കൈക്കുഞ്ഞിനെ ഓഫിസിൽ കിടത്തി ജോലി ചെയ്യുന്ന സി.ഇ.ഒ അമ്മ; കൈയടിച്ച് നെറ്റിസൺസ്
text_fieldsകുഞ്ഞുങ്ങളായി കഴിഞ്ഞാൽ കരിയറും കുടുംബവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് അമ്മമാർ. പുറമെ എന്തൊക്കെ തത്വങ്ങൾ പറയുമെങ്കിലും കുഞ്ഞുങ്ങളെ ഓഫിസിലേക്ക് കൊണ്ടുവരുന്നതിൽ വിമുഖത കാണിക്കുന്നവരാണ് കൂടുതൽ മുതലാളിമാരും. ചിലയിടങ്ങളിൽ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് അപ്രഖ്യാപിത വിലക്ക് പോലുമുണ്ട്.
ഒരു കുടുംബത്തിലെ രക്ഷിതാക്കൾ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിൽ കുഞ്ഞുങ്ങളെ അടുത്ത ബന്ധുക്കളെയോ അല്ലെങ്കിൽ ക്വിന്റർ ഗാർട്ടനിലോ ഏൽപിക്കുകയാണ് മിക്കവരും ചെയ്യുക. അതേസമയം, ഓഫിസുകളിൽ കുഞ്ഞുങ്ങളെ കൊണ്ടുവരാൻ പറ്റുന്ന ഒരു സാഹചര്യമാണെങ്കിലോ?
ഓഫിസിൽ തന്റെ മുറിയിൽ കുഞ്ഞിനെ കിടത്തിയിരിക്കുന്ന ഒരു ഫോട്ടോയാണ് ഇഡൽവീസ് മ്യൂച്വൽ ഫണ്ട് സി.ഇ.ഒയും എം.ഡിയുമായ രാധിക ഗുപ്ത ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ സമീപം വിരിച്ച മാറ്റിൽ കിടന്ന് കുഞ്ഞ് കളിക്കുന്ന ചിത്രമാണത്. അങ്ങനെ അമ്മയെന്ന റോളും സി.ഇ.ഒ എന്ന ചുമതലയും രാധിക ഒരേ സമയം കൈകാര്യം ചെയ്യുകയാണ്.
''രക്ഷിതാക്കളിൽ രണ്ടുപേരും ജോലിക്കായി പോകുന്ന ഒരു ദിവസം കൈക്കുഞ്ഞിനെ ഏൽപിച്ചു പോകാൻ ആരെയും കിട്ടിയില്ലെങ്കിൽ മിക്കവാറും അമ്മമാർ ലീവ് എടുക്കുകയാണ് പതിവ്. പലരും എന്നോട് ചോദിക്കാറുണ്ട്, അമ്മയെന്ന റോളം സി.ഇ.ഒ എന്ന ചുമതലയും എങ്ങനെയാണ് ഒരേസമയം തന്നെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന്. കുറച്ച് ആസൂത്രണവും നല്ല ക്ഷമയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മനസും ഉണ്ടെങ്കിൽ അത് സാധിക്കും.''എന്നാണ് രാധിക പറയുന്നത്.
ഓഫിസുകളിൽ സി.ഇ.ഒ പോലുള്ളവർക്ക് സ്വന്തം കാബിനുകൾ ഉണ്ടാകുമെന്നും അതിനാൽ ഇഷ്ടം പോലെ കുഞ്ഞിനെ നോക്കാമെന്നുമാണ് ചിലർ ചിത്രത്തിന് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

