വിവാഹ ശേഷം പെൺകുട്ടികൾ സ്വന്തം മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നില്ല; കാരണം?
text_fieldsവിവാഹ ശേഷം ഭൂരിഭാഗം പെൺകുട്ടികളും സ്വന്തം മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നത് അവസാനിപ്പിക്കുന്നത് എന്തായിരിക്കും? ഇത്തരമൊരു ചോദ്യവുമായി റിച്ച സിങ് എന്ന യുവതി പങ്കുവെച്ച ട്വീറ്റും അതിന് ലഭിച്ച മറുപടികളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ജോലിയുള്ള സ്ത്രീകൾ വിവാഹ ശേഷം തങ്ങളുടെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിൽ ഭർത്താക്കൻമാർക്ക് എന്തിനാണ് എതിർപ്പ് എന്നാണ് റിച്ച സിങ് ചോദിച്ചത്. ഒരു സ്ത്രീക്ക് പ്രധാനമായും രണ്ടു വീടുകളുണ്ട്. അവൾ ജനിച്ചു വളർന്ന വീടും വിവാഹശേഷം ഭർത്താവിന്റെ വീടും. വിവാഹം കഴിയുന്നതോടെ ഭർത്താവിന്റെ മാതാപിതാക്കൾ അവളുടെ സ്വന്തമായി മാറുന്നു...എന്നാണ് ഒരു ട്വിറ്റർ യൂസർ കുറിച്ചത്. ഭർത്താക്കൻമാരേക്കാൾ ഇക്കാര്യത്തിൽ ഭർതൃമാതാപിതാക്കൾക്കായിരിക്കും എതിർപ്പെന്ന് ഒരാൾ പ്രതികരിച്ചു.
സ്ത്രീ അവളുടെ മാതാപിതാക്കൾക്ക് പണം നൽകുന്നത് ഭർത്താവ് എതിർത്താൽ, അയാൾ അയാളുടെ മാതാപിതാക്കൾക്ക് പണം നൽകുന്നതും എതിർക്കണം എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഏതാണ്ട് 2100 ആളുകളാണ് ചുരുങ്ങിയ നേരം കൊണ്ട് ട്വീറ്റ് വായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

