ആരുടെ ഭാഗത്താണ് തെറ്റ്? നായയെ രക്ഷിക്കാനായി നിർത്തിയ കാറിന് പിന്നിൽ ബൈക്കിടിച്ച് അപകടം, നെറ്റിസൺസിന് രണ്ടഭിപ്രായം -VIDEO
text_fieldsറോഡപകടങ്ങൾ പല വിധത്തിലുണ്ട്. ആരുടെ ഭാഗത്താണ് തെറ്റ് എന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ രണ്ടഭിപ്രായം ഉയരുകയാണ് ഒരു അപകടത്തിന്റെ വിഡിയോ ദൃശ്യത്തെ ചൊല്ലി. നായയെ രക്ഷിക്കാനായി നിർത്തിയ കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടമാണ് ദൃശ്യങ്ങളിൽ.
തിരക്കില്ലാത്ത റോഡിലൂടെ ഒരു ചുവന്ന കാർ വരുന്നതാണ് ദൃശ്യങ്ങളിൽ. ഒരു നായ റോഡിന് കുറുകെ വരുമ്പോൾ കാർ ഓടിച്ചിരുന്ന സ്ത്രീ റോഡിന് നടുവിലായി നിർത്തുകയാണ്. എന്നാൽ ഇത് ശ്രദ്ധിക്കാതെ പിന്നാലെയെത്തിയ ബൈക്കുകാരൻ കാറിന് പിന്നിലിടിച്ച് മുൻഭാഗത്തേക്ക് വീഴുകയാണ്. കാറോടിച്ച സ്ത്രീ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നതും കാണാം.
ശ്രദ്ധയില്ലാതെ വന്ന ബൈക്കുകാരന്റെ ഭാഗത്താണ് തെറ്റ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. നായയെ രക്ഷിക്കാനായാണ് സ്ത്രീ കാർ നിർത്തിയത്. ബൈക്കുകാരൻ ലെയ്ൻ മാറി വന്നാണ് കാറിലിടിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നടുറോഡിൽ ഇത്തരത്തിൽ കാർ നിർത്തിയ സ്ത്രീയാണ് തെറ്റുകാരിയെന്ന് മറ്റുചിലർ പറയുന്നു. കാർ നിർത്തിയില്ലായിരുന്നെങ്കിലും നായക്ക് അപകടം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇവരുടെ രണ്ടുഭാഗത്തുമല്ല, നായുടെ ഭാഗത്താണ് തെറ്റ് എന്ന് ചിലർ തമാശരൂപേണ കമന്റ് ചെയ്യുന്നുണ്ട്.
വിഡിയോ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

