ബലൂണുകള്‍ക്കൊപ്പം പറക്കുന്ന കുഞ്ഞ്, പരിഭ്രാന്തയായി അമ്മ; ആറര മില്യൺ പേർ കണ്ട വിഡിയോയിലെ ട്വിസ്റ്റാണ് സൂപ്പർ..
text_fieldsസമൂഹമാധ്യമങ്ങളിലെ പ്രാങ്ക് വിഡിയോകൾ വൈറലാകുന്നത് പതിവാണ്. എന്നാൽ ആറര മില്യൺ പേർ കണ്ട ഈ വിഡിയോയുടെ ട്വിസ്റ്റാണ് പ്രേക്ഷകരെ ആകർഷിച്ചത്.
ബലൂണിനൊപ്പം കുഞ്ഞ് പറന്നുയരുന്നതുകണ്ട് പരിഭ്രാന്തയായി കുഞ്ഞിനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതാണ് വിഡിയോ. അവളുടെ ദേഹത്ത് കെട്ടിവെച്ചിരിക്കുന്ന ഒരു കൂട്ടം ബലൂണുകളാണ് അവളെ പറത്തുന്നതെന്ന് തോന്നും. പരിഭാന്തയായ അമ്മ കുഞ്ഞിനെ എടുക്കുമ്പോഴാണ് കുഞ്ഞ് അച്ഛന്റെ കയ്യിലാണ് ഉള്ളതെന്ന് മനസ്സിലാകുന്നത്.
വാതിലിനുപുറകിൽ നിന്ന് ഒളിച്ചിരുന്ന് കുഞ്ഞിനെ പറത്തുന്നത് അവളുടെ അച്ഛനാണെന്ന് അടുത്തെത്തുമ്പോൾ മാത്രമേ മനസ്സിലാകൂ. പക്ഷെ നമ്മള് നോക്കുമ്പോള്‍ കുഞ്ഞ് സ്വയം ഉയര്ന്നുപൊങ്ങുന്നതായേ തോന്നൂ. ട്വിറ്ററിൽ 6.6 മില്യണ്‍ പേരാണ് ഈ വിഡിയോ ഇതുവരെ കണ്ടത്.
The baby is flying! 😂🔊 pic.twitter.com/5YiFEH5qHt
— Mack & Becky Comedy (@MackBeckyComedy) August 4, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
