‘അത്ര കനത്ത വേദന അനുഭവിക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊരു ഫോട്ടോ ഇടേണ്ടി വന്നത്..’
text_fieldsഅഭിജിത് (photo: facebook.com/thiruvallam.bhasi)
തിരുവനന്തപുരം: ബൈക്കപകടത്തിൽ ബന്ധുവായ യുവാവ് മരിച്ചതിന്റെ വേദന പങ്കുവെച്ച് ഫേസ്ബുക് കുറിപ്പ്. മുടവൂർപാറ ഭഗവതി ക്ഷേത്രത്തിന് സമീപം ബാബുവിന്റെയും മോളിയുടെയും മകൻ അഭിജിത് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വീടിന് സമീപമുള്ള സ്ഥലത്തേക്ക് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് ബന്ധുവും മാധ്യമപ്രവർത്തകനുമായ തിരുവല്ലം ഭാസി എഴുതിയ കുറിപ്പിൽ പറയുന്നു.
‘ജോലിക്ക് പോകുമ്പോളെല്ലാം ഹെൽമെറ്റ് ധരിച്ചു കൊണ്ടായിരുന്നു യാത്ര.. എന്നാൽ വീടിന് അടുത്ത് എവിടെയെങ്കിലും പോകുമ്പോൾ കുറച്ചു ദൂരമല്ലേയുള്ളു എന്ന് പറഞ്ഞു ഹെൽമെറ്റ് എടുക്കാറില്ല... ആ...കുറച്ചു ദൂരമാണ് അഭിജിത്തിന്റെ എത്രയോ വർഷങ്ങൾ പിന്നിടേണ്ട വലിയൊരു ജീവിതം തകർത്തത്...
2024 ൽ മാത്രം 1200 ലധികം പേർ ഹെൽമെറ്റ് ധരിക്കാത്ത യാത്രയിൽ റോഡുകളിൽ പിടഞ്ഞു മരിച്ചു.. എത്രയെത്ര കുടുംബങ്ങളാണ് ഓരോ വർഷവും ബൈക്ക് അപകടങ്ങളിൽ മാത്രം ജീവൻ പൊലിഞ്ഞവരെ ഓർത്ത് കണ്ണീർ കുടിച്ച് ജീവിക്കുന്നത്.. ആ പട്ടികയിലേക്ക് ഒരു കുടുംബം കൂടി.
ബൈക്ക് യാത്ര ചെയ്യുന്ന സുഹൃത്തുക്കളോട്.., ബൈക്ക് അപകടത്തിന് ചെറിയ ദൂരമോ വലിയ ദൂരമോ ഇല്ല. നിലത്തു വീന്നാൽ ഒന്നുകിൽ മരണം, അല്ലെങ്കിൽ മരണത്തിന് തുല്യമായ ജീവിതം’ -കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
അഞ്ചു ദിവസം മുൻപ്
ബൈക്ക് അപകടത്തിൽ
ഞങ്ങളെ വിട്ടുപോയ അഭിജിത്തിന്റ സഞ്ചയനമാണ് ഇന്ന്.
ഇങ്ങനെയൊരു ഫോട്ടോ ഇടേണ്ടി വന്നത് അത്ര കനത്ത വേദന അവന്റെ കുടുംബാംഗങ്ങൾ അനുഭവിക്കുന്നതു
കൊണ്ടാണ്..
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന നിർദ്ധനെ കുടുംബത്തിലെ പ്രധാന വരുമാനസ്രോതസ്സാണ്
24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അവന്റെ ജീവിതം...
പഠനത്തോടൊപ്പം കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന അവൻ പ്ലസ് ടു കഴിഞ്ഞപ്പോൾ
ഒരു ക്ലീനിങ് സ്ഥാപനത്തിന്റെ ഉടമസ്ഥരിൽ ഒരാളായി മാറുകയായിരുന്നു..
കടിനാദ്ധ്വാനതോടൊപ്പം കുറെ സ്വപ്നങ്ങളും അവനോടൊപ്പം ഉണ്ടായിരുന്നു.. അതിലൊന്നായിരുന്നു മികച്ച ഒരു ബൈക്ക് സ്വന്തമാക്കുകയെന്നത്. അങ്ങനെ തവണ വ്യവസ്ഥയിൽ വാങ്ങിയ ബൈക്കിന്റ പ്രതിമാസ അടവ് തീർന്നത്
കഴിഞ്ഞ മാസം..
ജോലിക്ക് പോകുമ്പോളെല്ലാം ഹെൽമെറ്റ് ധരിച്ചു കൊണ്ടായിരുന്നു യാത്ര.. എന്നാൽ വീടിന് അടുത്ത് എവിടെയെങ്കിലും പോകുമ്പോൾ കുറച്ചു ദൂരമല്ലേയുള്ളു എന്ന് പറഞ്ഞു ഹെൽമെറ്റ് എടുക്കാറില്ല...
ആ...കുറച്ചു ദൂരമാണ് അഭിജിത്തിന്റെ എത്രയോ വർഷങ്ങൾ പിന്നിടേണ്ട വലിയൊരു ജീവിതം തകർത്തത്...
2024 ൽ മാത്രം
1200 ലധികം പേർ ഹെൽമെറ്റ് ധരിക്കാത്ത യാത്രയിൽ റോഡുകളിൽ പിടഞ്ഞു മരിച്ചു.. എത്രയെത്ര കുടുംബങ്ങളാണ് ഓരോ വർഷവും ബൈക്ക് അപകടങ്ങളിൽ മാത്രം ജീവൻ പൊലിഞ്ഞവരെ ഓർത്ത്
കണ്ണീർ കുടിച്ച് ജീവിക്കുന്നത്..
ആ പട്ടികയിലേക്ക്
ഒരു കുടുംബം കൂടി.
ബൈക്ക് യാത്ര ചെയ്യുന്ന സുഹൃത്തുക്കളോട്..,
ബൈക്ക് അപകടത്തിന് ചെറിയ ദൂരമോ വലിയ ദൂരമോ ഇല്ല. നിലത്തു വീന്നാൽ ഒന്നുകിൽ മരണം, അല്ലെങ്കിൽ മരണത്തിന് തുല്യമായ ജീവിതം.
വിദേശ രാജ്യങ്ങളിൽ സൈക്കിൾ യാത്രക്ക് പോലും ഹെൽമെറ്റ് നിർബന്ധമാണ്.
ഇല്ലെങ്കിൽ വലിയ പിഴ
നൽകേണ്ടി വരും.
യാത്രക്ക് ഒരുങ്ങുമ്പോൾ ഓർക്കുക...
ആയിരകണക്കിന് അപകടങ്ങളിൽ ഹെൽമെറ്റ് ഇല്ലാതെ മനുഷ്യർ
പിടഞ്ഞുവീണ് മരിച്ച റോഡിലൂടെയാണ്
ഞാനിതാ.. വണ്ടിയോടിക്കുന്നതെന്ന്.
ഡിസംബർ ഒന്നിന് എഴുതിയ കുറിപ്പ്:
കുടുംബത്തിലെ ഒരംഗം
ഇന്നലെ രാത്രിയോടെ
വിട പറഞ്ഞു.
ബൈക്ക് അപകടത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു..
അഭിജിത്ത് 24 വയസ് മാത്രം പ്രായം...
+2 പാസ്സായപ്പോൾ തന്നെ കുടുംബത്തിന് താങ്ങും തണലുമായി സ്വന്തം തൊഴിൽ കണ്ടെത്തുകയും അധ്വാനം കൊണ്ട് അവന്റെ സ്വപ്നമായ മുന്തിയ വിലക്ക്ള്ള ബൈക്കും സ്വന്തമാക്കി.. ആ ബൈക്ക് യാത്രയിലാണ് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കറ്റ്
മരണത്തിലേക്ക് നീങ്ങിയത്..
മുടവൂർപാറ ഭഗവതി ക്ഷേത്രത്തിന് സമീപം ബാബുവിന്റെയും മോളിയുടെയും മകനാണ് അഭിജിത്. മറ്റൊരു മകൻ സുബിൻ..
എന്റെ കുഞ്ഞമ്മയുടെ മകളുടെ മകനാണ്..
കുഞ്ഞു നാളിലെ ഒത്തിരി തവണ അവനെ കണ്ടിട്ടുണ്ടെങ്കിലും.. ഒന്നരമാസം മുമ്പാണ് അവനെ വീണ്ടും കാണുന്നത്. കുടുംബത്തിലെ ഒരു ചടങ്ങിൽ അവന്റെ അമ്മയെയും കയറ്റി ഒരു പുത്തൻ ബൈക്ക് ഒട്ടിച്ച് വരുന്ന മുഖം എന്റെ മുന്നിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു.
അന്നവൻ ഹെൽമെറ്റ് വയ്ക്കാത്തതിന് വഴക്ക് പറയുമ്പോൾ വീടിന് അടുത്ത് ആയത്കൊണ്ടാണ് ഹെൽമെറ്റ് വയ്ക്കാത്തതെന്ന് മറുപടിയാണ് പറഞ്ഞത്.. ശരിയാണ് അവന്റെ വീടുമായി 2 കിലോമീറ്റർ ദൂരമേയുള്ളു. തലക്ക് ഗുരുതരമായി പരിക്കറ്റ് ഇന്നലെ അവൻ മരിക്കുമ്പോയും വീട്ടിൽ നിന്നും വളരെ അടുത്ത ദൂരമേ അപകടം നടന്ന സ്ഥലത്തിന് ഉണ്ടായിരുന്നുള്ളു. അപ്പോയും അവൻ ഹെൽമെറ്റ് വച്ചിരുന്നില്ല..
ദൂരത്തിന്റ ദൈർഘ്യമല്ല ഒരു അപകടത്തിന്റെ കാരണമെന്ന് പറയാൻ വേണ്ടിയാണ് ഇത്രയും കുറിച്ചത്.. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ അവൻ തലയോട് പൊട്ടി മരിക്കില്ലായിരുന്നുവെന്ന് വേദനയോട് പറയാനേ കഴിയുന്നുള്ളു...
പോലീസിന് വേണ്ടിയാണ് ഹെൽമെറ്റ് വയ്ക്കുന്നതെന്ന ധാരണയാണ് മലയാളികളിൽ ഭൂരിപക്ഷം പേർക്കും ഇന്നും ഉള്ളത്. അത് മാറിയില്ലെങ്കിൽ കുടുംബത്തിന് താങ്ങായും തണലായും മാറേണ്ട യുവാക്കൾ ഇങ്ങനെ റോഡുകളിൽ ജീവിതം ഹോമിക്കും.
തത്തയെന്ന് ചെല്ലപ്പേരിൽ വിളിക്കുന്ന അഭിജിത്തിന്റ വേർപാടിന്റെ വേദന
ആ കുടുംബത്തിലുള്ളവർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്..
പ്രത്യേകിച്ച് അവന്റെ അമ്മാമയായ
എന്റെ കുഞ്ഞമ്മക്ക്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

