Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവജ്രത്തിന്റെ...

വജ്രത്തിന്റെ പായ്ക്കറ്റ് കളഞ്ഞുപോയതറിഞ്ഞ് ആൾക്കൂട്ടം സൂറത്തിൽ എത്തി; എന്നിട്ട്?

text_fields
bookmark_border
Viral video shows people searching for diamonds on surat street
cancel

വഡോദര: ഗുജറാത്തിലെ ഒരു വിഡിയോ ആണിപ്പോൾ സമൂഹമാധ്യമ​ങ്ങളിൽ പ്രചരിക്കുന്നത്. സൂറത് നഗരത്തിലെ വരക്ച ഭാഗത്താണ് ആളുകൾ തടിച്ചു കൂടിനിൽക്കുന്നത്. വജ്രത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമാണിത്. ഈ പ്രദേശത്ത് വജ്രമുണ്ടെന്നറിഞ്ഞാണ് ആളുകൾ എത്തിയിരിക്കുന്നത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ഈ പ്രദേശത്തെ റോഡിൽ ഒരു വ്യാപാരിയുടെ കൈയിൽ നിന്ന് കോടികളുടെ മൂല്യമുള്ള വജ്രത്തിന്റെ പായ്ക്കറ്റ് കളഞ്ഞുപോയി എന്നാണ് വാർത്തകൾ പ്രചരിച്ചത്. കേട്ടയുടൻ ആളുകൾ സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. തുടർന്ന് ആളുകൾ വജ്രത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു.

എന്നാൽ കുറെ​യേറെ നേരം പരതിയിട്ടും അവർക്ക് വജ്രമൊന്നും കിട്ടിയില്ല. അവസാനം സാരികളിലും മറ്റ് ഇമിറ്റേഷൻ ജ്വല്ലറികൾക്കും ഉപയോഗിക്കുന്ന തരം തിളക്കമുള്ള തരം കല്ലുകളാണ് ആൾക്കൂട്ടത്തിന് ലഭിച്ചത്. തൽകാലം അതിൽ ആശ്വസിക്കുകയാണ് ആളുകൾ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suratdiamondsViral video
News Summary - Viral video shows people searching for diamonds on surat street
Next Story