Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lightning
cancel
Homechevron_rightSocial Mediachevron_rightViralchevron_right'മിന്നൽ മുരളി'യല്ല,...

'മിന്നൽ മുരളി'യല്ല, യുവാവിന്​ മിന്നൽ ഏൽക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border

ന്തോനേഷ്യയിലെ ജക്കാർത്തയി​​ൽ നടന്നുപോകുന്നതിനിടെ മിന്നൽ ഏൽക്കുന്നതിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്​. ജക്കാർത്തയിലെ ഒരു കമ്പനിയിലെ സുരക്ഷജീവനക്കാരനാണ് മിന്നലേറ്റ​ 32കാരൻ. ഡ്യൂട്ടി​ക്കിടെയാണ്​ അപകടം.

32കാരൻ കുടയുമായി ജോലി സ്ഥലത്ത്​ വലിയ മെഷിനറിയുടെ സമീപത്തേക്ക്​ നടന്നുപോകുന്നതിനിടെയാണ്​ മിന്നൽ ഏൽക്കുന്നത്​. മിന്നലേറ്റയുടൻ യുവാവ്​ കുഴഞ്ഞുവീണു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചു.

വീണുകിടക്കുന്ന 32കാരനെ ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന്​ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. യുവാവിന്‍റെ കൈക്കാണ് പരിക്കേറ്റത്​. നിലവിൽ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ്​ അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LightningViral Video
News Summary - Viral Video Shows Man Hit by Lightning Strike
Next Story