Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Woman pets lion in viral video. Internet is really very angry
cancel
Homechevron_rightSocial Mediachevron_rightViralchevron_rightസിംഹത്തെ തൊട്ടും...

സിംഹത്തെ തൊട്ടും തലോടിയും യുവതി, ഒടുവിൽ സംഭവിച്ചത്; വിഡിയോ

text_fields
bookmark_border

കാട്ടിലെ രാജാവായ സിംഹങ്ങളെ ഭയലേശമന്യേ ഓമനിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ രണ്ട് സിംഹങ്ങളെ യുവതി ഓമനിക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്.

കണ്ടുനിൽക്കുന്നവർക്ക് ഭയം തോന്നുമെങ്കിലും യുവതിയുടെ മുഖത്ത് യാതൊരുവിധ അങ്കലാപ്പും ഇല്ല എന്നതാണ് വിഡിയോയുടെ പ്രത്യേകത. സിംഹത്തിന്റെ കഴുത്തില്‍ ചങ്ങലയിട്ട് ബന്ധിപ്പിച്ചിട്ടെങ്കിലും ഏത് സമയത്ത് ആക്രമിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

വിഡിയോയിൽ സ്ത്രീ സിംഹത്തിനെ തലോടുന്നത് കാണാകും. സിംഹത്തിന്റെ അരികിൽ മറ്റൊരു സിംഹം കിടക്കുന്നുമുണ്ട്. അവസാനം സിംഹം യുവതിയിൽ അനിഷ്ടം പ്രകടിപ്പിക്കുന്നതായാണ് വിഡിയോയിൽ ഉള്ളത്. k4_khaleel എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്. ആറ് ലക്ഷത്തിലധികംപേർ വിഡിയോ കണ്ട് കഴിഞ്ഞു. വിഡിയോ വൈറലായതിന് പിന്നാലെ വിവിധ അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി.

നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു എന്ന് ചിലർ പറയുമ്പോൾ, എന്തിനാണ് ജീവൻ പണയം വച്ച് ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നതെന്ന് മറ്റുള്ളവർ ചോദിക്കുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lionvideoWoman
News Summary - Woman pets lion in viral video
Next Story