ലൈഗറുമായി വടംവലി, കരടിക്ക് തീറ്റകൊടുക്കൽ, പെരുമ്പാമ്പിനെ കഴുത്തിലണിയൽ; യുവി കുറച്ച് തിരക്കിലാണ്
text_fieldsആരാധകരുടെ പ്രിയ ക്രിക്കറ്റ് താരമായ യുവരാജ് സിങ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ വൈറലായി. വീഡിയോയിൽ യുവരാജും സുഹൃത്തുക്കളും ദുബായിലെ ഫെയിം പാർക്കിൽ മൃഗങ്ങളോടൊപ്പം ഉല്ലസിക്കുന്നതായാണ് കാണുന്നത്. പാർക്കിലെ ലൈഗറുമായി വടംവലി നടത്തുന്നുമുണ്ട് ഇവർ.
ആൺസിംഹവും പെൺ കടുവയും ചേരുേമ്പാഴുള്ള ഹൈബ്രിഡ് ജീവിയാണ് ലൈഗർ. ഒരു വശത്തുനിന്ന് യുവരാജും സുഹൃത്തുക്കളും കയർ പിടിച്ചുവലിക്കുേമ്പാൾ ലൈഗറാകെട്ട വടം കടിച്ചുവലിക്കുകയാണ്. കരടിക്കും ജിറാഫിനും തീറ്റകൊടുക്കൽ, പെരുമ്പാമ്പിനെ കഴുത്തിലണിയൽ തുടങ്ങിയ പരിപാടികളും ഇവർ ചെയ്യുന്നുണ്ട്. 'ടൈഗർ വേഴ്സസ് ലൈഗർ' എന്ന കുറിപ്പോടെയാണ് യുവരാജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഫെയിം പാർക്ക് എല്ലാ മൃഗങ്ങളെയും നന്നായി പരിപാലിക്കുകയും സുരക്ഷിതമായ അന്തരീക്ഷത്തിൽ സന്ദർശകർക്ക് കാണാൻ അവസരം നൽകുകയും ചെയ്യുന്നു. മൃഗങ്ങളെ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ നന്നായി പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. ഈ വീഡിയോ നിർമ്മിക്കുമ്പോൾ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല'-യുവി കുറിച്ചു. വീഡിയോ ആയിരക്കണക്കിനുപേരാണ് ഷെയർ ചെയ്തത്.

