Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'ആനേ കീ സംഭാവനാ...

'ആനേ കീ സംഭാവനാ ഹേ'എന്ന്​ കേട്ടിട്ട്​ വന്നതാകുമോ?- പുലർച്ചെ റെയിൽവേ സ്​റ്റേഷനിൽ ആനയുടെ 'മിന്നൽ പരിശോധന'

text_fields
bookmark_border
elephant in railway station
cancel

ഹരിദ്വാർ: കുംഭനഗരി റെയിൽവേ സ്​റ്റേഷനിലെ ജീവനക്കാരും യാത്രക്കാരും പുലർച്ചെ മൂന്ന്​ മണിക്കെത്തിയ ഒരു 'യാത്രക്കാരനെ' കണ്ടു ചെറുതായൊന്ന്​ ഞെട്ടി. ഒരു കാട്ടാനയായിരുന്നു അത്​. ആറാമത്തെ ട്രാക്കിലൂടെയാണ്​ ആന നടന്നു നീങ്ങിയത്​.


ആർ.പി.എഫ്​ ഉദ്യോഗസ്​ഥർ ഉടൻ തന്നെ ആറാം ട്രാക്കിനരികിലെ പ്ലാറ്റ്​ഫോമിലുണ്ടായിരുന്ന യാത്രക്കാരെ മാറ്റി. ആനയുടെ ശ്രദ്ധ തിരിക്കാനായി ശബ്​ദവുമുണ്ടാക്കി. വിവരമറി​ഞ്ഞെത്തിയ​ മോട്ടിചൂർ റേഞ്ചിലെ വനപാലകർ പിന്നീട്​ ആനയെ ശബ്​ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും കാട്ടിലേക്ക്​ തിരികെ വിട്ടു.


ആന ​ആരെയും ഉപദ്രവിച്ചില്ലെന്ന്​ ആർ.പി.എഫ്​ ഉദ്യോഗസ്​ഥൻ ഡി.എസ്​. ചൗഹാൻ പറഞ്ഞു. രാജാജി ടൈഗർ റിസർവിൽ നിന്ന്​ കുംഭനഗരിയിലേക്ക്​ വന്യമൃഗങ്ങൾ കടന്നുവരുന്നത്​ പതിവാണ്​. എങ്കിലും കുംഭമേളക്ക്​ എത്തുന്ന തീർഥാടകരുടെ സുരക്ഷയിൽ ആശങ്ക വേണ്ടയെന്ന്​ അധികൃതർ വ്യക്​തമാക്കി.


വനാതിർത്തിയിൽ വൈദ്യുതി വേലിയും കിടങ്ങുകളും സ്​ഥാപിച്ചിട്ടുണ്ട്​. വന്യമൃഗങ്ങൾ എത്തുന്നു​ണ്ടോയെന്ന്​ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. എന്നിട്ടും വ്യാഴാഴ്ച പുലർച്ചെ കുംഭനഗരി റെയിൽവേ സ്​റ്റേഷനിൽ കാട്ടനയെത്തിയതിനെ ഗൗരവത്തോടെയാണ്​ അധികൃതർ കാണുന്നത്​. റെയിൽവേ സ്​റ്റേഷനിൽ ആനയെത്തിയതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ട്രെയിൻ വരുന്നത്​ സംബന്ധിച്ച അനൗൺസ്​മെന്‍റിൽ 'ആനേ കീ സംഭാവന ഹേ' എന്ന്​ പറയുന്നത്​ കേട്ട്​ വന്നതായിരിക്കുമെന്നതുപോലത്തെ രസികൻ കമന്‍റുകളും വിഡിയോക്ക്​ ലഭിക്കുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videosviral animal stories
News Summary - Wild elephant in Kumbhanagri railway station
Next Story