'വിജയ് മാമ, ഇത് ഋഷിയാണ്...' വിജയ് മാമനെ ഡൗണിങ് സ്ട്രീറ്റിലേക്ക് ക്ഷണിച്ച് ഋഷി സുനക് -വിഡിയോ വൈറൽ
text_fieldsസെലിബ്രിറ്റി ഷെഫ് സഞ്ജയ് റെയ്നയുടെ ബന്ധുവിനെ അഭിസംബോധന ചെയ്യുകയും 10 ഡൗണിങ് സ്ട്രീറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന യു.കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ വിഡിയോ വൈറൽ. വിഡിയോ സഞ്ജയ് തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
വിഡിയോയുടെ തുടക്കത്തിൽ സഞ്ജയ് വന്ന് ബന്ധുവായ മാമന് സർപ്രൈസ് നൽകുകയാണ്. 'മാമ, നിങ്ങളോട് ഹലോ പറയാൻ എന്നോടൊപ്പം ഒരാളുണ്ടെ'ന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ക്യാമറ തിരിക്കുമ്പോൾ ഋഷി സുനകിനെ കാണാം. 'വിജയ് മാമ, ഇത് ഋഷിയാണ്. നിങ്ങൾ സുഖമായിരിക്കുന്നോ? നിങ്ങൾ എന്നെക്കാണാൻ ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഇവിടെയെത്തിയാൽ, അനന്തരവൻ സഞ്ജയിനോട് പറഞ്ഞ് ഡൗണിങ് സ്ട്രീറ്റിലേക്ക് വരണം. ടേക് കെയർ' -എന്നാണ് ഋഷി സുനക് ഷെഫ് സഞ്ജയിയുടെ വിജയ് മാമനോട് പറഞ്ഞത്.
യു.കെയിലെ വിസ പ്രശ്നവുമായി ബന്ധപ്പെടുത്തി ക്യാപ്ഷൻ നൽകിക്കൊണ്ടാണ് സഞ്ജയ് റെയ്ന വിഡിയോ പങ്കുവെച്ചത്. 'വിസ ഓൺ അറൈവൽ ഉറപ്പായി' എന്നായിരുന്നു റെയ്നയുടെ ക്യാപ്ഷൻ.
ആരാണ് വിജയ് മാമൻ എന്നതാണ് നെറ്റിസൺസിൽ ഭൂരിഭാഗവും ചോദിച്ചത്. ചിലർ അത് വിജയ് മല്യയാണോ എന്ന സംശയവും ഉന്നയിച്ചു. സഞ്ജയ് റെയ്ന എല്ലാവരെയും വിഡ്ഢികളാക്കുകയാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

