമന്ത്രി നവീൻ പട്നായക് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

