പ്രധാനമന്ത്രിയുടെ കൂടെയുള്ളത് ആരാണെന്ന് മനസിലായോ? സോഷ്യൽമീഡിയ കീഴടക്കി കുഞ്ഞ് താരം
text_fieldsകഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. ഇന്നലെ 7, ലോക് കല്യാൺ മാർഗിൽ വന്ന ഒരു കുഞ്ഞു ചങ്ങാതിക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. പോസ്റ്റ് ഉടനെ വൈറലാവുകയും ചെയ്തു. 1.7 മില്യൺ ലൈക്കാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആ പോസ്റ്റിന് ലഭിച്ചത്. പ്രധാനമന്ത്രിയുടെ കയ്യിലിരിക്കുന്ന കുഞ്ഞ് ആരാണെന്നറിയാൻ രാജ്യമൊട്ടാകെ അന്വേഷണവും ആരംഭിച്ചു. എന്നാൽ മലയാളികൾക്ക് വളരെ പരിചിതമായ മുഖമായിരുന്നു അത്.
വൈറലായ ഫോട്ടോയിലുള്ള കുട്ടിയുടെ പേര് നിയോം അശ്വിൻ കൃഷ്ണ എന്നാണ്. അവൻ സ്നേഹപൂർവ്വം ഓമി എന്ന് വിളിക്കപ്പെടുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയ കൃഷ്ണയുടെ മകനും ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ ചെറുമകനുമാണ് ഓമി.
കൃഷ്ണകുമാറും കുടുംബവും കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്മകുമാർ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ എന്നിവരും പ്രധാനമന്ത്രിയെ നേരിൽകണ്ട് സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

