ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച് യുവതി; വൈറലായി ദൃശ്യങ്ങൾ
text_fieldsമിർസാപൂർ (ഉത്തർപ്രദേശ്): മിർസാപൂരിൽ അമിത യാത്രക്കൂലി ചോദിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ യുവതി ക്രൂരമായി മർദിച്ച് യുവതി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതി ഓട്ടോ ഡ്രൈവറെ തല്ലുന്നതും ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് തള്ളുന്നതും അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. വാക്കേറ്റത്തിനിടെ അസ്വസ്ഥനായ ഓട്ടോ ഡ്രൈവർ കൈകൂപ്പി മാപ്പ് പറയുന്നുമുണ്ട്.
കത്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്താണ് പട്ടാപ്പകൽ സംഭവം അരങ്ങേറിയത്. വിട്ടയക്കണമെന്ന് ഡ്രൈവർ അഭ്യർഥിച്ചിട്ടും യുവതി ഓട്ടോ ഡ്രൈവറെ നിർത്താതെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും റെക്കോർഡുചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതോടെ പെട്ടെന്ന് വൈറലായി. യുവതിയുടെ പെരുമാറ്റത്തെ വിമർശിച്ചാണ് പ്രതികരണങ്ങളേറെയും.
ഓട്ടോക്കൂലിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വാക്കുതർക്കമാണ് കൈയാങ്കളിയിലെത്തിയത്. ഡ്രൈവറുടെ പരാതിയിൽ കത്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

