Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപൊതുമധ്യത്തിൽ ഡെലിവറി...

പൊതുമധ്യത്തിൽ ഡെലിവറി ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് യുവതി VIDEO

text_fields
bookmark_border
പൊതുമധ്യത്തിൽ ഡെലിവറി ജീവനക്കാരനെ ചെരുപ്പൂരിയടിച്ച് യുവതി VIDEO
cancel
Listen to this Article

നഗരമധ്യത്തിൽ ഡെലിവറി ജീവനക്കാരനായ യുവാവിനെ ചെരുപ്പൂരിയടിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഡെലിവറി ജീവനക്കാരന്‍റെ ബൈക്ക് തന്‍റെ ദേഹത്ത് തട്ടിയെന്നും ഇതിനാലാണ് അടിച്ചതെന്നുമാണ് യുവതിയുടെ പ്രതികരണം.

ജീവനക്കാരനെ ചെരിപ്പൂരിയടിക്കുന്നതും തടിച്ചുകൂടിയ ജനം മർദനം നിർത്താൻ ആവശ്യപ്പെട്ടിട്ടും സ്ത്രീ തുടർച്ചയായി യുവാവിനെ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഫോണിൽ സംസാരിച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും, റോഡിന്‍റെ തെറ്റായ വശത്തുകൂടിയാണ് വാഹനമോടിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിലൂടെ ഡെലിവറി ജീവനക്കാരൻ എത്തിയതാണ് അപകടത്തിന് കാരണമെന്നിരിക്കിലും വിഷയത്തെ സ്ത്രീ നേരിട്ട രീതി ശരിയല്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നത്. യുവതി മാപ്പ് പറയണമെന്നും സമൂഹ മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaviralvideodeliveryboy
News Summary - woman thrashing delivery boy with shoe in public
Next Story