Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകുട്ടികളെ പോലെ...

കുട്ടികളെ പോലെ വിവാഹമണ്ഡപത്തിൽ തല്ലുകൂടി വരനും വധുവും; വിഡിയോ വൈറൽ

text_fields
bookmark_border
കുട്ടികളെ പോലെ വിവാഹമണ്ഡപത്തിൽ തല്ലുകൂടി വരനും വധുവും; വിഡിയോ വൈറൽ
cancel

വിവാഹമണ്ഡപത്തിൽ കുഞ്ഞുകുട്ടികളെ പോലി പരസ്പരം തല്ലുകൂടുന്ന വരനും വധുവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ആദ്യം വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം ഒടുവിൽ കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു.

'ദ ഗുഷ്തി' എന്ന ഇൻസ്റ്റാഗ്രാം പേജിൽ ജൂലൈ 6 നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരനും വധുവും തമ്മിലുള്ള വാഗ്വാദമാണ് വിഡിയോയിൽ. ദീർഘവും സങ്കീർണ്ണവുമായ ചടങ്ങ് ദമ്പതികളെ അലോസരപ്പെടുത്തിയതാണോ അടിപിടിക്ക് കാരണമെന്ന് അറിയില്ല. വധു എന്തിനെയോ ചൊല്ലി ചൂടാകുമ്പോൾ വരൻ പുഞ്ചിരിക്കുന്നത് വിഡിയോയിൽ കാണാം.

ബന്ധുക്കളും അതിഥികളും തിങ്ങിനിറഞ്ഞ മണ്ഡപത്തിലാണ് വധൂവരന്മാർ ഇരിക്കുന്നത്. പെട്ടെന്ന്, വധുവും വരനും പരസ്പരം കൈകൾ ഉയർത്തുന്നത് കാണാം. വരൻ അവളെ തടയാൻ കൈ പിടിച്ചപ്പോൾ, ഉടൻ തന്നെ വധു എഴുന്നേറ്റ് ഇടിക്കാൻ ശ്രമിക്കുന്നു. അടുത്തുണ്ടായിരുന്ന ബന്ധു വധുവിനെ തടയാൻ ഇടപെടുന്നതും കാണാം. ഇതിനിടെ അടിതെറ്റി വധുവും വരനും മണ്ഡപത്തിൽ നിന്ന് വീഴുന്നുതും ദൃശ്യങ്ങളിലുണ്ട്. വിവാഹ കർമങ്ങളുടെ ഭാഗമായി പൂജയും അഗ്നികുണ്ഡവും ഒരുക്കിയതിന് മുന്നിൽവെച്ചാണ് ഈ 'അടിപിടി'.

എന്താണ് വഴക്കിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. അതേസമയം, അടികൂടുന്ന സമയം മുഴുവൻ വരൻ പുഞ്ചിരിക്കുന്നത് കാണാം. ഇദ്ദേഹത്തിനെറ ഭാഗത്ത് നിന്നുണ്ടായ എന്തോ വീഴ്ചയാവാംസംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. ചടങ്ങിനിടെ എന്തിനാണ് വധൂവരന്മാർ പൂച്ചകളെയും നായ്ക്കളെയും പോലെ പോരടിക്കുന്നതെന്ന് കമന്റിൽ ചിലർ ചോദികകുന്നുണ്ട്. ഇതുവരെ 30ലക്ഷത്തിലധികം പേർ കണ്ട വിഡിയോക്ക് 71,000ത്തിലധികം ലൈക്കുകൾ ലഭിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videofightbride and groom
News Summary - WATCH: Bride and groom fight like kids at Mandap wedding, video goes viral
Next Story