ഒരിക്കൽ ലോകത്തിലെ ഏകാകിയായ ആന, ഇന്ന് ജീവിതം ആസ്വദിക്കുന്നു; വൈറലായി കാവാന്റെ വീഡിയോ
text_fieldsഒരിക്കൽ ലോകത്തെ ഏകാകിയായ ആന എന്നാണ് കാവാനെ ലോകം വിളിച്ചിരുന്നത്. മൃഗശാലയിൽ ഒറ്റപ്പെട്ട് ദുരിത ജീവിതം നയിച്ചിരുന്ന കാവാൻ മൃഗസ്നേഹികളുടെ നൊമ്പരമായിരുന്നു. എന്നാൽ ഇന്ന് കാവാൻ സ്വതന്ത്രനാണ്. കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ സന്തോഷ ജീവതം നയിക്കുകയാണ് 37 വയസുള്ള ഈ ആന. കാവാന്റെ പുതിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
വേനൽ ചൂടിൽ നിന്നും രക്ഷനേടാനായി വെള്ളത്തിൽ സമയം ചെലവഴിക്കുന്ന കാവാനെ വിഡിയോയിൽ കാണാം. സേവ് എലിഫന്റ് ഫൗണ്ടേഷനാണ് വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
1985 ലാണ് ശ്രീലങ്കയിൽ നിന്നുള്ള സമ്മാനമായി പാകിസ്താനത്തിൽ എത്തുന്നത്. തന്റെ ഇണയായ സഹേലി 2012ൽ ചരിഞ്ഞതോടെ കാവാൻ ഒറ്റപ്പെടുകയും ഇസ്ലാമാബാദിലെ മൃഗശാലയിൽ കഴിയുകയുമായിരുന്നു. മൃഗശാലയിലെ ഏക ഏഷ്യൻ ആനയായിരുന്നു കാവാൻ.
ഒറ്റപ്പെട്ടുകഴിയുന്ന കാവാന്റെ ദുരവസ്ഥ ലോകം അറിഞ്ഞതോടെ സംഭവം നിരവധി പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ആഗോള മൃഗക്ഷേമ സംഘടനയുടെ ഇടപെടലിനെ തുടർന്ന് കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുകയുമായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ കാവാന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും നിരവധി പേർ ദൃശ്യങ്ങൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

