Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightയുക്രെയ്ൻ: മുട്ടൻപണി...

യുക്രെയ്ൻ: മുട്ടൻപണി ചോദിച്ചുവാങ്ങി കേന്ദ്രമന്ത്രി ​ജ്യോതിരാദിത്യ സിന്ധ്യ; റൊമേനിയൻ മേയർ ക്ഷുഭിതനായി -VIDEO

text_fields
bookmark_border
romanian mayor
cancel

യുക്രെയ്നിലെ ഇന്ത്യന്‍ പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യങ്ങൾക്ക് തുടക്കം മുതലേ രാഷ്ട്രീയ അജണ്ടകൾ നൽകി അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുള്ളത്. എന്നാൽ റൊമേനിയയിൽ ഇത്തരമൊരുനീക്കം നടത്താന്‍ ശ്രമിച്ച് പണികിട്ടിയ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ ഇതിനകം തന്നെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

റൊമേനിയനിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ഇന്ത്യന്‍ വിദ്യാർഥികളോട് ജ്യോതിരാദിത്യ സിന്ധ്യ സംസാരിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. സംസാരം കാട് കയറിപോകുന്നത് ശ്രദ്ധയിൽപ്പെട്ട റൊമേനിയൻ മേയർ ക്ഷുഭിതനായി 'മറ്റു കാര്യങ്ങൾ പറയാതെ എപ്പോഴാണ് ഇവർ നാട്ടിലേക്ക് പോകുകയെന്ന് പറയൂ'വെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് അത് ഗൗനിക്കാതെ സംസാരം തുടരുന്ന സിന്ധ്യയോട് ഞാനാണ് ഇവർക്ക് ഇത്രയും സമയം ഭക്ഷണവും അഭയവും നൽകിയതെന്ന് മേയർ വ്യക്തമാക്കുന്നു. റൊമാനിയൻ മേയറുടെ പ്രസ്താവനയ്ക്ക് പിന്തുണ നൽകി ചില ഇന്ത്യൻ വിദ്യാർത്ഥികൾ കൈയ്യടിക്കുന്നതും വിഡിയോയിൽ കാണാവുന്നതാണ്.

വിഡിയോ കാണാം


റഷ്യന്‍ അധിനിവേശം തുടങ്ങിയ സമയത്ത് യുക്രെയ്നിൽ നിരവധി ഇന്ത്യന്‍ പൗരന്‍മാർ കുടുങ്ങിക്കിടന്നത് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനെ മറിക്കടക്കാന്‍ യുക്രെയ്ന്‍ രക്ഷാദൗത്യങ്ങൾക്ക് വീരപരിവേഷം നൽകി സർക്കാറിന്‍റെ പ്രതിഛായ വീണ്ടെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇങ്ങനെ ശ്രമിച്ച്​ പരിഹാസ്യനായ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. 'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോൾ ജയ് വിളിക്കുകയും 'മാനനീയ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കുകയും ചെയ്ത യു​ക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ വിഡിയോ ആണ്​ പ്രചരിച്ചത്​. യുദ്ധം രൂക്ഷമായ യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാർഥികൾക്ക്​ സൈനിക വിമാനത്തിൽ വെച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുകയായിരുന്നു.

ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ ഉറക്കെ ജയ് വിളിച്ച വിദ്യാർഥികൾ 'മാനനീയ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു. വീണ്ടും ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ അവർ ജയ് വിളിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട ഈ വിഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യുക്രെയ്ൻ രക്ഷാപ്രവർത്തനത്തെ കേന്ദ്ര സർക്കാർ പി.ആർ പ്രവർത്തനമാക്കിയെന്നാണ് പലരും വിമർശിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jyotiraditya ScindiaevacuationRomanian mayor
News Summary - Watch: Romanian mayor, Jyotiraditya Scindia engage in verbal spat
Next Story