Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightചുംബിക്കാൻ ശ്രമിച്ച...

ചുംബിക്കാൻ ശ്രമിച്ച യുവതി​യെ തിരിച്ച് കടിച്ച് പാമ്പ്; ഞെട്ടിക്കുന്ന വിഡിയോ

text_fields
bookmark_border
Woman Kisses Snake, It
cancel

ചുംബിക്കാൻ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന പാമ്പിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ട്വിറ്ററിലാണ് വിഡിയോ പ്രചരിച്ചത്. മലമ്പാമ്പിനെ ആണ് യുവതി ചുംബിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി പാമ്പ് തിരിച്ച് ആക്രമിക്കുകയായിരുന്നു.

ഒരു യുവാവിന്‍റെ കയ്യില്‍ ഇരുന്ന പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയില്‍ നിന്നാണ് വിഡിയോയുടെ തുടക്കം. ഞൊടിയിടയില്‍ തന്നെ പാമ്പ് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും പാമ്പ് പിടിവിടാതെ കിടക്കുന്നതാണ് വിഡിയോയില്‍ അവസാനം കാണുന്നത്.

ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ലക്ഷക്കണക്കിനുപേരാണ് കണ്ടത്. 'പാമ്പിനെ ചുംബിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 8.2 മില്യണ്‍ ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. യുവതിക്ക് എന്തു സംഭവിച്ചു എന്നാണ് പലരും കമന്‍റ് ബോക്സില്‍ ചോദിക്കുന്നത്. പഴയ വിഡിയോ ആരോ പുതുതായി അപ്ഡേറ്റ് ചെയ്തതാണെന്നും സൂചനയുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeKissWoman
News Summary - Woman Kisses Snake, It 'Kisses Her Back' In Viral Video
Next Story