ഏഴ് മിനിറ്റ് വൈകി; ഡ്രൈവറെ ചീത്ത വിളിച്ച് യുവതി, ശാന്തത കൈവിടാതെ ഡ്രൈവർ - വിഡിയോ
text_fieldsകാബ് ബുക്ക് ചെയ്തതിന് പിന്നാലെ ഏഴ് മിനിറ്റ് വൈകിയതിന് ഡ്രൈവറെ ചീത്ത വിളിച്ച് യുവതി. യുവതി ഡ്രൈവറോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറെ തുപ്പുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. പിന്നാലെ യുവതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
സംഭവം നടന്നത് എവിടെയാണെന്നോ ഡ്രൈവറെ അധിക്ഷേപിക്കുന്ന യുവതി ആരാണെന്നോ വ്യക്തമല്ല. വിഡിയോയിൽ നിങ്ങൾ ഏഴ് മിനിറ്റ് വൈകിയാണ് എത്തിയതെന്ന് പറഞ്ഞ് യുവതി ഡ്രൈവറോട് ക്ഷുഭിതയാകുന്നത് കാണാം. എന്നാൽ അപ്പോഴൊന്നും ഡ്രൈവർ തിരിച്ചൊന്നും പറയുന്നില്ല. എന്നിട്ടും കാറിൽ നിന്നിറങ്ങുമ്പോൾ യുവതി ഡ്രൈവറെ തുപ്പുന്നതും വിഡിയോയിലുണ്ട്.
അത്രയും നേരം ഒന്നും മിണ്ടാതെ എല്ലാ സഹിച്ച് ഇരുന്ന ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരെത്തിയിരുന്നു. അതേ സമയം യുവതിക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സമയം വൈകിയാൽ അവർക്ക് കാബ് ക്യാൻസൽ ചെയ്യാമായിരുന്നു ഇത് ക്രൂരമാണ്, ഇത്രയും തിരക്കുള്ള വ്യക്തിയാണെങ്കിൽ സ്വന്തമായി കാർ വാങ്ങി ഉപയോഗിക്കണം തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഒപ്പം യുവതിയെ ജോലിയിൽ നിന്ന് പിരിച്ച് വിടണം എന്ന കമന്റുകളും വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

