കോവിഡിനെ തുടർന്ന് വീട്ടിലിരുന്നത് രണ്ട് വർഷം; ആദ്യമായി റെസ്റ്റോറന്റിൽ പോകുന്ന വയോധികന്റെ വിഡിയോ വൈറൽ
text_fieldsലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. മിക്ക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഇത്തരത്തിൽ കോവിഡിന്റെ ആഗമനത്തോടെ പൂർണമായും വീട്ടിൽ തന്നെ കഴിയേണ്ടി വന്ന ഒരു വയോധികൻ വർഷങ്ങൾക്ക് ശേഷം റെസ്റ്റോറന്റിൽ പോകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വൈറൽഹോഗ് എന്ന അക്കൗണ്ടിലൂടെ പങ്കിട്ട വിഡിയോയിൽ ഒരു യുവതി വയോധികനോട് പുറത്ത് പോയി ഭക്ഷണം കഴിക്കാമെന്ന് അറിയിക്കുമ്പോൾ അയാളുടെ പ്രതികരണങ്ങളാണ് കാണിക്കുന്നത്. ഇത് കേട്ട മാത്രയിൽ ചെറിയ കുട്ടികളെ പോലെ ആവേശത്തിൽ പ്രതികരിക്കുന്ന വയോധികന്റെ വിഡിയോ നമ്മളിലും സന്തോഷം ജനിപ്പിക്കുന്നതാണ്.
വിഡിയോ കാണാം
വിഡിയോ ഇതിനോടകം തന്നെ 13,658 പേർ കണ്ടിട്ടുണ്ട്. നിരവധി പേർ തങ്ങളുടെ പ്രായമായ മുത്തശ്ശനെയും മുത്തശ്ശിയെയും ഇതുപോലെ പുറത്ത് കൊണ്ടുപോകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

